വിപണിയിലെത്തുന്നതിന് മുന്നോടിയായി റെനോ ട്രൈബറിന്റെ എല്ലാ വിവരങ്ങളും പുറത്ത്

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ കഴിഞ്ഞ മാസമാണ് തങ്ങളുടെ പുതിയ എംപിവിയായ ട്രൈബറിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. അടുത്ത മാസമാണ് വാഹനം ഔദ്യോഗികമായി പുറത്തിറക്കുന്നത്. എന്നാല്‍ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ എംപിവി, ഹാച്ച്ബാക്ക് വിഭാഗങ്ങളില്‍ ഒരുപോലെ മത്സരിക്കുന്ന വാഹനത്തിന്റെ എല്ലാ വിവരങ്ങളും പുറത്തു വന്നിരിക്കുകയാണ്.

വിപണിയിലെത്തുന്നതിന് മുന്നോടിയായി റെനോ ട്രൈബറിന്റെ എല്ലാ വിവരങ്ങളും പുറത്ത്

വലുപ്പം തോന്നിക്കാന്‍ ഒരു കോമ്പാക്ട് എസ്‌യുവിയുടെ ഘടനയാണ് വാഹനത്തിന് റെനോ നല്‍കിയിരിക്കുന്നത്. വശങ്ങളില്‍ അല്‍പ്പം മുഴയ്ച്ചു നില്‍ക്കുന്ന വീല്‍ ആര്‍ച്ചുകളും അവയ്ക്കു പുറമേ വരുന്ന കറുത്ത ക്ലാഡിങ്ങും, 50 കിലോ വരെ ഭാരം താങ്ങാനാവുന്ന റൂഫ് റെയ്‌ലുകളും, ആകാരം വെളിപ്പെടുത്തുന്ന ക്യാരക്ടര്‍ ലൈനുകളും ട്രൈബറിന് ഒരു മാസ് ഫീല്‍ നല്കുന്നു.

വിപണിയിലെത്തുന്നതിന് മുന്നോടിയായി റെനോ ട്രൈബറിന്റെ എല്ലാ വിവരങ്ങളും പുറത്ത്

പ്രോജക്ടർ ഹെഡ്‌ലാമ്പുകളും എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകളും എല്ലാ വകഭേദങ്ങളിലുമുണ്ടാവും, പുതുമയാർന്ന ഗ്രില്ലാണ് വാഹനത്തിന്. ട്രൈബറിന് 3,990 mm നീളവും, 1,739 mm വീതിയും, 1,637 mm ഉയരവുമുണ്ട്. 2,636 mm ആണ് വാഹനത്തിന്റെ വീൽബേസ്. 182 mm ഗ്രൌണ്ട് ക്ലിയറൻസും ട്രൈബർ നൽകുന്നു.

വിപണിയിലെത്തുന്നതിന് മുന്നോടിയായി റെനോ ട്രൈബറിന്റെ എല്ലാ വിവരങ്ങളും പുറത്ത്

ക്വിഡിന്റെ CMF-A പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. ഇന്ത്യയില്‍ റെനോ-നിസ്സാന്റെ ഒറഗഡാം ഫാക്ടറിയിലാണ് വാഹനം നിര്‍മ്മിക്കുന്നത്. ഇവിടെ നിന്ന് ലോകത്തിന്റെ പല കോണിലേക്ക് ആവശ്യാനുസരണം വാഹനം കയറ്റി വിടാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.

വിപണിയിലെത്തുന്നതിന് മുന്നോടിയായി റെനോ ട്രൈബറിന്റെ എല്ലാ വിവരങ്ങളും പുറത്ത്

ഇന്ത്യൻ വിപണിയെ കാര്യമായി പഠിച്ചിട്ട് തന്നെയാണ് റെനോ ട്രൈബറുമായി എത്തുന്നത്. വിശാലമായ ഉൾവശമാണ്, ഇരട്ട ടോൺ തീമാണ് അകത്തളത്തിന് നൽകിയിരിക്കുന്നത്. മാനുവൽ എസിയാണ് നൽകിയിരിക്കുന്നത്, വാഹനത്തിന്റെ രണ്ടും മൂന്നും നിരയിൽ പ്രത്യേക എസി വെന്റുകളും നിഞമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.

വിപണിയിലെത്തുന്നതിന് മുന്നോടിയായി റെനോ ട്രൈബറിന്റെ എല്ലാ വിവരങ്ങളും പുറത്ത്

വാഹനത്തിന്റെ ഉള്ളിൽ ഗ്ലൌവ് ബോക്സ് ഉൾപ്പടെ 31 ലിറ്റർ സംഭരണ ശേഷിയുണ്ട്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ എന്നിവയടങ്ങിയ 7.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ്. പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രമെന്റ്‌ ക്ലസ്റ്ററാണ്. 3.5 ഇഞ്ച് വലുപ്പമുള്ള മൾട്ടി ഇൻഫൊർമേഷൻ ഡിസ്പ്ലെയിൽ വാഹനത്തിന്റെ സ്പീഡ് ഉൾപ്പടെ എല്ലാ വിവരങ്ങളും ലഭിക്കും.

വിപണിയിലെത്തുന്നതിന് മുന്നോടിയായി റെനോ ട്രൈബറിന്റെ എല്ലാ വിവരങ്ങളും പുറത്ത്

കോമ്പാക്ട് എംപിവി ഒരു അഞ്ച് സീറ്ററായിട്ടാണ് വരുന്നത്, ഉപഭോക്താക്കള്‍ക്ക ഡീലര്‍ഷിപ്പുകളില്‍ നിന്ന് അധിക സീറ്റ് വാങ്ങി വാഹനത്തെ ആറ്/ഏഴ് സീറ്ററാക്കാവുന്നതാണ്. വാഹനത്തിനുള്ളില്‍ ഏഴ് പേര്‍ക്ക് സുഖമായിരിക്കാന്‍ കഴിയുമെന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പു നല്‍കുന്നു.

വിപണിയിലെത്തുന്നതിന് മുന്നോടിയായി റെനോ ട്രൈബറിന്റെ എല്ലാ വിവരങ്ങളും പുറത്ത്

മൂന്നാം നിര സീറ്റുകൾ ആവശ്യമെങ്കില്‍ മുഴുവനായി ഊരിമാറ്റാവുന്നവയാണ്. മൂന്നാം നിര സീറ്റുകളില്ലെങ്കില്‍ വാഹനം 625 ലിറ്റര്‍ ബൂട്ട് ശേഷി നൽകും. എന്നാൽ, ഏഴു സീറ്റുകളുമുണ്ടെങ്കില്‍ ബൂട്ട് ശേഷി 84 ലിറ്ററായി ചുരുങ്ങും. എല്ലാ നിരയിലും 12 v ചാർജിങ് സോക്കറ്റുകളും ട്രൈബർ നൽകുന്നു.

വിപണിയിലെത്തുന്നതിന് മുന്നോടിയായി റെനോ ട്രൈബറിന്റെ എല്ലാ വിവരങ്ങളും പുറത്ത്

അഞ്ച് സീറ്റര്‍ എംപിവി ആയിട്ടാണ് വാഹനത്തെ നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്നത്. ആയതിനാൽ ട്രൈബറിനെ മാരുതി സ്ഫിറ്റും, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 എന്നിവയടങ്ങുന്ന ഹാച്ച്ബാക്ക് ശ്രേണിയിലേക്കും അവതരിപ്പിക്കാനാണ് റെനോയുടെ ഉദ്ദേശം.

വിപണിയിലെത്തുന്നതിന് മുന്നോടിയായി റെനോ ട്രൈബറിന്റെ എല്ലാ വിവരങ്ങളും പുറത്ത്

ക്വിഡില്‍ ഉപയോഗിക്കുന്ന 1.0 ലിറ്റര്‍ മൂന്ന സിലണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ട്രൈബറിലും. 72 bhp കരുത്തും 96 Nm torque ഉം എഞ്ചിന് സൃഷ്ടിക്കാനാവും, എംപിവിയുടെ കൂടുതല്‍ ഭാരം വഹിക്കാന്‍ വാഹനത്തിന്റെ എഞ്ചിന് ഇരട്ട VVT സാങ്കേതികവിദ്യയും വേരിയബിൾ ഓയിൽ പമ്പും നിര്‍മ്മാതാക്കൾ നൽകുന്നു.

വിപണിയിലെത്തുന്നതിന് മുന്നോടിയായി റെനോ ട്രൈബറിന്റെ എല്ലാ വിവരങ്ങളും പുറത്ത്

എന്നാൽ ഇത് മാരുതി സ്വിഫ്റ്റിന്റെയും, ഹ്യുണ്ടായി ഗ്രാൻഡ് i10 -ന്റെയും കരുത്തിനേക്കാൾ കുറവാണ്. വിപണിയിൽ മാരുതി സ്വിഫ്റ്റ് ഡീസൽ പതിപ്പും വാഗ്ദാനം ചെയ്യുന്നു, എന്നാൽ ട്രൈബറിന് ഡീസൽ പതിപ്പില്ല.

വിപണിയിലെത്തുന്നതിന് മുന്നോടിയായി റെനോ ട്രൈബറിന്റെ എല്ലാ വിവരങ്ങളും പുറത്ത്

അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് AMT ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ വാഹനക്കിന് ലഭിക്കും. ട്രൈബര്‍ മുന്‍ വീല്‍ ഡ്രൈവായിരിക്കും, എംപിവിയുടെ പലവിധ ഗുണങ്ങള്‍ പൂര്‍ണ്ണമായി ഉപയോഗിക്കാനൊത്ത നിലയിലുള്ള നവീനമായ സീറ്റിങ് ഘടനയാണ്.

വിപണിയിലെത്തുന്നതിന് മുന്നോടിയായി റെനോ ട്രൈബറിന്റെ എല്ലാ വിവരങ്ങളും പുറത്ത്

പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, പിന്‍ പാര്‍ക്കിങ് ക്യാമറ, ആന്റി - ലോക്ക് ബ്രേക്കിങ് സിസ്റ്റം, സ്പീഡ് അലേർട്ട് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, നാലു എയര്‍ബാഗുകള്‍ എന്നിവ യാത്രക്കാരുടെ സുരക്ഷയ്ക്കായി വാഹനത്തില്‍ നിർമ്മാതാക്കൾ ഉറപ്പുവരുത്തുന്നുണ്ട്.

വിപണിയിലെത്തുന്നതിന് മുന്നോടിയായി റെനോ ട്രൈബറിന്റെ എല്ലാ വിവരങ്ങളും പുറത്ത്

അന്താരാഷ്ട്ര വിപണിയിൽ ഏറ്റവും വില കുറഞ്ഞ എംപിവിയാവും ട്രൈബര്‍. ആഗോള തലത്തിൽ വളര്‍ന്നുവരുന്ന എല്ലാ വാഹന വിപണികളിലും ട്രൈബറിനെ അവതരിപ്പിക്കാനാണ് റെനോയുടെ നീക്കം. അഞ്ച് ലക്ഷം രൂപ മുതലായിരിക്കും വാഹനത്തിന്റെ വില. ആഗസ്റ്റിൽ വാഹനം വിപണിയിലിറക്കാനാണ് നിർമ്മാതാക്കളുടെ ഉദ്ദേശം.

Source: Team BHP

More from DriveSpark

Article Published On: Thursday, July 18, 2019, 19:23 [IST]
English summary
Renault Triber Full details leaked before launch. Read More Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X