ടാറ്റ ആള്‍ട്രോസുമായി ഘടകങ്ങള്‍ പങ്കിടാന്‍ ഹോണ്‍ബില്‍

ഇന്ത്യന്‍ വിപണിയില്‍ ആദ്യ പ്രീമിയം ഹാച്ച്ബാക്കിനെ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ. അടുത്ത വര്‍ഷം ഉത്സവകാലത്തോടെ വാഹനത്തെ വില്‍പ്പനയിക്ക് എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ഈ വര്‍ഷം ആദ്യം ജനീവ മോട്ടോര്‍ ഷോയിലാണ് വാഹനത്തെ കമ്പനി ആദ്യമായി അവതരിപ്പിച്ചത്.

ടാറ്റ ആള്‍ട്രോസുമായി ഘടകങ്ങള്‍ പങ്കിടാന്‍ ഹോണ്‍ബില്‍

ആള്‍ട്രോസിന്റെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. എന്നിരുന്നാലും ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിനാവും വാഹനത്തിന് കരുത്ത് നല്‍കുക. ടാറ്റ നെക്‌സണില്‍ ഉപയോഗിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്റെ പരിഷ്‌കരിച്ച പതിപ്പാവും ആള്‍ട്രോസിന്.

ടാറ്റ ആള്‍ട്രോസുമായി ഘടകങ്ങള്‍ പങ്കിടാന്‍ ഹോണ്‍ബില്‍

നെക്‌സണില്‍ 108 bhp കരുത്തും 260 Nm torque ഉം ഈ എഞ്ചിന്‍ പ്രധാനം ചെയ്യുന്നുണ്ട്. താമസിയാതെ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും ആള്‍ട്രോസില്‍ ലഭിക്കും.

ടാറ്റ ആള്‍ട്രോസുമായി ഘടകങ്ങള്‍ പങ്കിടാന്‍ ഹോണ്‍ബില്‍

അടുത്തിടയ്ക്ക് തങ്ങളുടെ ഹോണ്‍ബില്‍ എന്ന് കമ്പനിക്കുള്ളില്‍ ആഭ്യന്തിരമായി അറിയപ്പെടുന്ന പുതിയ മൈക്രോ എസ്യുവിയായ H2X -നെയും പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. 2020 ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ എസ്‌യുവിയെ പ്രദര്‍ശിപ്പിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.

ടാറ്റ ആള്‍ട്രോസുമായി ഘടകങ്ങള്‍ പങ്കിടാന്‍ ഹോണ്‍ബില്‍

1.8 മീറ്റര്‍ വീതിയും, 1.6 മീറ്റര്‍ ഉയരവും, 205 മീറ്റര്‍ വീല്‍ബേസും പുതിയ H2X എസ്‌യുവി പ്രധാനം ചെയ്യുന്നു.1.2 ലിറ്റര്‍ മൂന്നു സിലണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാവും ഹോണ്‍ബില്ലിന് ടാറ്റ നല്‍കുന്നത്. വാഹനത്തിന് അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ഗിയര്‍ബോക്‌സുകളാവും ഉണ്ടാവുക.

ടാറ്റ ആള്‍ട്രോസുമായി ഘടകങ്ങള്‍ പങ്കിടാന്‍ ഹോണ്‍ബില്‍

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

H2X ഉം ആള്‍ട്രോസും 70 ശതമാനം ഘടകങ്ങള്‍ പരസ്പരം പങ്കുവയ്ക്കുമെന്ന് ടാറ്റ മോട്ടോര്‍സ് മാനേജിങ് ഡയറക്ടര്‍ ഗുവെന്റര്‍ ബട്ടസ്‌ചെക്ക് അറിയിച്ചു. ഇരു വാഹനങ്ങളും ടാറ്റയുടെ പുതിയ ആല്‍ഫ ഡിസൈന്‍ ശൈലി പ്രകാരം നിര്‍മ്മിക്കുന്നതിനാല്‍ പല ഭാഗങ്ങളും പങ്കു വയ്ക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് എളുപ്പമായിരിക്കും.

ടാറ്റ ആള്‍ട്രോസുമായി ഘടകങ്ങള്‍ പങ്കിടാന്‍ ഹോണ്‍ബില്‍

അതു കൂടാതെ ആല്‍ഫ ശൈലിയില്‍ പുറത്തിറങ്ങുന്ന ആദ്യ രണ്ട് വാഹനങ്ങള്‍ക്കും വൈദ്യുത പതിപ്പുകളുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു തവണ ചാര്‍ജ് ചെയ്താല്‍ ദീര്‍ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന വൈദ്യുത വാഹനങ്ങള്‍ വികസിപ്പിക്കുന്നതിലുള്ള പ്രവര്‍ത്തനങ്ങളിലാണ് കമ്പനിയെന്നും, തങ്ങളുടെ ഭാവി ഇലക്ട്രിക്ക് വാഹനങ്ങള്‍ എല്ലാം 15 ലക്ഷം രൂപ വിലയ്ക്കുള്ളില്‍ നിര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു.

ടാറ്റ ആള്‍ട്രോസുമായി ഘടകങ്ങള്‍ പങ്കിടാന്‍ ഹോണ്‍ബില്‍

അടുത്തിടെയാണ് ടാറ്റ ആല്‍ഫ, ഒമേഗ എന്നിങ്ങനെ രണ്ടു പ്ലാറ്റഫോമുകള്‍ വികസിപ്പിച്ചത്. 3.7 മീറ്റര്‍ മുതല്‍ 4.2 മീറ്റര്‍ വരെ നീളമുള്ള വാഹനങ്ങള്‍ക്ക് ആല്‍ഫ പ്ലാറ്റ്‌ഫോമും 4.5 മീറ്ററിനു മുകളിലുള്ള വാഹനങ്ങല്‍ക്ക് ഒമേഗ പ്ലാറ്റഫോമും ഉപയോഗിക്കും.

ടാറ്റ ആള്‍ട്രോസുമായി ഘടകങ്ങള്‍ പങ്കിടാന്‍ ഹോണ്‍ബില്‍

ആള്‍ട്രോസാവും ഇന്ത്യന്‍ വിപണിയില്‍ ആല്‍ഫ പ്ലാറ്റഫോമില്‍ പുറത്തിറങ്ങുന്ന ആദ്യ വാഹനം. ഒമേഘ പ്ലാറ്റ്‌ഫോം ടാറ്റ തങ്ങളുടെ ഹാരിയര്‍ എസ്‌യുവിയിലൂടെ നേരത്തെ അവതരിപ്പിച്ചിരുന്നു. ആല്‍ഫ പ്ലാറ്റഫോമില്‍ രണ്ടാമതായി വിപണിയിലെത്തുന്ന H2X എസ്‌യുവിയെ 2020 പകുതിയോടെ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ തീരുമാനം.

ടാറ്റ ആള്‍ട്രോസുമായി ഘടകങ്ങള്‍ പങ്കിടാന്‍ ഹോണ്‍ബില്‍

ഹാരിയറില്‍ തുടങ്ങിയ ടാറ്റയുടെ ഇമ്പാക്ട് 2.0 ഡിസൈനില്‍ ഉള്‍പ്പെടുന്നവയാണ് മൂന്ന് മോഡലുകളും. 70 ശതമാനത്തോളം ഘടകങ്ങള്‍ തമ്മില്‍ പങ്കു വയ്ക്കുമെങ്കിലും ആള്‍ട്രോസും, ഹോണ്‍ബില്ലും വ്യക്യസ്ഥ സ്‌റ്റൈലിലും ഫീച്ചറുകളിലുമാവും എത്തുന്നത്.

ടാറ്റ ആള്‍ട്രോസുമായി ഘടകങ്ങള്‍ പങ്കിടാന്‍ ഹോണ്‍ബില്‍

മാരുതി ബലേനോ, ടൊയോട്ട ഗ്ലാന്‍സ, ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ്സ് എന്നിവയാണ് ആള്‍ട്രോസിന്റെ പ്രധാന എതിരാളികള്‍. മഹീന്ദ്ര KUV100 NXT, മാരുതി ഇഗ്നിസ്, പുറത്തിറങ്ങാനിരിക്കുന്ന മാരുത് എസ്-പ്രെസ്സോ എന്നിവയുമായിട്ടാണ് H2X ഏറ്റു മുട്ടേണ്ടത്.

Most Read Articles

Malayalam
English summary
Tata Hornbill (H2X) SUV And Altroz To Share Components — Allow Competitive Pricing For Both Models. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X