വില്‍പ്പനയില്‍ ജീപ്പ് കോമ്പസിനെ മറികടന്ന് ടാറ്റ ഹാരിയര്‍

വിപണിയില്‍ പുതിയ കാറുകള്‍ക്ക് ഡിമാന്‍ഡ് കുറയുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കാര്‍ വാങ്ങാന്‍ വരുന്നവരുടെ എണ്ണത്തില്‍ വലിയ ഇടിവ് സംഭവിക്കുകയാണെന്ന് മാരുതി സുസുക്കി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ഭൂരിപക്ഷം നിര്‍മ്മാതാക്കളുടെയും സ്ഥിതി ഇതുതന്നെ. പക്ഷെ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ ടാറ്റ മോട്ടോര്‍സ് ഒഴുക്കിനെതിരെ തുഴയെറിയുകയാണ്.

വില്‍പ്പനയില്‍ ജീപ്പ് കോമ്പസിനെ മറികടന്ന് ടാറ്റ ഹാരിയര്‍

പോയമാസം രണ്ടുശതമാനം വളര്‍ച്ചയാണ് വില്‍പ്പനയില്‍ ടാറ്റ കുറിച്ചത്. 18,110 യൂണിറ്റ് കാറുകള്‍ ഫെബ്രുവരിയില്‍ ടാറ്റ വിറ്റു. 2018 ഫെബ്രുവരി കാലയളവില്‍ 17,771 യൂണിറ്റുകളായിരുന്നു കമ്പനി വിറ്റത്. ടാറ്റയുടെ പുതുതലമുറ കാറുകള്‍ക്കാണ് നേട്ടത്തിന്റെ പൂര്‍ണ്ണ ക്രെഡിറ്റ്.

വില്‍പ്പനയില്‍ ജീപ്പ് കോമ്പസിനെ മറികടന്ന് ടാറ്റ ഹാരിയര്‍

പുതിയ ഡിസൈന്‍ ഭാഷ്യം. പുതിയ അടിത്തറ. ഇന്‍ഡിക്ക മുഖമുള്ള കാറുകളോട് ടാറ്റ വിട പറഞ്ഞതോടെ വിപണിയില്‍ താരമാവുകയാണ് ടാറ്റ. ജനുവരിയില്‍ കടന്നുവന്ന ഹാരിയര്‍ എസ്‌യുവിതന്നെ ഇതിനുത്തമ ഉദ്ദാഹരണം.

Most Read: മാരുതി ബലെനോയോട് മത്സരിക്കാന്‍ ടാറ്റ ആള്‍ട്രോസ്, അറിയണം ഇക്കാര്യങ്ങള്‍

വില്‍പ്പനയില്‍ ജീപ്പ് കോമ്പസിനെ മറികടന്ന് ടാറ്റ ഹാരിയര്‍

ഈ വര്‍ഷം ടാറ്റ കരുതിവെച്ച നിര്‍ണായക മോഡലുകളിൽ ഒന്നാണ് അഞ്ചു സീറ്റര്‍ ഹാരിയര്‍. ജനുവരി അവസാനവാരം അവതരിച്ച ഹാരിയര്‍ 422 യൂണിറ്റുകളുടെ വില്‍പ്പന അതേമാസം കുറിക്കുകയുണ്ടായി. ഫെബ്രുവരിയില്‍ വരിച്ചത് 1,449 യൂണിറ്റുകളുടെ വില്‍പ്പനയും.

വില്‍പ്പനയില്‍ ജീപ്പ് കോമ്പസിനെ മറികടന്ന് ടാറ്റ ഹാരിയര്‍

ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് ബാഹുല്യമുള്ളതിനാല്‍ എസ്‌യുവിയുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ വരുംമാസങ്ങളില്‍ വില്‍പ്പന ഇനിയും ഉയരുമെന്ന് തീര്‍ച്ച.

വില്‍പ്പനയില്‍ ജീപ്പ് കോമ്പസിനെ മറികടന്ന് ടാറ്റ ഹാരിയര്‍

കരുതിയതുപോലെ ജീപ്പ് കോമ്പസിന്റെ വിപണിയില്‍ ഹാരിയര്‍ പിടിമുറുക്കി കഴിഞ്ഞു. പോയമാസം 1,304 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹാരിയറിന് പിന്നിലാണ് ബേബി ജീപ്പിന്റെ സ്ഥാനം. ഹാരിയറിന് ഇനിയുമൊരു പതിപ്പിനെ കൂടി അവതരിപ്പിക്കാനുള്ള ആലോചനയിലാണ് നിലവില്‍ കമ്പനി.

വില്‍പ്പനയില്‍ ജീപ്പ് കോമ്പസിനെ മറികടന്ന് ടാറ്റ ഹാരിയര്‍

നടന്നുകൊണ്ടിരിക്കുന്ന 2019 ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ കാഴ്ച്ചവെച്ച അഞ്ചു സീറ്റര്‍ 'ബസെഡ് സ്‌പോര്‍ട്' മോഡലിനെ ഹാരിയര്‍ സ്‌പോര്‍ടായി ഇങ്ങോട്ട് പ്രതീക്ഷിക്കാം. രാജ്യാന്തര വിപണിയില്‍ ഹാരിയറെന്ന പേരില്‍ ടൊയോട്ടയ്‌ക്കൊരു മോഡലുണ്ട്.

വില്‍പ്പനയില്‍ ജീപ്പ് കോമ്പസിനെ മറികടന്ന് ടാറ്റ ഹാരിയര്‍

അതുകൊണ്ടാണ് ബസെഡ് സ്‌പോര്‍ട് എന്ന് നാമകരണം പുതിയ അഞ്ചു സീറ്റര്‍ എസ്‌യുവി പതിപ്പിന് ടാറ്റ സ്വീകരിച്ചത്. ഹാരിയര്‍ അധിഷ്ടിതമായി ഒരുങ്ങുന്ന ബസെഡ് എസ്‌യുവിയെയും ഈ വര്‍ഷാവസാനം വിപണിയില്‍ പ്രതീക്ഷിക്കാം.

Most Read: മാരുതി ഇഗ്നിസിന് ടാറ്റയുടെ മറുപടി, ഇതാണ് H2X കോണ്‍സെപ്റ്റ്

വില്‍പ്പനയില്‍ ജീപ്പ് കോമ്പസിനെ മറികടന്ന് ടാറ്റ ഹാരിയര്‍

ടാറ്റ നിരയില്‍ ഹെക്സയ്ക്കും മുകളിലായിരിക്കും പുതിയ ബസെഡിന് സ്ഥാനം. ഹാരിയറിന്റെ ഡിസൈന്‍ പങ്കിടുന്നുണ്ടെങ്കിലും തനത് വ്യക്തിത്വം എസ്‌യുവിയില്‍ പ്രകടമാണ്. ലാന്‍ഡ് റോവര്‍ D8 ആര്‍ക്കിടെക്ച്ചറില്‍ അധിഷ്ഠിതമായ OMEGA (ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ്) അടിത്തറയാണ് ബസെഡ് ഉപയോഗിക്കുന്നത്. ഹാരിയറും ഇതേ അടിത്തറതന്നെ പങ്കിടുന്നു.

വില്‍പ്പനയില്‍ ജീപ്പ് കോമ്പസിനെ മറികടന്ന് ടാറ്റ ഹാരിയര്‍

വീല്‍ബേസില്‍ മാറ്റമില്ലെങ്കിലും മൂന്നാംനിര സീറ്റുകള്‍ ഒരുങ്ങുന്നതുകൊണ്ട് ഹാരിയറിനെക്കാള്‍ നീളം പുതിയ ബസെഡ് കുറിക്കും. 2,741 mm ആണ് മോഡലിന്റെ വീല്‍ബേസ്. നീളം 4,660 mm. 18 ഇഞ്ച് വലുപ്പമുള്ള അലോയ് വീലുകള്‍, ഫൂട്ട് ബോര്‍ഡുകള്‍, റൂഫ് റെയിലുകള്‍ തുടങ്ങിയ സവിശഷതകള്‍ ബസെഡിനെ ഹാരിയറില്‍ നിന്ന് വേറിട്ടുനിര്‍ത്തും.

വില്‍പ്പനയില്‍ ജീപ്പ് കോമ്പസിനെ മറികടന്ന് ടാറ്റ ഹാരിയര്‍

പരിഷ്‌കരിച്ച C പില്ലര്‍, ക്വാര്‍ട്ടര്‍ ഗ്ലാസിന് ഇടമൊരുക്കുന്നു. വലുപ്പമേറിയ പിന്‍ വിന്‍ഡ്ഷീല്‍ഡും പരന്ന മേല്‍ക്കൂരയും എസ്‌യുവിക്ക് ബോക്സി ഘടനയാണ് സമര്‍പ്പിക്കുന്നത്. ഹാരിയറിലെ 2.0 ലിറ്റര്‍ ക്രൈയോട്ടെക്ക് എഞ്ചിനാണ് ബസെഡിലും. നിലവില്‍ 140 bhp കരുത്തും 350 Nm torque ഉം ഹാരിയര്‍ കുറിക്കുന്നുണ്ട്. എന്നാല്‍ ബസെഡില്‍ കരുത്തുത്പാദനം കൂടും.

വില്‍പ്പനയില്‍ ജീപ്പ് കോമ്പസിനെ മറികടന്ന് ടാറ്റ ഹാരിയര്‍

170 bhp വരെ കരുത്തുകുറിക്കാന്‍ ഡീസല്‍ എഞ്ചിന്‍ യൂണിറ്റിന് കഴിയുമെന്നാണ് വിവരം. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ എസ്‌യുവിയില്‍ ഒരുങ്ങും. വിപണിയില്‍ 15 ലക്ഷം മുതല്‍ മോഡലിന് വില കരുതുന്നതില്‍ തെറ്റില്ല. മഹീന്ദ്ര XUV500 -യുമായാകും ടാറ്റ ബസെഡിന്റെ പ്രധാന അങ്കം.

More from DriveSpark

Article Published On: Thursday, March 7, 2019, 10:41 [IST]
English summary
Tata Harrier Feb 2019 Sales. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X