മാരുതി എര്‍ട്ടിഗയ്ക്ക് വെല്ലുവിളിയായി റെനോ ട്രൈബര്‍ കോമ്പാക്ട് എംപിവി അടുത്തമാസം

കോമ്പാക്ട് എംപിവിയായ ട്രൈബര്‍ ആഗസ്റ്റ് മാസം പുറത്തിറക്കാനൊരുങ്ങുകയാണ് റെനോ. കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കള്‍ ഡസ്റ്ററിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയത്.

മാരുതി എര്‍ട്ടിഗയ്ക്ക് വെല്ലുവിളിയായി റെനോ ട്രൈബര്‍ കോമ്പാക്ട് എംപിവി അടുത്തമാസം

ഒരു മാസം മുമ്പാണ് ട്രൈബറിനെ റെനോ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ആഗോള തലത്തില്‍ ഏറ്റവും വില കുറഞ്ഞ എംപിവിയാവും ട്രൈബര്‍. ലോകമെമ്പാടും വളര്‍ന്നുവരുന്ന എല്ലാ വാഹന വിപണികളിലും ട്രൈബറിനെ അവതരിപ്പിക്കാനാണ് റെനോയുടെ നീക്കം. ഇന്ത്യയിലെ ഏറ്റവും ചിലവുള്ള എംപിവികളില്‍ ഒന്നായ മാരുതി എര്‍ട്ടിഗയുടെ എതിരാളിയായിട്ടാണ് ട്രൈബര്‍ വിപണിയിലെത്തുന്നത്.

മാരുതി എര്‍ട്ടിഗയ്ക്ക് വെല്ലുവിളിയായി റെനോ ട്രൈബര്‍ കോമ്പാക്ട് എംപിവി അടുത്തമാസം

റെനോ ക്വിഡില്‍ നിന്നുമെടുത്ത CMF-A പ്ലാറ്റ്‌ഫോമിലാണ് വാഹനം നിര്‍മ്മിക്കുന്നത്. എര്‍ട്ടിഗയേക്കാള്‍ വലുപ്പത്തില്‍ ചെറുതാണ് ട്രൈബര്‍, എന്നാല്‍ നാല് മീറ്ററിനു താഴെ നില്‍ക്കുന്നതിനാല്‍ നികുതിയിളവ് ലഭിക്കുമെന്നതാണ് മറ്റൊരു ഗുണം. ഡാസ്റ്റണ്‍ ഗോ+ സ്‌റ്റേഷണ്‍ വാഗണ്‍നേയും ട്രൈബര്‍ നേരിടും. കൂടുതലായും യുവാക്കളെയാണ് ട്രൈബര്‍ ലക്ഷ്യമിടുന്നത്.

മാരുതി എര്‍ട്ടിഗയ്ക്ക് വെല്ലുവിളിയായി റെനോ ട്രൈബര്‍ കോമ്പാക്ട് എംപിവി അടുത്തമാസം

ക്വിഡില്‍ നിന്നും കടംകൊണ്ട 1.0 ലിറ്റര്‍ മൂന്ന സിലണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തില്‍. 72 bhp കരുത്തും 96 Nm torque ഉം എഞ്ചിന്‍ പ്രധാനം ചെയ്യുന്നു, എന്നാല്‍ എംപിവിയുടെ കൂടുതല്‍ ഭാരം വഹിക്കാന്‍ വാഹനത്തിന്റെ എഞ്ചിന്‍ നിര്‍മ്മാതാക്കള്‍ ടൂണ്‍ ചെയ്യുമെന്ന് കരുതുന്നു.

മാരുതി എര്‍ട്ടിഗയ്ക്ക് വെല്ലുവിളിയായി റെനോ ട്രൈബര്‍ കോമ്പാക്ട് എംപിവി അടുത്തമാസം

അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് AMT ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ വാഹനക്കിന് നല്‍കും. ട്രൈബര്‍ മുന്‍ വീല്‍ ഡ്രൈവായിരിക്കും, എംപിവിയുടെ പലവിധ ഗുണങ്ങള്‍ പൂര്‍ണ്ണമായി ഉപയോഗിക്കാനൊത്ത നിലയിലുള്ള നവീനമായ സീറ്റിങ് ഘടനയാണ്.

മാരുതി എര്‍ട്ടിഗയ്ക്ക് വെല്ലുവിളിയായി റെനോ ട്രൈബര്‍ കോമ്പാക്ട് എംപിവി അടുത്തമാസം

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാന്‍

കോമ്പാക്ട് എംപിവി ഒരു അഞ്ച് സീറ്ററായിട്ടാണ് വരുന്നത്, ഉപഭോക്താക്കള്‍ക്ക ഡീലര്‍ഷിപ്പുകളില്‍ നിന്ന് അധിക സീറ്റ് വാങ്ങി വാഹനത്തെ ആറ്/ഏഴ് സീറ്ററാക്കാവുന്നതാണ്. വാഹനത്തിനുള്ളില്‍ ഏഴ് പേര്‍ക്ക് സുഖമായിരിക്കാന്‍ കഴിയുമെന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പു നല്‍കുന്നു.

മാരുതി എര്‍ട്ടിഗയ്ക്ക് വെല്ലുവിളിയായി റെനോ ട്രൈബര്‍ കോമ്പാക്ട് എംപിവി അടുത്തമാസം

പുതുമയാർന്ന ഹെഡ്‌ലാമ്പുകളും ഗ്രില്ലുമാണ് ട്രൈബറിന്. എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍, അലോയ് വീലുകള്‍, മുഴച്ചുനില്‍ക്കുന്ന വീല്‍ ആര്‍ച്ചുകള്‍, ആകരം വെളിപ്പെടുത്തുന്ന ക്യാരക്ടര്‍ ലൈന്‍, റൂഫ് റെയിലുകള്‍ എന്നിവ വാഹനത്തെ വ്യത്യസ്ഥമാക്കുന്നു.

മാരുതി എര്‍ട്ടിഗയ്ക്ക് വെല്ലുവിളിയായി റെനോ ട്രൈബര്‍ കോമ്പാക്ട് എംപിവി അടുത്തമാസം

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ എന്നിവയടങ്ങിയ 7.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ്. പൂര്ർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രമെന്റ്‌ ക്ലസ്റ്ററാണ്. 3.5 ഇഞ്ച് വലുപ്പമുള്ള മൾട്ടി ഇൻഫൊഞമേഷൻ ഡിസ്പ്ലെയില്ർ വാഹനത്തിന്റെ സ്പീഡ് ഉൾപ്പടെ എല്ലാ വിവരങ്ങളും ലഭിക്കും. പുതുമയാർന്ന ഉൾവശമാണ്.

മാരുതി എര്‍ട്ടിഗയ്ക്ക് വെല്ലുവിളിയായി റെനോ ട്രൈബര്‍ കോമ്പാക്ട് എംപിവി അടുത്തമാസം

മൂന്നാം നിരയില്‍ പ്രത്യേക എസി വെന്റുകള്‍ കമ്പനി ട്രൈബറില്‍ നല്‍കുന്നു. ആവശ്യമെങ്കില്‍ മുഴുവനായി ഊരിമാറ്റാവുന്ന മൂന്നാം നിര സീറ്റുകളാണ് . മൂന്നാം നിര സീറ്റുകളില്ലെങ്കില്‍ വാഹനം 625 ലിറ്റര്‍ ബൂട്ട് ശേഷി നൽകും. എന്നാൽ, ഏഴു സീറ്റുകളുമുണ്ടെങ്കില്‍ ബൂട്ട് ശേഷി 84 ലിറ്ററായി ചുരുങ്ങും.

മാരുതി എര്‍ട്ടിഗയ്ക്ക് വെല്ലുവിളിയായി റെനോ ട്രൈബര്‍ കോമ്പാക്ട് എംപിവി അടുത്തമാസം

ആന്റി - ലോക്ക് ബ്രേക്കിങ് സിസ്റ്റം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, പിന്‍ പാര്‍ക്കിങ് ക്യാമറ, സ്പീഡ് അലേർട്ട് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, നാലു എയര്‍ബാഗുകള്‍ എന്നിവ യാത്രക്കാരുടെ സുരക്ഷയ്ക്കായി ട്രൈബറില്‍ നിർമ്മാതാക്കൾ ഉറപ്പുവരുത്തുന്നുണ്ട്. മോഡലിന്റെ വില റെനോ ഇനിയും പുറത്തുവിട്ടിട്ടില്ല. അഞ്ചു മുതല്‍ എട്ടു ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം.

Source: AutoCar India

More from DriveSpark

Article Published On: Wednesday, July 10, 2019, 11:17 [IST]
English summary
Renault Triber to be launched on August 2019. Read More Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X