റെനോ ട്രൈബര്‍: മാരുതി എര്‍ട്ടിഗയ്ക്ക് മാത്രമല്ല സ്വിഫ്റ്റിനും വെല്ലുവിളിയാവും

കഴിഞ്ഞ മാസം ഇന്ത്യന്‍ വിപണിയില്‍ കാഴ്ച്ച വെച്ച തങ്ങളുടെ കോമ്പാക്ട് എംപിവി ട്രൈബര്‍ പുറത്തിറക്കാനുള്ള ഒരുക്കങ്ങളിലാണ് റെനോ. ക്വിഡിനും ഡസ്റ്ററിനുമിടയില്‍ ഏഴ് പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ജനങ്ങള്‍ക്ക് താങ്ങാനാവുന്നൊരു വാഹനമാണ് ട്രൈബര്‍.

റെനോ ട്രൈബര്‍: മാരുതി എര്‍ട്ടിഗയ്ക്ക് മാത്രമല്ല സ്വിഫ്റ്റിനും വെല്ലുവിളിയാവും

ക്വിഡിന്റെ CMF-A പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. ഇന്ത്യയില്‍ റെനോ-നിസ്സാന്റെ ഒറഗഡാം ഫാക്ടറിയിലാവും വാഹനത്തിന്റെ നിര്‍മ്മാണം. ഇവിടെ നിന്ന് ലോകത്തിന്റെ പല കോണിലേക്ക് ആവശ്യാനുസരണം വാഹനം കയറ്റി വിടാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.

റെനോ ട്രൈബര്‍: മാരുതി എര്‍ട്ടിഗയ്ക്ക് മാത്രമല്ല സ്വിഫ്റ്റിനും വെല്ലുവിളിയാവും

പുതിയ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ട്രൈബറിനെ മാരുതി സ്ഫിറ്റും, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 എന്നിവയടങ്ങുന്ന ഹാച്ച്ബാക്ക് ശ്രേണിയിലേക്കും അവതരിപ്പിക്കാനാണ് റെനോയുടെ ഉദ്ദേശം. അഞ്ച് സീറ്റര്‍ എംപിവി ആയിട്ടാണ് വാഹനത്തെ നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്നത്. അവസാന നിരയില്‍ ഉപഭോക്താവിന് സീറ്റുകള്‍ ഡീലര്‍ഷിപ്പുകളില്‍ നിന്ന് വാങ്ങാവുന്നതാണ്.

റെനോ ട്രൈബര്‍: മാരുതി എര്‍ട്ടിഗയ്ക്ക് മാത്രമല്ല സ്വിഫ്റ്റിനും വെല്ലുവിളിയാവും

പുതുമയാർന്ന ഹെഡ്‌ലാമ്പുകളും ഗ്രില്ലുമാണ് വാഹനത്തിന്. എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍, അലോയ് വീലുകള്‍, മുഴച്ചുനില്‍ക്കുന്ന വീല്‍ ആര്‍ച്ചുകള്‍, റൂഫ് റെയിലുകള്‍, ആകാരം വെളിപ്പെടുത്തുന്ന ക്യാരക്ടര്‍ ലൈന്‍ എന്നിവ വാഹനത്തെ വ്യത്യസ്ഥമാക്കുന്നു.

റെനോ ട്രൈബര്‍: മാരുതി എര്‍ട്ടിഗയ്ക്ക് മാത്രമല്ല സ്വിഫ്റ്റിനും വെല്ലുവിളിയാവും

പുതുമയാർന്ന ഉൾവശമാണ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ എന്നിവയടങ്ങിയ 7.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ്. പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രമെന്റ്‌ ക്ലസ്റ്ററാണ്. 3.5 ഇഞ്ച് വലുപ്പമുള്ള മൾട്ടി ഇൻഫൊർമേഷൻ ഡിസ്പ്ലെയിൽ വാഹനത്തിന്റെ സ്പീഡ് ഉൾപ്പടെ എല്ലാ വിവരങ്ങളും ലഭിക്കും.

റെനോ ട്രൈബര്‍: മാരുതി എര്‍ട്ടിഗയ്ക്ക് മാത്രമല്ല സ്വിഫ്റ്റിനും വെല്ലുവിളിയാവും

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

ആന്റി - ലോക്ക് ബ്രേക്കിങ് സിസ്റ്റം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, പിന്‍ പാര്‍ക്കിങ് ക്യാമറ, സ്പീഡ് അലേർട്ട് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, നാലു എയര്‍ബാഗുകള്‍ എന്നിവ യാത്രക്കാരുടെ സുരക്ഷയ്ക്കായി ട്രൈബറില്‍ നിർമ്മാതാക്കൾ ഉറപ്പുവരുത്തുന്നുണ്ട്.

റെനോ ട്രൈബര്‍: മാരുതി എര്‍ട്ടിഗയ്ക്ക് മാത്രമല്ല സ്വിഫ്റ്റിനും വെല്ലുവിളിയാവും

ക്വിഡില്‍ നിന്നും കടംകൊണ്ട 1.0 ലിറ്റര്‍ മൂന്ന സിലണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തില്‍. 72 bhp കരുത്തും 96 Nm torque ഉം എഞ്ചിന്‍ പ്രധാനം ചെയ്യുന്നു, എംപിവിയുടെ കൂടുതല്‍ ഭാരം വഹിക്കാന്‍ വാഹനത്തിന്റെ എഞ്ചിന്‍ നിര്‍മ്മാതാക്കള്‍ ടൂണ്‍ ചെയ്യുമെന്ന് കരുതുന്നു.

റെനോ ട്രൈബര്‍: മാരുതി എര്‍ട്ടിഗയ്ക്ക് മാത്രമല്ല സ്വിഫ്റ്റിനും വെല്ലുവിളിയാവും

എന്നാൽ ഇത് മാരുതി സ്വിഫ്റ്റിന്റെയും, ഹ്യുണ്ടായി ഗ്രാൻഡ് i10 -ന്റെയും കരുത്തിനേക്കാൾ കുറവാണ്. വിപണിയിൽ മാരുതി സ്വിഫ്റ്റ് ഡീസൽ പതിപ്പും വാഗ്ദാനം ചെയ്യുന്നു, എന്നാൽ ട്രൈബറിന് അതില്ല.

റെനോ ട്രൈബര്‍: മാരുതി എര്‍ട്ടിഗയ്ക്ക് മാത്രമല്ല സ്വിഫ്റ്റിനും വെല്ലുവിളിയാവും

അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് AMT ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ വാഹനക്കിന് ലഭിക്കും. ട്രൈബര്‍ മുന്‍ വീല്‍ ഡ്രൈവായിരിക്കും, എംപിവിയുടെ പലവിധ ഗുണങ്ങള്‍ പൂര്‍ണ്ണമായി ഉപയോഗിക്കാനൊത്ത നിലയിലുള്ള നവീനമായ സീറ്റിങ് ഘടനയാണ്.

റെനോ ട്രൈബര്‍: മാരുതി എര്‍ട്ടിഗയ്ക്ക് മാത്രമല്ല സ്വിഫ്റ്റിനും വെല്ലുവിളിയാവും

അന്താരാഷ്ട്ര വിപണിയിൽ ഏറ്റവും വില കുറഞ്ഞ എംപിവിയാവും ട്രൈബര്‍. ആഗോള തലത്തിൽ വളര്‍ന്നുവരുന്ന എല്ലാ വാഹന വിപണികളിലും ട്രൈബറിനെ അവതരിപ്പിക്കാനാണ് റെനോയുടെ നീക്കം. അഞ്ച് ലക്ഷം രൂപ മുതലായിരിക്കും വാഹനത്തിന്റെ വില. ആഗസ്റ്റിൽ വാഹനം വിപണിയിലിറക്കാനാണ് നിർമ്മാതാക്കളുടെ ഉദ്ദേശം.

Source: Team BHP

More from DriveSpark

Article Published On: Monday, July 15, 2019, 11:13 [IST]
English summary
Renault new compcat MPV Triber to be a rival for Maruti Swift also. Read More Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X