ടാറ്റ ആള്‍ട്രോസിൻ്റെ കൂടുതല്‍ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

അടുത്ത വര്‍ഷം ഉത്സവ കാലത്ത് പുറത്തിറങ്ങാനിരിക്കുന്ന ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസ് പരീക്ഷണയോട്ടങ്ങള്‍ക്കിടയില്‍ നിരവധി തവണ ക്യാമറയില്‍ പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ഓട്ടത്തിനിടെ പതിഞ്ഞ ചില ചിത്രങ്ങള്‍ പങ്കു വയ്ക്കുകയാണിവിടെ.

ടാറ്റ ആള്‍ട്രോസി കൂടുതല്‍ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

കമ്പനിയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കായതിനാല്‍ വിപണിയിലെത്തു മുമ്പ് എല്ലാവിധ പരീക്ഷണങ്ങളും നടത്തുയാണ് ടാറ്റ. ടിയാഗോയിക്ക് മുകളിലാവും വിപണിയില്‍ ആള്‍ട്രോസിന്റെ സ്ഥാനം.

ടാറ്റ ആള്‍ട്രോസി കൂടുതല്‍ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

വരാനിരിക്കുന്ന ഹാരിയറിന്റെ ഏഴ് സീറ്റര്‍ പതിപ്പായ കസ്സീനി, മൈക്രോ എസ്‌യുവിയായ H2X എന്നിവയ്ക്കു മുമ്പേ ആള്‍ട്രോസ് വില്‍പ്പനയ്‌ക്കെത്തും. ടാറ്റയുടെ ഏറ്റവും പുതിയ ആല്‍ഫ പ്ലാറ്റഫോമില്‍ പുറത്തിറങ്ങുന്ന ആദ്യ വാഹനമാവും ആള്‍ട്രോസ്.

ടാറ്റ ആള്‍ട്രോസി കൂടുതല്‍ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

മുന്‍വശത്തെ വലിയ വിന്‍ഡ്ഷീല്‍ഡും താഴേക്കു ഒഴുകി വരുന്ന ബോനറ്റിന്റെ ഡിസൈനും വാഹനത്തന് നിലത്തു പതിഞ്ഞിരിക്കുന്ന ഒരു ഫീലാണ് നല്‍കുന്നത്. വലിപ്പം കുറഞ്ഞ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും, വീതികുറഞ്ഞ ഹെക്‌സഗണല്‍ മെഷ് ഡിസൈനിലുള്ള ഗ്രില്ലാണ് വാഹനത്തിന്.

ടാറ്റ ആള്‍ട്രോസി കൂടുതല്‍ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകള്‍ ഹെഡ്‌ലാമ്പുകളോടൊപ്പമല്ല താഴെ ഫോഗ് ലാമ്പ് ഹൗസിങ്ങിലാണ് വരുന്നത്. കൂടുതല്‍ അഗ്രസ്സീവ് ലുക്ക് നല്‍കുന്ന വലിയ ഫോഗ് ലാമ്പുകളാണ്. അതിനോടൊപ്പം ടാറ്റ നെക്‌സണിലെപ്പോലെ കോണ്ട്രാസ്റ്റിങ്ങ ബെല്‍റ്റ് ലൈനും ആള്‍ട്രോസിന് ലഭിക്കും.

ടാറ്റ ആള്‍ട്രോസി കൂടുതല്‍ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

ചിത്രത്തില്‍ കാണുന്നതു പോലെ സ്‌റ്റൈലിഷായ അലോയി വീലുകളാണ്. കറുപ്പു നിറത്തിലുള്ള B പില്ലറുകളാണ്, പിന്നിലെ ഡോര്‍ ഹാന്‍ഡില്‍ C പില്ലറിലാണ്. പിന്നില്‍ ഇരു ടെയില്‍ ലാമ്പുകളേയും ബന്ധിപ്പിക്കുന്ന നെക്‌സോണിലുള്ള പോലെ കറുത്ത ആവരണവുമുണ്ട്.

ടാറ്റ ആള്‍ട്രോസി കൂടുതല്‍ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ടാറ്റയുടെ ഏറ്റവും പുതിയ ഇമ്പാക്ട് 2.0 ഡിസൈനാണ് വാഹനത്തിനുള്ളത്. ഹാരിയറിന് ശേഷം ഈ ഡിസൈനില്‍ പുറത്തിറങ്ങുന്ന രണ്ടാം വാഹനമാണിത്. ആട്രോസിന്റെ ഇലക്ട്രിക്ക് പതിപ്പും ഉടന്‍ തന്നെ പുറത്തിറക്കാനുള്ള ഒരുക്കങ്ങളിലാണ് നിര്‍മ്മാതാക്കള്‍.

ടാറ്റ ആള്‍ട്രോസി കൂടുതല്‍ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഉള്‍വശത്ത് നേക്‌സണ് സമാനമായ ഇന്‍ഫൊര്‍ടെയിന്‍മെന്റ് സിസ്റ്റമാവും അള്‍ട്രോസിനും. ഹറിയറിലെപ്പോലെ ഡിജിറ്റല്‍ അനലോഗ് ഹൈബ്രിഡ് തരത്തിലാണ് മീറ്റര്‍ കണ്‍സോള്‍. വാഹന സംബന്ധമായ വിവരങ്ങള്ക്ക് 7 ഇഞ്ച് MID സ്‌ക്രീനും അനലോഗ് സ്പീഡോമീറ്ററുമാണ് വാഹനത്തിന്.

ടാറ്റ ആള്‍ട്രോസി കൂടുതല്‍ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

അള്‍ട്രോസിന്റെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. എന്നിരുന്നാലും ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിനാവും വാഹനത്തിന് കരുത്ത് നല്‍കുക. ടാറ്റ നെക്‌സണില്‍ ഉപയോഗിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്റെ പരിഷ്‌കരിച്ച പതിപ്പാവും അള്‍ട്രോസിന്. നെക്‌സണില്‍ 108 bhp കരുത്തും 260 Nm torque ഉം ഈ എഞ്ചിന്‍ പ്രധാനം ചെയ്യുന്നുണ്ട്. താമസിയാതെ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും അള്‍ട്രോസില്‍ ലഭിക്കും.

Source: GaadiWaadi

Most Read Articles

Malayalam
English summary
Tata Altroz Spied Testing Again — Interior & Exterior Explained. Read more Malayalam.
Story first published: Saturday, July 27, 2019, 19:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X