രണ്ടും കല്‍പ്പിച്ചാണ് ടാറ്റ, പുതിയ കാറുകളുടെ ആദ്യ പരസ്യം പുറത്ത്

ആള്‍ട്രോസ്, ആള്‍ട്രോസ് ഇവി, ബസെഡ്, H2X - നടന്നുകൊണ്ടിരിക്കുന്ന 2019 ജനീവ മോട്ടോര്‍ ഷോയില്‍ നാലു കാറുകളെയാണ് ടാറ്റ അനാവരണം ചെയ്തത്. ഇതില്‍ ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കായി ആള്‍ട്രോസ് വിപണിയില്‍ ആദ്യം കടന്നുവരും. മാരുതി ബലെനോ, ഹ്യുണ്ടായി എലൈറ്റ് i20 മോഡലുകള്‍ക്ക് ടാറ്റ കാത്തുവെച്ചിരിക്കുന്ന മറുപടിയാണിത്.

രണ്ടും കല്‍പ്പിച്ചാണ് ടാറ്റ, പുതിയ കാറുകളുടെ ആദ്യ പരസ്യം പുറത്ത്

ആള്‍ട്രോസിന്റെ വൈദ്യുത പതിപ്പായി ആള്‍ട്രോസ് ഇവിയെയും കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കും. എന്നാല്‍ അടുത്തവര്‍ഷം രണ്ടാംപാദം വൈദ്യുത ഹാച്ച്ബാക്കിനെ ഇന്ത്യന്‍ തീരത്ത് പ്രതീക്ഷിച്ചാല്‍ മതി. ഹാരിയറിന്റെ ഏഴു സീറ്റര്‍ പതിപ്പ്, ബസെഡ് എസ്‌യുവിയാണ് വര്‍ഷാവസാനം ഇങ്ങോട്ടു വരാനിരിക്കുന്ന അടുത്ത അവതാരം.

രണ്ടും കല്‍പ്പിച്ചാണ് ടാറ്റ, പുതിയ കാറുകളുടെ ആദ്യ പരസ്യം പുറത്ത്

ഇന്ത്യന്‍ വിപണിയില്‍ ബസെഡ് എന്നായിരിക്കില്ല എസ്‌യുവിക്ക് പേരെന്ന് കമ്പനി സൂചിപ്പിച്ചിട്ടുണ്ട്. മഹീന്ദ്ര KUV100 -യ്ക്ക് എതിരെ ടാറ്റ വിഭാവനം ചെയ്യുന്ന H2X കോണ്‍സെപ്റ്റ് എസ്‌യുവിയാണ് ജനീവ നിരയില്‍ നാലാമന്‍. H2X ഒഴികെ ആദ്യ മൂന്നു മോഡലുകളും പ്രൊഡക്ഷന്‍ അവതാരത്തിലാണ് അനാവരണം ചെയ്യപ്പെട്ടത്.

രണ്ടും കല്‍പ്പിച്ചാണ് ടാറ്റ, പുതിയ കാറുകളുടെ ആദ്യ പരസ്യം പുറത്ത്

രൂപഭാവത്തില്‍ വലിയ മാറ്റങ്ങളൊന്നും ഇനി ആള്‍ട്രോസ്, ആള്‍ട്രോസ് ഇവി, ബസെഡ് മോഡലുകള്‍ക്ക് സംഭവിക്കില്ല. ടാറ്റ പുറത്തിറക്കിയ പുതിയ പരസ്യ വീഡിയോ ഇക്കാര്യം അടിവരയിടുന്നു. കമ്പനിയുടെ ഏറ്റവും പുതിയ ALFA ആര്‍ക്കിടെക്ച്ചറാണ് ടാറ്റ ആള്‍ട്രോസ് ഉപയോഗിക്കുന്നത്. ടാറ്റയുടെ ആദ്യ ALFA കാറും ആള്‍ട്രോസ് ഹാച്ച്ബാക്ക് തന്നെ.

രണ്ടും കല്‍പ്പിച്ചാണ് ടാറ്റ, പുതിയ കാറുകളുടെ ആദ്യ പരസ്യം പുറത്ത്

2018 ഓട്ടോ എക്സ്പോയില്‍ ടാറ്റ കാഴ്ച്ചവെച്ച 45X കോണ്‍സെപ്റ്റില്‍ നിന്നും ആള്‍ട്രോസ് കാര്യമായി വ്യതിചലിച്ചിട്ടില്ല. ഹാരിയറിനെ പോലെ കമ്പനിയുടെ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ്യം പുതിയ ആള്‍ട്രോസും പാലിക്കുന്നു. ഇക്കാരണത്താല്‍ ഹാരിയറും ആള്‍ട്രോസും തമ്മില്‍ ചെറിയ ഡിസൈന്‍ സമാനതകള്‍ കാണാം.

രണ്ടും കല്‍പ്പിച്ചാണ് ടാറ്റ, പുതിയ കാറുകളുടെ ആദ്യ പരസ്യം പുറത്ത്

വീതികൂടിയ ഗ്രില്ലാണ് ആള്‍ട്രോസ് ഹാച്ച്ബാക്കില്‍ ഒരുങ്ങുന്നത്. വലിയ എയര്‍ഡാം ബമ്പറിന്റെ ഏറിയ പങ്കും കൈയ്യടക്കുന്നു. ഉയര്‍ന്ന് നിലകൊള്ളുന്ന ഫോഗ്‌ലാമ്പുകള്‍ എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്കും ഇടംനല്‍കിയിട്ടുണ്ട്.

Most Read: മാരുതി ബലെനോയോട് മത്സരിക്കാന്‍ ടാറ്റ ആള്‍ട്രോസ്, അറിയണം ഇക്കാര്യങ്ങള്‍

രണ്ടും കല്‍പ്പിച്ചാണ് ടാറ്റ, പുതിയ കാറുകളുടെ ആദ്യ പരസ്യം പുറത്ത്

ഗ്രില്ലിന് ഇരുവശത്തും നിലയുറപ്പിച്ചിരിക്കുന്ന വലിയ സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പുകള്‍ ഹാച്ച്ബാക്കിന് അക്രമോണോത്സുക ഭാവമാണ് സമര്‍പ്പിക്കുന്നത്. വെട്ടിവെടിപ്പാക്കിയ ബോണറ്റ് ശൈലി ആള്‍ട്രോസിന്റെ മസ്‌കുലീന്‍ പ്രഭാവമുണര്‍ത്തും. പതിവില്‍ നിന്നും വ്യത്യസ്തമായി നാമമാത്രമായ പ്രാധാന്യം മാത്രമെ ഇക്കുറി ക്രോമിനുള്ളൂ.

രണ്ടും കല്‍പ്പിച്ചാണ് ടാറ്റ, പുതിയ കാറുകളുടെ ആദ്യ പരസ്യം പുറത്ത്

പ്രീമിയം ഹാച്ച്ബാക്കായതുകൊണ്ട് ഉള്ളില്‍ മേന്മയേറിയ സൗകര്യങ്ങളും സംവിധാനങ്ങളും ധാരാളം പ്രതീക്ഷിക്കാം. ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് തുടങ്ങിയ ഫീച്ചറുകളെല്ലാം ആള്‍ട്രോസിന് കമ്പനി സമര്‍പ്പിക്കും.

രണ്ടും കല്‍പ്പിച്ചാണ് ടാറ്റ, പുതിയ കാറുകളുടെ ആദ്യ പരസ്യം പുറത്ത്

നെക്‌സോണിലെ 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനാകും ടാറ്റ ആള്‍ട്രോസില്‍ തുടിക്കുക. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കാറില്‍ പ്രതീക്ഷിക്കാം. ആള്‍ട്രോസ് ഇവിയെ കുറിച്ച് നാമമാത്രമായ വിവരങ്ങള്‍ മാത്രമെ ടാറ്റ പങ്കുവെച്ചിട്ടുള്ളൂ.

രണ്ടും കല്‍പ്പിച്ചാണ് ടാറ്റ, പുതിയ കാറുകളുടെ ആദ്യ പരസ്യം പുറത്ത്

ഒറ്റ ചാര്‍ജ്ജില്‍ 300 കിലോമീറ്റര്‍ ദൂരമോടാന്‍ ആള്‍ട്രോസ് ഇവിക്ക് കഴിയുമെന്നാണ് സൂചന. ഫാസ്റ്റ് ചാര്‍ജ്ജര്‍ യൂണിറ്റ് മുഖേന ഒരു മണിക്കൂര്‍ കൊണ്ട് 80 ശതമാനത്തോളം ചാര്‍ജ്ജ് കൈവരിക്കാന്‍ ബാറ്ററി സംവിധാനം പ്രാപ്തമാണ്.

Most Read: ഹെക്‌സയെക്കാളും കേമനായി പുതിയ ടാറ്റ ബസെഡ്, അറിയണം ഇക്കാര്യങ്ങള്‍

ഹാരിയര്‍ പുറത്തുവരുന്ന OMEGA ആര്‍ക്കിടെക്ച്ചറാണ് വലിയ ഏഴു സീറ്റര്‍ ബസെഡും ഉപയോഗിക്കുന്നത്. മൂന്നാംനിര സീറ്റുകളുടെ പശ്ചാത്തലത്തില്‍ ബസെഡിന് ഹാരിയറിനെക്കാള്‍ നീളവും ഉയരവും കൂടുതലാണ്. 4,661 mm നീളവും 1,894 mm വീതിയും 1,786 mm ഉയരവും പുതിയ എസ്യുവി കുറിക്കും. വീല്‍ബേസ് 2,741 mm. അതായത് ഹാരിയറുമായി താരതമ്യം ചെയ്യുമ്പോള്‍ 80 mm ഉയരവും 63 mm നീളവും ബസെഡിനുണ്ട്. എന്നാല്‍ വീതി, വീല്‍ബേസ് എന്നിവയില്‍ മാറ്റമില്ല.

രണ്ടും കല്‍പ്പിച്ചാണ് ടാറ്റ, പുതിയ കാറുകളുടെ ആദ്യ പരസ്യം പുറത്ത്

ചാഞ്ഞിറങ്ങുന്ന മേല്‍ക്കൂരയാണ് ഹാരിയറില്‍ ഒരുങ്ങുന്നതെങ്കില്‍ ബസെഡില്‍ പരന്ന മേല്‍ക്കൂരയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. മൂന്നാംനിരയില്‍ ആവശ്യമായ ഹെഡ്റൂം സമര്‍പ്പിക്കാന്‍ പരന്ന മേല്‍ക്കൂരയ്ക്ക് കഴിയും.

രണ്ടും കല്‍പ്പിച്ചാണ് ടാറ്റ, പുതിയ കാറുകളുടെ ആദ്യ പരസ്യം പുറത്ത്

ഹാരിയറിലെ 2.0 ലിറ്റര്‍ ക്രൈയോട്ടെക്ക് ഡീസല്‍ എഞ്ചിന്‍ ബസെഡില്‍ തുടരുമെങ്കിലും കരുത്തുത്പാദനം വ്യത്യാസപ്പെടും. 170 bhp വരെ കരുത്തു കുറിക്കാന്‍ പാകത്തിലായിരിക്കും 2.0 ലിറ്റര്‍ ക്രൈയോട്ടെക്ക് എഞ്ചിനെ കമ്പനി റീട്യൂണ്‍ ചെയ്യുക. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ എസ്‌യുവില്‍ അണിനിരക്കും.

Most Read Articles

Malayalam
English summary
Tata Altroz, Altroz EV, Buzzard TVC Out. Read in Malayalam.
Story first published: Friday, March 8, 2019, 11:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X