ഹാരിയറിന്റെ നിറങ്ങളില്‍ മികച്ചതേത്?

വാഹന പ്രേമികള്‍ കാത്തിരുന്ന എസ്‌യുവിയായ ഹാരിയറിനെ ടാറ്റ മോട്ടോര്‍സ് പുറത്തിറക്കിയത് അടുത്തിടെയാണ്. ദില്ലി എക്‌സ്‌ഷോറൂമില്‍ 12.69 ലക്ഷം രൂപ മുതലാണ് ഹാരിയര്‍ എസ്‌യുവിയുടെ വില ആരംഭിക്കുന്നത്. വിപണിയിലെത്തി പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഹാരിയറിന്റ 420 യൂണിറ്റുകളാണ് കമ്പനിയ്ക്ക് വിറ്റഴിക്കാന്‍ സാധിച്ചത്. ഇത് മികച്ചൊരു തുടക്കമായിത്തന്നെയാണ് നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സും കാണുന്നത്.

ഹാരിയറിന്റെ നിറങ്ങളില്‍ മികച്ചതേത്?

അഞ്ച് നിറപ്പതിപ്പുകളിലാണ് ടാറ്റ ഹാരിയര്‍ എസ്‌യുവി ലഭ്യമാവുന്നത്. റിവ്യു വീഡിയോകളിലും മറ്റും കണ്ട് നമുക്ക് സുപരിചിതമായ കാലിസ്റ്റോ കോപ്പര്‍ (ഓറഞ്ച്) നിറത്തെ കൂടാതെ മറ്റ് നാല് നിറങ്ങള്‍ കൂടിയുണ്ട് ഹാരിയറിന്. 2018 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചത് തൊട്ട് ഏവര്‍ക്കും സുപരിചിതം ഈ നിറം തന്നെയാണ്.

ഹാരിയറിന്റെ നിറങ്ങളില്‍ മികച്ചതേത്?

എന്നാല്‍ ഇത് കൂടാതെയുള്ള മറ്റ് നാല് നിറങ്ങളുടെ വിശേഷങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഓര്‍ക്കസ് വൈറ്റ്, ടെലസ്‌റ്റോ ഗ്രെയ്, തെര്‍മിസ്‌റ്റോ ഗോള്‍ഡ്, ഏരിയല്‍ സില്‍വര്‍ എന്നിവയാണ് മറ്റ് നിറങ്ങള്‍. വില്‍പ്പനയുടെ പ്രാരംഭ ഘട്ടത്തില്‍ ആയതുകൊണ്ട് തന്നെ കാലിസ്റ്റോ കോപ്പര്‍ ഒഴികെയുള്ള നിറങ്ങള്‍ ലഭ്യമാവാന്‍ തെല്ലൊന്ന് കാത്തിരിക്കേണ്ടി വരും.

ഹാരിയറിന്റെ നിറങ്ങളില്‍ മികച്ചതേത്?

ഓര്‍ക്കസ് വൈറ്റ്

കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ വിറ്റഴിക്കുന്ന പത്ത് കാറുകളില്‍ നാലെണ്ണം വൈറ്റ് നിറത്തിലുള്ളവയാണ്. വൈറ്റ് നിറത്തോടുള്ള ഇന്ത്യക്കാരുടെ പ്രിയം ആദ്യ തലമുറ കാറായ മാരുതി 800 വിപണിയിലെത്തിയത് തൊട്ട് നമ്മള്‍ കാണുന്നതാണ്. മുന്നിലും പിന്നിലുമുള്ള തിളക്കമാര്‍ന്ന കറുത്ത ഘടകങ്ങള്‍, ഓര്‍ക്കസ് വൈറ്റിന്റെ ദൃശ്യ ചാരുത വര്‍ധപിപ്പിക്കുന്നു.

ഹാരിയറിന്റെ നിറങ്ങളില്‍ മികച്ചതേത്?

ഏരിയല്‍ സില്‍വര്‍

വൈറ്റ് കഴിഞ്ഞാല്‍പ്പിന്നെ ഇന്ത്യന്‍ വാഹനപ്രേമികള്‍ക്ക് പ്രിയപ്പെട്ടൊരു നിറം സില്‍വറാണ്. ഏരിയല്‍ സില്‍വര്‍ തിരഞ്ഞെടുക്കുന്നത് മറ്റു വാഹനങ്ങളില്‍ നിന്ന് ടാറ്റ ഹാരിയര്‍ എസ്‌യുവിയെ വേറിട്ട് നിര്‍ത്തുമെന്ന് മാത്രമല്ല, കാറിന് പ്രീമിയം പ്രതീതിയുണര്‍ത്താനും ഈ നിറപ്പതിപ്പിന് കഴിയും.

ഹാരിയറിന്റെ നിറങ്ങളില്‍ മികച്ചതേത്?

തെര്‍മിസ്‌റ്റോ ഗോള്‍ഡ്

'ഗോള്‍ഡ്' എന്നത് പേരില്‍ മാത്രമാണെന്ന് പറയാവുന്ന ഒരു നിറപ്പതിപ്പാണിത്. കാരണം ചിത്രത്തില്‍ കാണുന്നത് പോലെ കൂടുതലും തവിട്ട് നിറത്തിന്റെ അനുഭൂതിയാണ് കാഴ്ചയില്‍ തെര്‍മിസ്‌റ്റോ ഗോള്‍ഡ് സമ്മാനിക്കുക. വ്യത്യസ്ത നിറങ്ങള്‍ അന്വേഷിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഒരു നിറമാണ് തെര്‍മിസ്‌റ്റോ ഗോള്‍ഡ്.

ഹാരിയറിന്റെ നിറങ്ങളില്‍ മികച്ചതേത്?

ടെലസ്‌റ്റോ ഗ്രെയ്

ഗ്രെയ് നിറത്തിനോട് ഇഷ്ടമുള്ളവര്‍ക്ക് സന്തോഷിക്കാനുള്ള വകയാണ് ടാറ്റ ഹാരിയറിന്റെ ടെലസ്‌റ്റോ ഗ്രെയ് എന്ന നിറപ്പതിപ്പ്. എന്നാല്‍ ഹാരിയറിന്റെ സില്‍വര്‍ വീലുകള്‍ ടെലസ്‌റ്റോ ഗ്രെയ് നിറപ്പതിപ്പിനോട് നീതി പുലര്‍ത്തിയോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്. ഏതായാലും വില്‍പ്പന ശക്തമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ടാറ്റ ഹാരിയറിന്റെ മറ്റു നിറപ്പതിപ്പുകളും ഉടന്‍ തന്നെ വിപണിയിലെത്തിയാല്‍ എസ്‌യുവി ശ്രേണിയിലെ മത്സരം പൊടിപാറും.

More from DriveSpark

Article Published On: Monday, February 11, 2019, 16:44 [IST]
English summary
Tata Harrier's Colours Other Than The Usual Calisto Copper (Orange) - Is Grey The Best Choice: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X