സ്‌കോഡ റാപ്പിഡ് മോണ്‍ടി കാര്‍ലോ തിരിച്ചെത്തി, വില 11.16 ലക്ഷം രൂപ മുതല്‍
പ്രശ്‌നങ്ങളുടെ കുരുക്കഴിച്ച് സ്‌കോഡ റാപ്പിഡ് മോണ്‍ടി കാര്‍ലോ ഇന്ത്യയില്‍ തിരിച്ചെത്തി. 11.16 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് സ്‌കോഡ സെഡാന്റെ രണ്ടാംവരവ്. നേരത്തെ റാപ്പിഡ് മോണ്‍ടി കാര്‍ലോ എഡിഷനെതിരെ ലുധിയാന ആസ്ഥാനമായ മോണ്‍ടി കാര്‍ലോ ഫാഷന്‍സ് കമ്പനി കോടതി കയറിയതോടെ, മോഡലിനെ പിന്‍വലിക്കാന്‍ സ്‌കോഡ നിര്‍ബന്ധിതരാവുകയായിരുന്നു.
എന്തായാലും ഇപ്പോള്‍ നിയമതടസ്സങ്ങള്‍ മാറി. ചെക്ക് നിര്‍മ്മാതാക്കളുടെ മോട്ടോര്‍സ്‌പോര്‍ട് പാരമ്പര്യം വിളിച്ചോതിയാണ് പുതിയ റാപ്പിഡ് മോണ്‍ടി കാര്‍ലോ എഡിഷന്റെ ഒരുക്കം. ഫ്‌ളാഷ് റെഡ് നിറം മാത്രമെ റാപ്പിഡ് മോണ്‍ടി കാര്‍ലോയിലുള്ളൂ.

രാജ്യത്തെ മുഴുവന്‍ സ്‌കോഡ ഡീലര്‍ഷിപ്പുകളിലും റാപ്പിഡ് മോണ്‍ടി കാര്‍ലോ എഡിഷന്‍ ലഭ്യമാണ്. 1.6 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ മോഡലിലുണ്ട്.
2019 സ്‌കോഡ റാപ്പിഡ് മോണ്‍ടി കാര്‍ലോ എഡിഷന്‍ വില:
- 1.6 MPI പെട്രോള്‍ (മാനുവല്‍): 11,15,599 രൂപ
- 1.6 MP പെട്രോള്‍ (ഓട്ടോമാറ്റിക്): 12,35,599 രൂപ
- 1.5 TDI CR ഡീസല്‍ (മാനുവല്‍): 12,99,599 രൂപ
- 1.5 TDI CR ഡീസല്‍ (ഓട്ടോമാറ്റിക്): 14,25,599 രൂപ

105 bhp കരുത്തും 153 Nm torque -മാണ് 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പരമാവധി സൃഷ്ടിക്കുക. 110 bhp കരുത്തും 250 Nm torque ഉം ഡീസല്‍ എഞ്ചിന് കുറിക്കാനാവും. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഡിഎസ്ജി ഗിയര്‍ബോക്‌സ് ഓപ്ഷനും കാറിലുണ്ട്. അകമെയും പുറമെയും സ്‌കോഡയുടെ സ്‌പോര്‍ട്‌സ് കാര്‍ ശൈലി പകര്‍ത്താനാണ് മോണ്‍ടി കാര്‍ലോ എഡിഷന്‍ ശ്രമിക്കുന്നത്.

ഗൗരവം പൂണ്ട ക്വാര്‍ട്ട്‌സ് കട്ട് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും സിഗ്നേച്ചര്‍ ബട്ടര്‍ഫ്‌ളൈ ഗ്രില്ലും പുതിയ കാറില്‍ ശ്രദ്ധയാകര്‍ഷിക്കും. മിററുകള്‍ക്ക് തിളങ്ങുന്ന കറുപ്പാണ് നിറം. മോണ്‍ടി കാര്‍ലോ ബാഡ്ജുള്ള B പില്ലറുകളിലും ഡിഫ്യൂസറിലും ടെയില്‍ഗേറ്റ് സ്‌പോയിലറിലും കറുപ്പ് പ്രതിഫലിക്കും. 16 ഇഞ്ച് വലുപ്പമുണ്ട് അലോയ് വീലുകള്‍ക്ക്.

ക്യാബിനകത്തും കറുപ്പ് നിറത്തിനാണ് പ്രാതിനിധ്യം. മോട്ടോര്‍സ്‌പോര്‍ട്‌സ് പാരമ്പര്യമുണര്‍ത്തുന്ന ഫ്‌ളാറ്റ് ബോട്ടം സ്റ്റീയറിംഗ് വീല്‍ കാറില്‍ എടുത്തുപറയണം. ചുവപ്പ് വരമ്പുള്ള തുകല്‍ ആവരണം സ്റ്റീയറിംഗിനും ഗിയര്‍ നോബിനും സ്‌പോര്‍ടി ഭാവം സമര്‍പ്പിക്കുന്നു. പെഡലുകള്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ നിര്‍മ്മിതമാണ്. ഡാഷ്‌ബോര്‍ഡിന് നടുവിലുള്ള 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം സ്മാര്‍ട്ട്‌ലിങ്ക്, ആപ്പില്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ, മിറര്‍ലിങ്ക് കണക്ടിവിറ്റി ഓപ്ഷനുകള്‍ അവകാശപ്പെടും.

ഇന്റലിജെന്റ് റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, പിന്‍ പാര്‍ക്കിംഗ് ക്യാമറ, ക്രൂയിസ് കണ്‍ട്രോള്‍, ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ് മുതലായവ യാത്രക്കാരുടെ സുരക്ഷയ്ക്കായി കാറിലുണ്ട്.


Click it and Unblock the Notifications








