കാണാന്‍ കൊള്ളാം, ഹാരിയര്‍ മോഡിഫിക്കേഷന് കൈയ്യടിച്ച് ടാറ്റ

കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ഹാരിയര്‍ ബുക്കിംഗ് ടാറ്റ ആരംഭിച്ചത്. ജനുവരിയില്‍ എസ്‌യുവി വില്‍പ്പനയ്ക്ക് വന്നു. മാര്‍ച്ച് ആദ്യവാരം പിന്നിടുമ്പോഴേക്കും 10,000 യൂണിറ്റ് ബുക്കിംഗ് കുറിച്ച അഞ്ചു സീറ്റര്‍ ഹാരിയര്‍, വിപണിയില്‍ താരപ്പകിട്ട് നേടിക്കഴിഞ്ഞു. ആകര്‍ഷകമായ രൂപം. ഉയര്‍ന്ന പ്രകടനക്ഷമത. മേല്‍ത്തരം സൗകര്യങ്ങള്‍; ഒപ്പം അത്ഭുതപ്പെടുത്തുന്ന വിലയും. 15 ലക്ഷം രൂപയ്ക്ക് താഴെ എസ്‌യുവി വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ടാറ്റ ഹാരിയര്‍ നിരാശപ്പെടുത്തില്ല.

കാണാന്‍ കൊള്ളാം, ഹാരിയര്‍ മോഡിഫിക്കേഷന് കൈയ്യടിച്ച് ടാറ്റ

സമകാലിക എസ്‌യുവി സങ്കല്‍പ്പങ്ങളില്‍ നിന്നും തെല്ലൊന്നുമാറിയാണ് ഹാരിയറിന്റെ ഒരുക്കം. പക്ഷെ കൂടുതല്‍ നിറപ്പതിപ്പ് ഇല്ലെന്ന കാര്യം ഹാരിയറില്‍ കല്ലുകടിയാവുന്നു. കാലിസ്റ്റോ കോപ്പര്‍, ഓര്‍ക്കസ് വൈറ്റ് നിറങ്ങളൊഴികെ മറ്റു നിറപ്പതിപ്പുകള്‍ പുതിയ ടാറ്റ എസ്‌യുവിക്ക് ചേരുന്നില്ലെന്നാണ് ആരാധകരുടെ പരാതി. ഇന്ത്യന്‍ എസ്‌യുവി ശ്രേണിയില്‍ തരംഗമാവുന്ന ഇരട്ടനിറ ശൈലി ഇനിയും ഹാരിയറിന് ലഭിച്ചിട്ടില്ല.

കാണാന്‍ കൊള്ളാം, ഹാരിയര്‍ മോഡിഫിക്കേഷന് കൈയ്യടിച്ച് ടാറ്റ

എന്നാല്‍ വാങ്ങാന്‍ ചെല്ലുന്നവരുടെ ആവശ്യം മാനിച്ച് ഹാരിയറിന് ഇരട്ടനിറം സമര്‍പ്പിക്കാന്‍ വിവിധ ഡീലര്‍ഷിപ്പുകള്‍ മുന്‍കൈയ്യെടുക്കുന്നുണ്ട്. അടുത്തിടെ വിനു ബാലന്‍ എന്ന ഹാരിയര്‍ ഉടമ, ടാറ്റ മോട്ടോര്‍സുമായും ഡിസൈന്‍ തലവന്‍ പ്രതാപ് ബോസുമായും ഇരട്ടനിറമുള്ള പുതിയ എസ്‌യുവിയുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചതോടെ കാര്യങ്ങള്‍ക്ക് പുതിയ വഴിത്തിരിവ് സംഭവിച്ചിരിക്കുകയാണ്.

Most Read: നിയന്ത്രണം വിട്ട ഹാരിയര്‍ മരത്തിൽ ഇടിച്ചുകയറി, മുന്‍ഭാഗംതരിപ്പണം — വീഡിയോ

ഹാരിയറിന് ഇരട്ടനിറം നല്‍കുന്നതിനെ കുറിച്ച് ടാറ്റ ആലോചിക്കണമെന്ന് വിനു ബാലന്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. പിന്നാലെ ടാറ്റയുടെ ഡിസൈന്‍ തലവന്‍ പ്രതാപ് ബോസ് വിനുവിന് മറുപടി നല്‍കി — 'കാണാന്‍ കൊള്ളാം'. പ്രതാപ് ബോസിനെ കൂടാതെ ടാറ്റ മോട്ടോര്‍സും മറുപടിയുമായി രംഗത്തെത്തി. ഹാരിയറിന് ഇരട്ടനിറം നല്‍കുന്നതിനെ കുറിച്ച് തങ്ങള്‍ ഗൗരവമായി ചിന്തിക്കുകയാണെന്ന് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

നിലവില്‍ രാജ്യത്തെ വിവിധ ഡീലര്‍ഷിപ്പുകള്‍ ഇരട്ടനിറത്തില്‍ ഹാരിയര്‍ മോഡലുകളെ വില്‍ക്കുന്നുണ്ട്. പ്രധാനമായും മേല്‍ക്കൂരയ്ക്ക് കറുപ്പ് നിറം പൂശിയാണ് ഡീലര്‍ഷിപ്പുകള്‍ എസ്‌യുവിയെ അണിനിരത്തുന്നത്. 20,000 രൂപ മുതല്‍ 40,000 രൂപ വരെ മേല്‍ക്കൂരയ്ക്ക് കറുപ്പ് നിറം നല്‍കുന്നതിന് ഡീലര്‍ഷിപ്പുകള്‍ ഈടാക്കുന്നു.

അടുത്തിടെയാണ് പുതിയ അറ്റ്‌ലസ് ബ്ലാക്ക് നിറം മോഡലിന് ടാറ്റ സമര്‍പ്പിച്ചത്. കാലിസ്റ്റോ കോപ്പര്‍, ഏരിയല്‍ സില്‍വര്‍, ഓര്‍ക്കസ് വൈറ്റ്, ടെലെസ്റ്റോ ഗ്രെയ്, തെര്‍മിസ്റ്റോ ഗോള്‍ഡ് എന്നീ അഞ്ചു നിറങ്ങള്‍ക്ക് പുറമെയാണിത്. ഔദ്യോഗിക വെബ്‌സൈറ്റില്‍ കമ്പനി ലഭ്യമാക്കുന്ന 'ഇമാജിനേറ്റര്‍' ഉപയോഗിച്ച് ഹാരിയറിനെ കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യവും നിലവില്‍ ഉപഭോക്താക്കള്‍ക്കുണ്ട്.

കാണാന്‍ കൊള്ളാം, ഹാരിയര്‍ മോഡിഫിക്കേഷന് കൈയ്യടിച്ച് ടാറ്റ

ടേണ്‍ ഇന്‍ഡിക്കേറ്ററുകളായും പ്രവര്‍ത്തിക്കുന്ന എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, സിനോണ്‍ HID പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ലോഗോ പ്രകാശിപ്പിക്കുന്ന സൈഡ് മിററുകള്‍, പിയാനൊ ബ്ലാക്ക് ഫിനിഷുള്ള 3D എല്‍ഇഡി ടെയില്‍ലാമ്പുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റീന, സ്‌റ്റൈലിഷ് അലോയ് വീലുകള്‍ എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് ഹാരിയര്‍ പുറത്തിറങ്ങുന്നത്.

Most Read: പടപ്പുറപ്പാട് മാരുതി ആള്‍ട്ടോയ്ക്ക് എതിരെ, ടിയാഗൊയ്ക്ക് താഴെ ചെറുകാര്‍ നിര്‍മ്മിക്കാന്‍ ടാറ്റ

കാണാന്‍ കൊള്ളാം, ഹാരിയര്‍ മോഡിഫിക്കേഷന് കൈയ്യടിച്ച് ടാറ്റ

2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ ക്രൈയോട്ടെക്ക് എഞ്ചിനാണ് ടാറ്റ ഹാരിയറിന്റെ ഹൃദയം. ജീപ്പ് കോമ്പസിലുള്ള ഫിയറ്റ് എഞ്ചിന്‍ തന്നെയാണിത്. 138 bhp കരുത്തും 350 Nm torque ഉം എഞ്ചിന് സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഹാരിയര്‍ ഓട്ടോമാറ്റിക് പതിപ്പിനെ ടാറ്റ അവതരിപ്പിക്കാനിരിക്കുന്നതേയുള്ളൂ.

കാണാന്‍ കൊള്ളാം, ഹാരിയര്‍ മോഡിഫിക്കേഷന് കൈയ്യടിച്ച് ടാറ്റ

ഇക്കോ, സിറ്റി, സ്‌പോര്‍ട് ഡ്രൈവിംഗ് മോഡുകള്‍ക്ക് പുറമെ ടെറെയ്ന്‍ റെസ്‌പോണ്‍സ് മോഡലുകളും എസ്‌യുവിയുടെ മാറ്റുകൂട്ടുന്നു. വിപണിയിൽ ജീപ്പ് കോമ്പസ്, മഹീന്ദ്ര XUV500, ഉയർന്ന ക്രെറ്റ മോഡലുകൾക്ക് പുതിയ ടാറ്റ ഹാരിയർ ശക്തമായ ഭീഷണിയാണ് ഉയർത്തുന്നത്.

More from DriveSpark

Article Published On: Wednesday, March 20, 2019, 10:48 [IST]
English summary
Tata Harrier Dual Tone Modification. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X