ടാറ്റ ആള്‍ട്രോസിന്റെ അകത്തളം വെളിപ്പെടുത്തി പുതിയ ടീസര്‍ വീഡിയോ പുറത്ത്

തങ്ങളുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിന്റെ പുതിയ ടീസര്‍ ടാറ്റ പുറത്തു വിട്ടു. അടുത്തിടെ വിപണിയില്‍ പുറത്തിറങ്ങാനിരിക്കുന്ന വാഹനത്തിന്റെ അകത്തളവും, ഡാഷ് ബോര്‍ഡും വീഡിയോ വെളിപ്പെടുത്തുന്നു.

ടാറ്റ ആള്‍ട്രോസിന്റെ അകത്തളം വെളിപ്പെടുത്തി പുതിയ ടീസര്‍ വീഡിയോ പുറത്ത്

വാഹനത്തിന്റെ ബുക്കിങ്ങുകള്‍ ആരംഭിച്ചിരിക്കുന്നു എന്ന് ടീസര്‍ വീഡിയോ വെളിപ്പെടുത്തുന്നു എങ്കിലും ടാറ്റ ഇതുവരെ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മാരുതി ബലേനോ, ടൊയോട്ട ഗ്ലാന്‍സ, ബ്യുണ്ടായി എലൈറ്റ് i20 എന്നിവയാവും പ്രീമിയം ഹാച്ച്ബാക്ക് നിരയില്‍ ആള്‍ട്രോസിന്റെ പ്രധാന എതിരാളികള്‍.

ടാറ്റ ആള്‍ട്രോസിന്റെ അകത്തളം വെളിപ്പെടുത്തി പുതിയ ടീസര്‍ വീഡിയോ പുറത്ത്

വിപണിയില്‍ തിളങ്ങാന്‍ ഇവയേക്കാള്‍ കുറഞ്ഞ വിലയാവും വാഹനത്തിന് നിര്‍മ്മാതാക്കള്‍ നല്‍കുക. 2018 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ 45X എന്ന കണ്‍സപ്പ്റ്റായിട്ടാണ് വാഹനം ആദ്യം അവതരിച്ചത്.

ടാറ്റ ആള്‍ട്രോസിന്റെ അകത്തളം വെളിപ്പെടുത്തി പുതിയ ടീസര്‍ വീഡിയോ പുറത്ത്

അതിന് ശേഷം 2019 ജനീവ മോട്ടോര്‍ ഷോയില്‍ ആള്‍ട്രോസിന്റെ ഏറെ കുറേ പൂര്‍ത്തിയായ ഒരു പതിപ്പും കമ്പനി കാഴ്ച്ചവയ്ച്ചു. പ്രതിമാസം 20,000 യൂണിറ്റുകള്‍ വില്‍പ്പനയുള്ള രാജ്യത്തെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ ടാറ്റയുടെ ആദ്യ വാഹനമാവും ആള്‍ട്രോസ്.

ടാറ്റ ആള്‍ട്രോസിന്റെ അകത്തളം വെളിപ്പെടുത്തി പുതിയ ടീസര്‍ വീഡിയോ പുറത്ത്

ടീസര്‍ വ്യക്തമാക്കുന്നതു പോലെ ഡാഷ്‌ബോര്‍ഡിന്റെ നടുവില്‍ ഹാരിയറിലും, നെക്‌സോണിലും ഉള്ളതു പോലെ വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റമാവും വാഹനത്തിന് ലഭിക്കുക.

ടാറ്റ ആള്‍ട്രോസിന്റെ അകത്തളം വെളിപ്പെടുത്തി പുതിയ ടീസര്‍ വീഡിയോ പുറത്ത്

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിന് ഒരു പടി മേലെ നില്‍ക്കുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ആള്‍ട്രോസിനുള്ളത്. താഴ്വശം പരന്ന തരത്തിലുള്ള സ്റ്റിയറിങ് വാഹനത്തിന് കൂടുതല്‍ സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു.

ടാറ്റ ആള്‍ട്രോസിന്റെ അകത്തളം വെളിപ്പെടുത്തി പുതിയ ടീസര്‍ വീഡിയോ പുറത്ത്

ഡാഷ് ബോര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്ന സോഫ്റ്റ് ടച്ച് പ്ലാസ്റ്റിക്ക്, മികച്ച ഓഡിയോ സിസ്റ്റം, പിന്‍ ഏസി വെന്റുകള്‍ എന്നിവ ആള്‍ട്രോസിന്റെ അകത്തളത്തെ ശ്രേണിയില്‍ ഏറ്റവും ആഢംബരം നിറഞ്ഞതാക്കുന്നു.

ടാറ്റ ആള്‍ട്രോസിന്റെ അകത്തളം വെളിപ്പെടുത്തി പുതിയ ടീസര്‍ വീഡിയോ പുറത്ത്

ഓട്ടോമാറ്റിക്ക് ഹെഡ്‌ലാമ്പുകള്‍, മഴ സെന്‍സ് ചെയ്യുന്ന വൈപ്പറുകള്‍, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ വാഹനത്തിന്റെ ഏറ്റവും ഉയര്‍ന്ന പതിപ്പില്‍ ഉണ്ടാവും.

ടാറ്റ ആള്‍ട്രോസിന്റെ അകത്തളം വെളിപ്പെടുത്തി പുതിയ ടീസര്‍ വീഡിയോ പുറത്ത്

ടാറ്റയുടെ ഏറ്റവും പുതിയ ഇമ്പാക്ട് 2.0 ഡിസൈനാണ് ആട്രോസിനുള്ളത്. ഹാരിയറിന് ശേഷം ഈ ഡിസൈന്‍ ശൈലിയില്‍ പുറത്തിറങ്ങുന്ന രണ്ടാമത്തെ വാഹനമാണിത്. വാഹനത്തിന്റെ ഇലക്ട്രിക്ക് പതിപ്പും ഉടന്‍ തന്നെ പുറത്തിറക്കാനുള്ള ഒരുക്കങ്ങളിലാണ് നിര്‍മ്മാതാക്കള്‍.

ടാറ്റ ആള്‍ട്രോസിന്റെ അകത്തളം വെളിപ്പെടുത്തി പുതിയ ടീസര്‍ വീഡിയോ പുറത്ത്

അടുത്തിടെയാണ് ടാറ്റ ആല്‍ഫ, ഒമേഗ എന്നിങ്ങനെ രണ്ടു പ്ലാറ്റഫോമുകള്‍ വികസിപ്പിച്ചത്. 3.7 മീറ്റര്‍ മുതല്‍ 4.2 മീറ്റര്‍ വരെ നീളമുള്ള വാഹനങ്ങള്‍ക്ക് ആല്‍ഫ പ്ലാറ്റ്‌ഫോമും 4.5 മീറ്ററിനു മുകളിലുള്ള വാഹനങ്ങല്‍ക്ക് ഒമേഗ പ്ലാറ്റഫോമും ഉപയോഗിക്കും.

ടാറ്റ ആള്‍ട്രോസിന്റെ അകത്തളം വെളിപ്പെടുത്തി പുതിയ ടീസര്‍ വീഡിയോ പുറത്ത്

ഇന്ത്യന്‍ വിപണിയില്‍ ആല്‍ഫ പ്ലാറ്റഫോമില്‍ പുറത്തിറങ്ങുന്ന ആദ്യ വാഹനം അള്‍ട്രോസാവും. ഒമേഗ പ്ലാറ്റ്‌ഫോം ടാറ്റ തങ്ങളുടെ ഹാരിയര്‍ എസ്‌യുവിയിലൂടെ നേരത്തെ അവതരിപ്പിച്ചിരുന്നു. ആല്‍ഫ പ്ലാറ്റഫോമില്‍ രണ്ടാമതായി വിപണിയിലെത്തുന്ന H2X എസ്‌യുവിയെ 2020 പകുതിയോടെ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ തീരുമാനം.

അള്‍ട്രോസിന്റെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. എന്നിരുന്നാലും ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിനാവും വാഹനത്തിന് കരുത്ത് നല്‍കുക. ടാറ്റ നെക്‌സണില്‍ ഉപയോഗിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്റെ പരിഷ്‌കരിച്ച പതിപ്പാവും അള്‍ട്രോസിന്. നെക്‌സണില്‍ ഈ എഞ്ചിന്‍ 108 bhp കരുത്തും 260 Nm torque ഉം പ്രധാനം ചെയ്യുന്നുണ്ട്. താമസിയാതെ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും അള്‍ട്രോസില്‍ ലഭിക്കും.

Source: AutoTech India

Most Read Articles

Malayalam
English summary
Tata Altroz teaser video leaked revealing interior features. Read More Malayalam.
Story first published: Monday, July 29, 2019, 15:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X