പരീക്ഷണ ഓട്ടത്തിനിടെ ഡ്രൈവറില്ല ബസ് അപകടത്തില്‍പ്പെട്ടു
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പിന്നാലെ വികസിത രാജ്യങ്ങള്‍ ഡ്രൈവറില്ലാതെ ഓടുന്ന വാഹനങ്ങളുടെ പരീക്ഷണ ഘട്ടത്തിലാണ്. ഡ്രൈവറില്ല ബസിന്റെ പരീക്ഷണ ഓട്ടം ഓസ്ട്രിയയിലെ റോഡുകളില്‍ സജീവമായിരിക്കുകയാണ്. പരീക്ഷണ ഓട്ടത്തിനിടയില്‍ തലസ്ഥാന നഗരമായ വിയന്നായില്‍ വാഹനം യുവതിയെ ഇടിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

പൊതുഗതാഗതത്തിനായി പരീക്ഷണം നടത്തുന്ന സെല്‍ഫ് ഡ്രൈവിങ് ഷട്ടില്‍ ബസ് നവ്യ എസ്എഎസ് ആണ് യുവതിയെ ഇടിച്ചത്. നിലവില്‍ നവ്യയുടെ രണ്ട് ബസുകളാണ് ഓസ്ട്രിയായില്‍ പരീക്ഷണ ഓട്ടം നടത്തുന്നത്. ഇരുവാഹനങ്ങളുടെയും പരീക്ഷണ ഓട്ടം നിര്‍ത്തിവെച്ചതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

സെല്‍ഫ് ഡ്രൈവിങ് വാഹനങ്ങള്‍ എല്ലാം തന്നെ വികസനത്തിന്റെ അവസാന ഘട്ടത്തിലാണ്. വികസിത രാജ്യങ്ങള്‍ പലതും സെല്‍ഫ് ഡ്രൈവിങ് വാഹനങ്ങള്‍ പരീക്ഷിച്ചു തുടങ്ങി. കൂടുതല്‍ രാജ്യങ്ങള്‍ ഇതിനായി താല്പര്യം കാണിക്കുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 3-ാം ഘട്ടത്തില്‍ ഉള്‍പ്പെടുന്ന വാഹനങ്ങളാണ് ഇത്തരക്കാര്‍ പരീക്ഷിക്കുന്നതും.

3-ാം ഘട്ടത്തില്‍ ഉള്‍പ്പെടുന്ന സെല്‍ഫ് ഡ്രൈവിങ് വാഹനങ്ങള്‍ എല്ലാം സാധാരണ വാഹനങ്ങള്‍ പോലെതന്നെയാണ് കാണപ്പെടുന്നതും. സാധാരണ വാഹനങ്ങളില്‍ കാണാറുള്ളതുപോലെ ഇവയ്ക്കും സ്റ്റിയറിങ് വീലുകളും പെഡലുകളും നല്‍കിയിട്ടുണ്ട്. സെല്‍ഫ് ഡ്രൈവിങ് വാഹനങ്ങള്‍ ആണെങ്കില്‍ കൂടിയും ഡ്രൈവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇവയുടെ നീയന്ത്രണം ഏറ്റെടുക്കാന്‍ സാധിക്കും. ഈ ഘട്ടത്തില്‍ വരുന്ന വാഹനങ്ങള്‍ക്ക് തെരഞ്ഞെടുത്ത വഴികളിലൂടെയും, ചില വ്യവസ്ഥകളിലൂടെയും മാത്രമേ ഓടിക്കാന്‍ സാധിക്കുകയുള്ളു.

എന്നാല്‍ ഇതില്‍ നിന്നെല്ലാം മാറി 5-ാം ഘട്ടത്തില്‍ വരുന്ന വാഹനങ്ങള്‍ വ്യത്യസ്തരാണ്. ഇവരെ നിയന്ത്രിക്കാന്‍ ഡൈവര്‍മാര്‍ ഉണ്ടാകില്ല. 3-ാം ഘട്ടത്തില്‍ കണ്ടതുപോലെ വാഹനങ്ങളില്‍ സ്റ്റിയറിങ് വീലുകളോ പെഡലുകളോ ഉണ്ടാകില്ല. ഇവയെ നീയന്ത്രിക്കുന്നത് സെന്‍സറുകളും, ക്യാമറകളും, ജിപിഎസ് സംവിധാനങ്ങളുമാണ്. ഈ ഘട്ടത്തില്‍ ഉള്‍പ്പെട്ടിരുന്ന രണ്ട് മോഡലുകളാണ് വിയന്നായില്‍ പരീക്ഷണം നടത്തിയത്.

ഓസ്ട്രിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സീമെന്‍സ് മൊബിലിറ്റി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് വിയന്നായില്‍ ഡ്രൈവറില്ല ബസുകളുടെ പരീക്ഷണ ഓട്ടം ആരംഭിച്ചത്. അപകടം സംഭവിക്കുമ്പോള്‍ വാഹനം മണിക്കൂറില്‍ 12 കിലാമീറ്റര്‍ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാഹനത്തിന് സ്പീഡ് കുറവായിരുന്നതിനാല്‍ അപകത്തില്‍ യുവതിക്ക് വലിയ പരുക്കുകള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

അപകടം സംഭവിച്ചതിന് പിന്നാലെ ഇരുവാഹനത്തിന്റെയും പരീക്ഷണ ഓട്ടം വിയനാ അധികൃതര്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ഫ്രഞ്ച് കമ്പനിയായ നവ്യയാണ് (NAVYA) ഈ സെല്‍ഫ് ഡ്രൈവിങ് ഷട്ടില്‍ ബസ് വികസിപ്പിച്ചെടുത്തത്. 15 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള വാഹനത്തിന് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും.

ഡ്രൈവറില്ല വാഹനങ്ങളുടെ പരീക്ഷണ ഓട്ടം അമേരിക്കന്‍ റോഡുകളിലൂം തകൃതിയായി നടക്കുകയാണ്. അടുത്തിടെ സ്വീഡിഷ് ആഡംബര വാഹന നിര്‍മ്മാതാക്കളായ വോള്‍വോയും ഡ്രൈവറില്ലാതെ ഓടുന്ന ഇലക്ട്രിക് ബസിന്റെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. സിംഗപ്പൂരിലെ നന്‍യാംഗ് ടെക്‌നോളജി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായി സഹകരിച്ചാണ് ഡ്രൈവറില്ലാതെ ഓടുന്ന ഇലക്ട്രിക് ബസ് നിര്‍മ്മിച്ചിരിക്കുന്നത്. 80 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന 12 മീറ്റര്‍ നീളമുള്ള ബസാണ് വോള്‍വോ നിര്‍മ്മിച്ചിരിക്കുന്നത്. ഡീസല്‍ ബസിനേക്കാള്‍ 80 ശതമാനം കുറവ് ഊര്‍ജം മാത്രമേ ആവശ്യമുള്ളുവെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

നേരത്തെയും ഇത്തരം വാഹനങ്ങളുടെ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അവയെല്ലാം മനുഷ്യഡ്രൈവര്‍മാരുടെ അശ്രദ്ധ കാരണമാണെന്നാണ് കണ്ടെത്തല്‍. ഈ അപകടങ്ങള്‍ എല്ലാം ഉണ്ടെങ്കിലും റോഡുകളെ സുരക്ഷിതമാക്കാന്‍ ഡ്രൈവറില്ല വാഹനങ്ങള്‍ പ്രാപ്തമാണെന്നാണ് വിദഗ്ദാഭിപ്രായം.


Click it and Unblock the Notifications








