ടാറ്റ കസ്സീനിയുടെ പരീക്ഷണയോട്ടം: വീഡിയോ പുറത്ത്
വിപണിയില്‍ ടാറ്റയ്ക്ക് വലിയ നേട്ടം നേടിക്കൊടുത്ത മോഡലില്‍ ഒന്നാണ് ഹാരിയര്‍. ഹാരിയറിന് അഞ്ച് സീറ്റുകള്‍ മാത്രമേയുള്ളൂ എന്നായിരുന്നു മിക്ക ഉപഭോക്താക്കളുടേയും പരാതി. എന്നാല്‍ ഈ പരാതി തീര്‍ക്കാന്‍ കോമ്പാക്ട് എസ്‌യുവി ശ്രേണിയിലെത്തുന്ന വാഹനത്തിന്റെ ഏഴ് സീറ്റര്‍ പതിപ്പ് പുറത്തിറക്കുവാനൊരുങ്ങുകയാണ് ടാറ്റ.

2019 ജനീവ മോട്ടോര്‍ ഷോയില്‍ ബുസ്സാര്‍ഡ് എന്ന പേരില്‍ കാഴ്ച്ച വയ്ച്ച വാഹനം ഇന്ത്യന്‍ വിപണിയിലെത്തുമ്പോള്‍ കസ്സീനി എന്നാവും അറിയപ്പെടുന്നത്. പുറത്തിറങ്ങാനിരിക്കുന്ന കസ്സീനി കര്‍ണ്ണാടകയില്‍ പരീക്ഷണയോട്ടം നടത്തുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.

വീഡിയോയില്‍ കാണുന്നതു പോലെ ഹാരിയറിന്റെ അതേ മുന്‍ഭാഗവും ഏറെക്കുറേ സാമ്യമുള്ള പിന്‍ഭാഗവുമാണ് കസ്സീനിയില്‍ വരുന്നത്. എന്നാല്‍ പിന്നില്‍ നിന്ന് നോക്കുമ്പോള്‍ കസ്സീനി അല്‍പ്പം വലിയ വാഹനമായി തോന്നിപ്പിക്കുന്നു.

ഹാരിയറിനേക്കാല്‍ വീതിയും ഉയരവും കൂടുതലായതിനാലാണ് ഈ മാറ്റം. ഹാരിയറില്‍ ഉപയോഗിച്ചിരിക്കുന്ന ഇമ്പാക്ട് 2.0 ഡിസൈനിലുള്ള ഒമേഗ പ്ലാറ്റഫോമിലാണ് കസ്സീനിയും ഒരുങ്ങുന്നത്.

വാഹനത്തിന്റെ പിന്‍ വശത്തെ റൂഫ്‌ലൈനും ഉയരത്തിലാണ് വരുന്നത്, അതോടൊപ്പം C, D പില്ലറുകളുടെയും ടെയില്‍ ലാമ്പുകളുടേയും ഡിസൈനിലും വ്യത്യാസമുണ്ട്. പിന്‍ നിര സീറ്റുകള്‍ക്ക് കൂടുതല്‍ ഹെഡ്‌റൂം നല്‍കാനാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്.

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം
ഹാരിയറുമായി വലിയ മാറ്റങ്ങള്‍ ഒന്നുമുണ്ടാവില്ല കസ്സീനിയുടെ അകത്തളത്തിന്. നടുവിലുള്ള വലിയ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, ഇരുണ്ട നിറത്തിലുള്ള ഉള്‍വശവും, വുഡ് ഫിനീഷും വാഹനത്തിലുണ്ടാവും.

എന്നാല്‍ ഹാരിയറില്‍ നിന്ന് കസ്സീനിക്കു വരുന്ന വലിയ മാറ്റം ഡിക്കിയുടെ കാര്യത്തിലാണ്. ഹാരിയറിനേക്കാള്‍ വലുപ്പമുള്ള വാഹനമാണെങ്കിലും പിന്നില്‍ മൂന്നാം നിര സീറ്റുകള്‍ കസ്സീനിക്ക് ഡിക്കിയുടെ ഇടം കുറയ്ക്കും. എന്നാലും വലിയ മോശമല്ലാത്ത ഡിക്കി സ്‌പെയിസ് വാഹനം നല്‍കുമെന്ന് പ്രതീക്ഷിക്കാം.

ഹാരിയറില്‍ വരുന്ന ഫിയറ്റ് നല്‍കുന്ന അതേ 2.0 ലിറ്റര്‍ ക്രയോടെക്ക് ഡീസല്‍ എഞ്ചിനാണ് കസ്സീനിയിലും വരുന്നത്. എന്നാല്‍ നിലവില്‍ ഹാരിയറില്‍ ലഭിക്കുന്ന 138 bhp കരുത്തിനു പകരം 170 bhp കരുത്താവും കസ്സീനി പുറപ്പെടുവിക്കുന്നത്.
മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകളില്‍ വാഹനം ലഭ്യമാവും. ഹ്യുണ്ടായിയാണ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് പ്രധാനം ചെയ്യുന്നത്. വാഹനത്തിന് 4x4 സംവീധാനമോ AWD സിസ്റ്റമോ നിര്‍മ്മാതാക്കള്‍ നല്‍കാന്‍ സാധ്യതയുണ്ട്. 2020 -ന്റെ ആദ്യ പകുതിയില്‍ വാഹനം പുറത്തിറങ്ങും. വിപയില്‍ എത്താനിരിക്കുന്ന എംജി ഹെക്ടര്‍ ഏഴ് സീറ്റ് പതിപ്പാവും കസ്സീനിയുടെ പ്രധാന എതിരാളി.
Image Source:Mahadevgouda Huttanagoudar/YouTube


Click it and Unblock the Notifications








