ടാറ്റ 45X ഹാച്ച്ബാക്കിന്റെ ആദ്യ ടീസര്‍ പുറത്ത്, പ്രതീക്ഷ വാനോളം

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ടാറ്റ നിരയില്‍ പ്രീമിയം 45X ഹാച്ച്ബാക്ക് ഉടന്‍ പ്രത്യക്ഷപ്പെടും. മാര്‍ച്ചില്‍ നടക്കുന്ന 2019 ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ കരുതിവെച്ചിട്ടുള്ള നിര്‍ണായക മോഡലാണിത്. 2018 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി കാഴ്ച്ചവെച്ച 45X പ്രീമിയം ഹാച്ച്ബാക്കിന്റെ പ്രൊഡക്ഷന്‍ അവതാരമാണ് ജനീവയില്‍ തിരശ്ശീല നീക്കി വരിക. ഇക്കാര്യം ടാറ്റ സ്ഥിരീകരിച്ചു. ആഗോള വരവ് അടുത്തിരിക്കെ പുതിയ ഹാച്ച്ബാക്കിന്റെ ആദ്യ ടീസര്‍ വീഡിയോ കമ്പനി പുറത്തുവിട്ടിരിക്കുകയാണ്.

ടാറ്റ 45X ഹാച്ച്ബാക്കിന്റെ ആദ്യ ടീസര്‍ പുറത്ത്, പ്രതീക്ഷ വാനോളം

ടാറ്റയുടെ ലക്ഷണമൊത്ത ആധുനിക ഹാച്ച്ബാക്കായിരിക്കും 45X. ഹാരിയറില്‍ കണ്ടതുപോലെ കോണ്‍സെപ്റ്റ് മോഡലിന്റെ തനത് ഭാവപ്പകര്‍ച്ച 45X -ന്റെ പ്രൊഡക്ഷന്‍ പതിപ്പ് അവകാശപ്പെടും. യുകെ ആസ്ഥാനമായ ടാറ്റ മോട്ടോര്‍സ് യൂറോപ്യന്‍ ടെക്‌നിക്കല്‍ സെന്ററാണ് മോഡലിന്റെ രൂപകല്‍പ്പനയ്ക്ക് പിന്നില്‍.

ടാറ്റ 45X ഹാച്ച്ബാക്കിന്റെ ആദ്യ ടീസര്‍ പുറത്ത്, പ്രതീക്ഷ വാനോളം

4,253 mm നീളവും 1,850 mm വീതിയും 1,451 mm ഉയരവും 45X കോണ്‍സെപ്റ്റ് മോഡലിനുണ്ട്. എന്നാല്‍ ഹാച്ച്ബാക്കിന്റെ പ്രൊഡക്ഷന്‍ പതിപ്പില്‍ ആകെ നീളം നാലു മീറ്ററില്‍ താഴെയായി ചുരുങ്ങും. ആല്‍ഫ എന്നറിയപ്പെടുന്ന അഡ്വാന്‍സ്ഡ് മോഡ്യുലാര്‍ പ്ലാറ്റ്‌ഫോമാണ് 45X -ന് ആധാരം.

ടാറ്റ 45X ഹാച്ച്ബാക്കിന്റെ ആദ്യ ടീസര്‍ പുറത്ത്, പ്രതീക്ഷ വാനോളം

പരീക്ഷണയോട്ടത്തിനിടെ ഹാച്ച്ബാക്കിനെ ക്യാമറ പലതവണ നേരില്‍ക്കണ്ടിരുന്നു. എയറോഡൈനാമിക് മികവ് വര്‍ധിപ്പിക്കാനായി പിന്നിലേക്ക് ചാഞ്ഞിറങ്ങുംവിധമാണ് മോഡലില്‍ മേല്‍ക്കൂര. 45X ഹാച്ച്ബാക്കിന് സ്‌റ്റൈലിഷ് ഭാവം പകരുന്നതിലും മേല്‍ക്കൂര നിര്‍ണായകമാവും. പിറകിലേക്ക് വലിഞ്ഞ 'സ്വെപ്റ്റ്ബാക്ക്' ശൈലി ഹെഡ്‌ലാമ്പുകളില്‍ പ്രതീക്ഷിക്കാം.

ടാറ്റ 45X ഹാച്ച്ബാക്കിന്റെ ആദ്യ ടീസര്‍ പുറത്ത്, പ്രതീക്ഷ വാനോളം

ഹാരിയറിന് ശേഷം ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ്യം പാലിക്കുന്ന രണ്ടാമത്തെ ടാറ്റ മോഡലാണ് 45ത. വലുപ്പം കുറഞ്ഞ സ്റ്റൈലിഷ് ഗ്രില്ല് ഹാച്ച്ബാക്കിന് ഭാവികാല മുഖം സമ്മാനിക്കും. വലിയ എയര്‍ഡാമുകള്‍ മുന്‍ ബമ്പര്‍ കൈയ്യടക്കുമെന്ന് സൂചനയുണ്ട്. ഒരുപക്ഷെ വീല്‍ ആര്‍ച്ചുകളില്‍ പ്ലാസ്റ്റിക് ക്ലാഡിംഗ് നല്‍കാനും കമ്പനി തുനിഞ്ഞേക്കും.

ടാറ്റ 45X ഹാച്ച്ബാക്കിന്റെ ആദ്യ ടീസര്‍ പുറത്ത്, പ്രതീക്ഷ വാനോളം

'റാപ്പ് എറൗണ്ട്' ടെയില്‍ലാമ്പുകള്‍, മള്‍ട്ടി സ്‌പോക്ക് അലോയ്, കോണ്‍ട്രാസ്റ്റ് മിററുകള്‍ തുടങ്ങിയ സവിശേഷതകളും പുതിയ ടാറ്റ കാറില്‍ പ്രതീക്ഷിക്കാം. അടുത്തകാലത്തായി സി സെഗ്മന്റ് സെഡാനുകളിലെ ഏറിയ പങ്ക് ഫീച്ചറുകളും പ്രീമിയം ഹാച്ച്ബാക്കുകള്‍ അവകാശപ്പെടുന്നുണ്ട്. ടാറ്റ 45X -ലും ചിത്രം വ്യത്യസ്തമാവില്ല.

Most Read: ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ടാറ്റ ഹാരിയര്‍, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ടാറ്റ 45X ഹാച്ച്ബാക്കിന്റെ ആദ്യ ടീസര്‍ പുറത്ത്, പ്രതീക്ഷ വാനോളം

ആദ്യ പ്രീമിയം മോഡലായതുകൊണ്ട് സൗകര്യങ്ങളിലും സംവിധാനങ്ങളിലും പിശുക്ക് കാട്ടാന്‍ കമ്പനി തയ്യാറാവില്ല. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ആറു എയര്‍ബാഗുകള്‍, എബിഎസ്, പിന്‍ പാര്‍ക്കിംഗ് ക്യാമറ, പവര്‍ മിററുകള്‍, ഒന്നിലധികം ഡ്രൈവിംഗ് മോഡുകള്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, തുകല്‍ സീറ്റുകള്‍ തുടങ്ങിയ നിരവധി സജ്ജീകരണങ്ങള്‍ മോഡലില്‍ കരുതാം.

ടാറ്റ 45X ഹാച്ച്ബാക്കിന്റെ ആദ്യ ടീസര്‍ പുറത്ത്, പ്രതീക്ഷ വാനോളം

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ 45X -നെ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. ടിയാഗൊ ജെടിപി എഡിഷനില്‍ തുടിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, നെക്‌സോണിലെ 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകള്‍ ഹാച്ച്ബാക്കില്‍ ഇടംകണ്ടെത്തുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അഞ്ചു സ്പീഡായിരിക്കും മാനുവല്‍ ഗിയര്‍ബോക്‌സ്. ഒരുപക്ഷെ പെട്രോള്‍ മോഡലില്‍ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ കൂടി ഉള്‍പ്പെടുത്താന്‍ കമ്പനി നടപടി സ്വീകരിച്ചേക്കും. എന്തായാലും ഈ വര്‍ഷം രണ്ടാംപാദം 45X ഹാച്ച്ബാക്കിനെ ഇന്ത്യന്‍ തീരത്ത് പ്രതീക്ഷിക്കാം. വിപണിയില്‍ മാരുതി ബലെനോ, ഹ്യുണ്ടായി എലൈറ്റ് i20 എന്നിവര്‍ക്ക് ശക്തമായ ഭീഷണി മുഴക്കാന്‍ ടാറ്റയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്കിന് കഴിയും.

More from DriveSpark

Article Published On: Thursday, February 21, 2019, 10:39 [IST]
English summary
Tata 45X’s Teaser Video Out. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X