വില്‍പ്പന കുറഞ്ഞെങ്കിലും ടാറ്റ ഹാരിയര്‍തന്നെ കേമന്‍
നാലു മീറ്ററില്‍ താഴെ നീളമുള്ള എസ്‌യുവികളുടെ സെഗ്മന്റ് ജൂണില്‍ 38 ശതമാനം വളര്‍ച്ച വരിച്ചെങ്കിലും പ്രീമിയം പ്രതിച്ഛായയുള്ള ഇടത്തരം എസ്‌യുവികളുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ശ്രേണിയിലെ മിന്നും താരങ്ങളായ ഹ്യുണ്ടായി ക്രെറ്റയ്ക്കും ടാറ്റ ഹാരിയറിനും വില്‍പ്പന ശുഭകരമായിരുന്നില്ല.

25 ശതമാനം ഇടിവാണ് ഹ്യുണ്ടായി ക്രെറ്റയ്ക്ക് സംഭവിച്ചത്. ഒരുപടി മുകളില്‍ നില്‍ക്കുന്ന ടാറ്റ ഹാരിയറും വിപണിയില്‍ താഴോട്ടു പോയി. 1,216 ഹാരിയര്‍ യൂണിറ്റുകളാണ് ജൂണില്‍ ടാറ്റ വിറ്റത്. മെയ് മാസം 1,779 യൂണിറ്റുകളുടെ വില്‍പ്പന ഹാരിയര്‍ കൈയ്യടക്കിയിരുന്നു. നിലവില്‍ പത്തിലേറെ എസ്‌യുവികള്‍ ഇടത്തരം എസ്‌യുവി ശ്രേണിയില്‍ നിലകൊള്ളുന്നുണ്ട്.

അഞ്ചു സീറ്റര്‍ എംജി ഹെക്ടറാണ് ഈ ലോകത്തെ ഏറ്റവും പുതിയ അവതാരം. ശാലയില്‍ നിന്നും പുറത്തിറങ്ങിയ ഹെക്ടര്‍ യൂണിറ്റുകളുടെ കണക്കുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും എസ്‌യുവിയുടെ ബുക്കിങ് ഇതിനകം പതിനായിരം യൂണിറ്റുകള്‍ പിന്നിട്ടുകഴിഞ്ഞു. വിപണിയില്‍ ഹെക്ടര്‍ തരംഗം ആഞ്ഞടിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായി.

ഇതു മുന്‍നിര്‍ത്തിയാണ് ഹാരിയറിന് പുതിയ ഇരട്ടനിറം സമര്‍പ്പിക്കാന്‍ ടാറ്റ തയ്യാറായത്. ചുരുങ്ങിയ കാലംകൊണ്ട് താരതിളക്കം നേടിയെങ്കിലും ഇടത്തരം പ്രീമിയം എസ്‌യുവി ലോകത്ത് ടാറ്റ ഹാരിയറിന് ഇപ്പോള്‍ ഭീഷണികള്‍ ഒരുപാടുണ്ട്. എംജി ഹെക്ടറിന് പുറമെ കിയ സെല്‍റ്റോസും ഇങ്ങോട്ടു വരാനിരിക്കുകയാണ്.

എന്തായാലും നിലവില്‍ ശ്രേണിയിലെ അധിപന്‍ ടാറ്റ ഹാരിയര്‍തന്നെ. തുടര്‍ച്ചയായി നാലാം മാസവും ജീപ്പ് കോമ്പസ്, മഹീന്ദ്ര XUV500 മോഡലുകളെ ടാറ്റ ഹാരിയര്‍ പിന്നിലാക്കി. ജനുവരിയില്‍ വില്‍പ്പനയ്‌ക്കെത്തി ഇതുവരെ 9,433 ഹാരിയര്‍ യൂണിറ്റുകള്‍ ടാറ്റ വിറ്റുകഴിഞ്ഞു. ഇതേകാലയളവില്‍ 6,984 കോമ്പസ് യൂണിറ്റുകളാണ് ജീപ്പ് വിറ്റത്.

പുതിയ എംജി എസ്‌യുവിയുടെ കാര്യമെടുത്താല്‍ ചൈനീസ് വിപണിയിലെ ബെയ്ജുന്‍ 530 എസ്‌യുവിയാണ് ഇവിടെത്തുന്ന ഹെക്ടര്‍. 12.18 ലക്ഷം രൂപ മുതല്‍ എംജി ഹെക്ടറിന് വില ആരംഭിക്കുന്നു. ഏറ്റവും ഉയര്‍ന്ന ഹെക്ടര്‍ വകഭേദം 16.88 ലക്ഷം രൂപയാണ് ഷോറൂം വില കുറിക്കുന്നത്.

കേവലം വില മാത്രമല്ല ഹെക്ടറിലെ വിശേഷം. ഇന്റര്‍നെറ്റ് അടക്കം ഒട്ടനവധി നവീന സൗകര്യങ്ങള്‍ ഹെക്ടറില്‍ എംജി ഉറപ്പുവരുത്തുന്നുണ്ട്. ഇതേസമയം മറുഭാഗത്ത് ഏഴു സീറ്റര്‍ ഹെക്ടറിനെ വിപണിയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ.

ജനീവ മോട്ടോര്‍ ഷോയില്‍ ബസെഡായി അവതരിച്ച ഏഴു സീറ്റര്‍ ഹാരിയര്‍, ഇന്ത്യയില്‍ കസീനിയായി വില്‍പ്പനയ്ക്ക് വരും. ഹെക്ടറിന്റെ ഏഴു സീറ്റര്‍ പതിപ്പിനെ അവതരിപ്പിക്കുമെന്ന് എംജിയും അറിയിച്ചിട്ടുണ്ട്. അടുത്തവര്‍ഷം ഏപ്രിലോടെ ഏഴു സീറ്റര്‍ ഹെക്ടറിനെ വിപണിയില്‍ പ്രതീക്ഷിക്കാം.
Source: Auto Punditz


Click it and Unblock the Notifications








