ടാറ്റ H2X (ഹോണ്‍ബില്‍) ഉടന്‍ എത്തുന്നു

കമ്പനിക്കുള്ളില്‍ തന്നെ ഹോണ്‍ബില്‍ എന്നറിയപ്പെടുന്ന H2X കണ്‍സെപ്പ്റ്റിനെ വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് ടാറ്റ. ആള്‍ട്രോസ്, കസ്സീനി എന്നിവ പുറത്തിറക്കിയതിന് ശേഷമാവും വാഹനം പുറത്തിറക്കുന്നത്. ഈ വര്‍ഷം ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ അവതരിപ്പിക്കുന്ന പ്രധാന മോഡലുകളില്‍ ഒന്നാവും H2X എസ്‌യുവി.

ടാറ്റ H2X (ഹോണ്‍ബില്‍) ഉടന്‍ എത്തുന്നു

ടാറ്റ ഹാരിയറിനെ അനുസ്മരിപ്പിക്കുവിധത്തിലുള്ള നവീന ഡിസൈനാണ് വാഹനത്തിന്. വാഹനത്തിന്റെ സമാനമായ ഗ്രില്ലും സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളുമാണ് ഇതിനു കാരണം. അഗ്രസ്സീവ് ബമ്പറും ഡിസൈനുമാണ്, വലുപ്പത്തിലുള്ള ട്രേപ്‌സോഡിക്കല്‍ വീല്‍ ആര്‍ച്ചുകളാണ്, വാഹനത്തിന് ചുറ്റും കറുത്ത ക്ലാഡിങ്ങും കൂര്‍ത്ത വശങ്ങളുമാണ്.

ടാറ്റ H2X (ഹോണ്‍ബില്‍) ഉടന്‍ എത്തുന്നു

205 മീറ്ററാണ് H2X -ന്റെ വീല്‍ബേസ്, 1.8 മീറ്റര്‍ വീതിയും, 1.6 മീറ്റര്‍ ഉയരവും പുതിയ എസ്‌യുവി പ്രധാനം ചെയ്യുന്നു. ടാറ്റയുടെ സ്വന്തമായ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്‌ഫോമിലാണ് വാഹനം ഒരുങ്ങുന്നത്.

ടാറ്റ H2X (ഹോണ്‍ബില്‍) ഉടന്‍ എത്തുന്നു

1.2 ലിറ്റര്‍ മൂന്നു സിലണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാവും ഹോണ്‍ബില്ലിന് ടാറ്റ നല്‍കുന്നത്. വാഗനത്തിന് അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ഗിയര്‍ബോക്‌സുകളാവും നിര്‍മ്മാതാക്കള്‍ നല്‍കുക.

ടാറ്റ H2X (ഹോണ്‍ബില്‍) ഉടന്‍ എത്തുന്നു

ഇതോടൊപ്പം X445 എന്ന് പേര് നല്‍കിയിരിക്കുന്ന H2X -ന്റെ ഇലക്ട്രിക്ക് പതിപ്പും പുറത്തിറക്കാന്‍ കമ്പനി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിന്റെ ഇലക്ട്രിക്ക് വകഭേതം പുറത്തിറങ്ങിയതിന്റെ ശേഷമാവുമിത്.

ടാറ്റ H2X (ഹോണ്‍ബില്‍) ഉടന്‍ എത്തുന്നു

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

തങ്ങളുടെ ആല്‍ഫ ഡിസൈന്‍ ശൈലിയില്‍ പുറത്തിറങ്ങുന്ന ആദ്യ രണ്ട് വാഹനങ്ങള്‍ക്കും വൈദ്യുത പതിപ്പുകളുണ്ടാവുമെന്ന് ടാറ്റ മോട്ടോര്‍സ് മാനേജിങ് ഡയറക്ടര്‍ ഗുവെന്റര്‍ ബട്ടസ്‌ചെക്ക് പറഞ്ഞു.

ടാറ്റ H2X (ഹോണ്‍ബില്‍) ഉടന്‍ എത്തുന്നു

ഒറ്റ ചാര്‍ജില്‍ ദീര്‍ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന വൈദ്യുത വാഹനങ്ങള്‍ വികസിപ്പിക്കുന്നതിലുള്ള പ്രവര്‍ത്തനങ്ങളിലാണ് കമ്പനിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ഭാവി ഇലക്ട്രിക്ക് വാഹനങ്ങള്‍ എല്ലാം 15 ലക്ഷം രൂപ വിലയ്ക്കുള്ളില്‍ നിര്‍ത്തുമെന്ന് ടാറ്റ പ്രഖ്യാപിച്ചിരുന്നു.

ടാറ്റ H2X (ഹോണ്‍ബില്‍) ഉടന്‍ എത്തുന്നു

H2X -കൂടാതെ അടുത്ത വര്‍ഷം പുതിയ മൂന്ന് വാഹനങ്ങള്‍ കൂടെ പുറത്തിറക്കാനാണ് ടാറ്റ പദ്ധതിയിടുന്നത്. 2020 -ന്റെ ആദ്യം മുതല്‍ അവസാനം വരെ പലസമയങ്ങളിലായി വാഹനങ്ങള്‍ പുറത്തിറക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.

ടാറ്റ H2X (ഹോണ്‍ബില്‍) ഉടന്‍ എത്തുന്നു

ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസ്, ഹാരിയറിന്റെ ഏഴ് സീറ്റ് വകഭേതമായ് കസ്സീനി, ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ഹാരിയറിന്റെ കരത്തുകൂടിയ ഓട്ടോമാറ്റിക്ക് പതിപ്പ് എന്നിവയാണ് ഉടന്‍ പുറത്തിറങ്ങാനൊരുങ്ങുന്നത്.

Most Read Articles

Malayalam
English summary
Tata H2X (Hornbill) Launching Soon — Next SUV After The Tata Buzzard. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X