ഐപിഎല്‍ ആവേശം മുഴക്കി ടാറ്റ ഹാരിയര്‍

2019 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പുതിയ ടാറ്റ ഹാരിയര്‍ കൊടിയുയര്‍ത്തും. മാര്‍ച്ച് 23 -ന് ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ ഔദ്യോഗിക പങ്കാളിയായി പുതിയ ഹാരിയര്‍ എസ്‌യുവിയെ ടാറ്റ മോട്ടോര്‍സ് പ്രഖ്യാപിച്ചു. 2018 -ലാണ് ഐപിഎല്‍ മത്സരങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പ് മൂന്നുവര്‍ഷത്തേക്ക് ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ ടാറ്റ കരസ്ഥമാക്കിയത്. ടിവി പരസ്യങ്ങളിലുപരി മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളില്‍ ഹാരിയറുമായി കളം നിറയാനുള്ള ഒരുക്കത്തിലാണ് ടാറ്റ.

ഐപിഎല്‍ ആവേശം മുഴക്കി ടാറ്റ ഹാരിയര്‍

മത്സരക്രമം അനുസരിച്ച് സ്റ്റേഡിയങ്ങളില്‍ പുതിയ ഹാരിയറിനെ കമ്പനി പ്രദര്‍ശിപ്പിക്കും. ഇതിന് പുറമെ ഹാരിയര്‍ സൂപ്പര്‍ സ്ട്രൈക്കര്‍ പോലുള്ള പ്രതിദിന പുരസ്‌കാരങ്ങളും മോഡലിന്റെ പ്രചരണാര്‍ത്ഥം ടാറ്റ ആവിഷ്‌കരിച്ചിട്ടുണ്ട്.

ഐപിഎല്‍ ആവേശം മുഴക്കി ടാറ്റ ഹാരിയര്‍

ഓരോ മത്സരത്തിലും ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് കുറിക്കുന്ന താരത്തിനാണ് ഹാരിയര്‍ സൂപ്പര്‍ സ്ട്രൈക്കര്‍ ട്രോഫിയും ഒരുലക്ഷം രൂപയും പാരിതോഷികം ലഭിക്കുക. സീസണിലെ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ് കുറിക്കുന്ന ബാറ്റ്‌സ്മാന് പുത്തന്‍ ഹാരിയര്‍ എസ്‌യുവി ടാറ്റ നല്‍കും.

ഐപിഎല്‍ ആവേശം മുഴക്കി ടാറ്റ ഹാരിയര്‍

താരങ്ങളെ കൂടാതെ കാണികള്‍ക്ക് വേണ്ടി 'ഹാരിയര്‍ ഫാന്‍ ക്യാച്ചും' ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. മത്സരത്തില്‍ കാണികളുടെ ഭാഗത്ത് നിന്നും ഒരു കൈകൊണ്ടു ക്യാച്ച് എടുക്കുന്നയാള്‍ക്ക് ഒരു ലക്ഷം രൂപ ടാറ്റ സമ്മാനിക്കും.

Most Read: പുതിയ ടാറ്റ ഹാച്ച്ബാക്കിന്റെ ആദ്യ ചിത്രം പുറത്ത്

ഐപിഎല്‍ ആവേശം മുഴക്കി ടാറ്റ ഹാരിയര്‍

ജനുവരിയിലാണ് അഞ്ചു സീറ്റര്‍ ഹാരിയറിനെ ടാറ്റ ഇന്ത്യന്‍ വിപണിയില്‍ യാഥാര്‍ത്ഥ്യമാക്കിയത്. XE, XM, XT, XZ എന്നിങ്ങനെ നാലു വകഭേദങ്ങള്‍ പുതിയ ഹാരിയറില്‍ അണിനിരക്കുന്നു. പ്രാരംഭ XE മോഡല്‍ 12.69 ലക്ഷം രൂപയ്ക്കും XM മോഡല്‍ 13.75 ലക്ഷം രൂപയ്ക്കും ഷോറൂമുകളിലെത്തും.

ഐപിഎല്‍ ആവേശം മുഴക്കി ടാറ്റ ഹാരിയര്‍

14.95 ലക്ഷം രൂപയാണ് ഇടത്തരം XT മോഡലിന് വില. ഏറ്റവും ഉയര്‍ന്ന ഹാരിയര്‍ XZ വകഭേദം 16.25 ലക്ഷം രൂപ വില കുറിക്കുന്നു. 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാണ് ടാറ്റ ഹാരിയറിന്റെ ഹൃദയം. ക്രെയോട്ടെക്കെന്ന് എഞ്ചിനെ ടാറ്റ വിളിക്കുന്നു. ജീപ്പ് കോമ്പസിലുള്ള ഫിയറ്റ് എഞ്ചിന്‍ തന്നെയാണിത്. എന്നാല്‍ ഹാരിയര്‍ വ്യത്യസ്തമായ കരുത്തുത്പാദനം കുറിക്കുമെന്ന് മാത്രം.

ഐപിഎല്‍ ആവേശം മുഴക്കി ടാറ്റ ഹാരിയര്‍

138 bhp കരുത്തും 350 Nm torque -മാണ് ക്രെയോട്ടെക്ക് എഞ്ചിന്‍ സൃഷ്ടിക്കുക. മോഡലുകളില്‍ മുഴുവന്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇടംപിടിക്കും. ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നിങ്ങനെ മൂന്നു ഡ്രൈവിംഗ് മോഡുകള്‍ ഹാരിയറിലുണ്ട്. കൂടാതെ ടെറെയ്ന്‍ റെസ്‌പോണ്‍സ് മോഡുകളും എസ്‌യുവിയുടെ സവിശേഷതയാണ്.

ഐപിഎല്‍ ആവേശം മുഴക്കി ടാറ്റ ഹാരിയര്‍

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഇന്‍ഡിക്കേറ്ററുകളായും പ്രവര്‍ത്തിക്കുന്ന ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സര്‍ എന്നിവയെല്ലാം ഹാരിയര്‍ മോഡലുകളില്‍ അടിസ്ഥാനമായി ഒരുങ്ങുന്നു.

Most Read: ഇനിയില്ല ജിപ്‌സി, ഐതിഹാസിക എസ്‌യുവിയെ മാരുതി പിന്‍വലിച്ചു

ഉള്ളിലും ധാരാളിത്തം കുറവല്ല. തുകല്‍, അലൂമിനിയം, തടി മുതലായവയുടെ സമ്മിശ്ര ഇടപെടല്‍ അകത്തളത്തില്‍ കാണാം. 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഒമ്പതു സ്പീക്കര്‍ ജെബിഎല്‍ ഓഡിയോ സംവിധാനവും പൂര്‍ണ്ണ ഡിജിറ്റല്‍ TFT ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ഹാരിയറില്‍ പ്രത്യേകം പരാമര്‍ശിക്കണം.

Most Read Articles

Malayalam
English summary
Tata Harrier Signs Up As Official Sponsors For IPL. Read in Malayalam.
Story first published: Tuesday, March 5, 2019, 11:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X