ടാറ്റ ഹാരിയറിന്റെ സര്‍വീസിന് എന്തു ചിലവുണ്ട്? ഒപ്പം വാറന്റി വിവരങ്ങളും

12.69 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ടാറ്റ ഹാരിയര്‍ വില്‍പ്പനയ്‌ക്കെത്തി. ആരും പ്രതീക്ഷിച്ചില്ല ഇത്ര ചെറിയ വിലയില്‍ പുതിയ എസ്‌യുവിയെ ടാറ്റ അവതരിപ്പിക്കുമെന്ന്. ഏറ്റവും ഉയര്‍ന്ന മോഡലിന് പോലും വില 16.25 ലക്ഷം രൂപ. ഫലമോ, വിപണിയില്‍ വന്നപാടെ ഹാരിയര്‍ സൂപ്പര്‍ഹിറ്റ്! ഹ്യുണ്ടായി ക്രെറ്റയും ജീപ്പ് കോമ്പസുമുള്ള അഞ്ചു സീറ്റര്‍ എസ്‌യുവി ശ്രേണിയില്‍ പുതിയ അളവുകോലുകള്‍ കുറിക്കുകയാണ് ഹാരിയര്‍.

ടാറ്റ ഹാരിയറിന്റെ സര്‍വീസിന് എന്തു ചിലവുണ്ട്? ഒപ്പം വാറന്റി വിവരങ്ങളും

പുതിയ ഹാരിയര്‍ വാങ്ങുന്നതിനെ കുറിച്ചുള്ള ആലോചന സജീവമാകവെ എസ്‌യുവിക്ക് എന്തു പരിപാലന ചിലവുണ്ടാകുമെന്ന സംശയം ആരാധകര്‍ക്കുണ്ട്. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് ഇടനല്‍കാതെ ഹാരിയറിന്റെ സര്‍വീസ് ചിലവുകളും വാറന്റി വിവരങ്ങളും ഇപ്പോള്‍ പുറത്തുവരികയാണ്.

ടാറ്റ ഹാരിയറിന്റെ സര്‍വീസിന് എന്തു ചിലവുണ്ട്? ഒപ്പം വാറന്റി വിവരങ്ങളും

പുതിയ ഹാരിയറില്‍ രണ്ടുവര്‍ഷം അല്ലെങ്കില്‍ ഒരുലക്ഷം കിലോമീറ്ററാണ് ഉടമകള്‍ക്ക് അടിസ്ഥാന വാറന്റി ലഭിക്കുക. ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ വാറന്റി കാലാവധി നീട്ടാനും ഉടമകള്‍ക്ക് അവസരമുണ്ട്. 2+1 വര്‍ഷം / 1.15 ലക്ഷം കിലോമീറ്റര്‍, 2+2 വര്‍ഷം / 1.30 ലക്ഷം കിലോമീറ്റര്‍ എന്നിങ്ങനെയാണ് എക്‌സ്റ്റന്റഡ് വാറന്റി പദ്ധതികള്‍.

ടാറ്റ ഹാരിയറിന്റെ സര്‍വീസിന് എന്തു ചിലവുണ്ട്? ഒപ്പം വാറന്റി വിവരങ്ങളും

അതേസമയം എക്സ്റ്റന്റഡ് വാറന്റി പദ്ധതികള്‍ക്കുള്ള ചിലവ് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ശ്രേണിയില്‍ എതിരാളിയായ ക്രെറ്റയ്ക്ക് മൂന്നുവര്‍ഷം / അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റിയാണ് ഹ്യുണ്ടായി നല്‍കുന്നത്. സര്‍വീസിന്റെ കാര്യത്തില്‍ ഉടമകളുടെ സംതൃപ്തി ഉറപ്പുവരുത്താന്‍ ടാറ്റ പ്രത്യേക മുന്‍കരുതലുകളെടുത്തിട്ടുണ്ട്.

ടാറ്റ ഹാരിയറിന്റെ സര്‍വീസിന് എന്തു ചിലവുണ്ട്? ഒപ്പം വാറന്റി വിവരങ്ങളും

ആറുമാസം അല്ലെങ്കില്‍ 7,500 കിലോമീറ്ററാണ് സര്‍വീസിനുള്ള ഇടവേള. ഒരുവര്‍ഷം അല്ലെങ്കില്‍ 15,000 കിലോമീറ്റര്‍ ഇടവേളയില്‍ ഓയില്‍ മാറാന്‍ കമ്പനി നിഷ്‌കര്‍ഷിക്കുന്നു. അതായത് നിരന്തരം ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കേണ്ട ആവശ്യം ഹാരിയര്‍ ഉടമകള്‍ക്കില്ല.

ടാറ്റ ഹാരിയറിന്റെ സര്‍വീസിന് എന്തു ചിലവുണ്ട്? ഒപ്പം വാറന്റി വിവരങ്ങളും

ആനുവല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ട് പദ്ധതിയിലൂടെ ഒറ്റത്തവണ കൊണ്ടു സര്‍വീസ് തുക മുഴുവന്‍ അടച്ചുതീര്‍ക്കാനുള്ള സൗകര്യം കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗോള്‍ഡ്, സില്‍വര്‍ എന്നിങ്ങനെ രണ്ടു പാക്കേജുകള്‍ ആനുവല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ടില്‍ ലഭ്യമാണ്.

Most Read: ഓഫ്‌റോഡ് വാഹനങ്ങളെ മോഡിഫിക്കേഷനെന്ന പേരില്‍ പിടികൂടരുത്, മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്

ടാറ്റ ഹാരിയറിന്റെ സര്‍വീസിന് എന്തു ചിലവുണ്ട്? ഒപ്പം വാറന്റി വിവരങ്ങളും

സില്‍വര്‍ പാക്കേജ് പ്രകാരം ഒരുവര്‍ഷം / 15,000 കിലോമീറ്റര്‍ കാലയളവിലേക്ക് 11,055 രൂപ മുതല്‍ 98,437 രൂപ വരെ ഉടമകള്‍ ഒടുക്കണം. ഗോള്‍ഡ് പാക്കേജ് തിരഞ്ഞെടുത്താല്‍ അഞ്ചു വര്‍ഷം / ഒരുലക്ഷം കിലോമീറ്റര്‍ കാലയളവിലേക്ക് 13,765 രൂപ മുതല്‍ 1,48,480 രൂപ വരെ അടയ്‌ക്കേണ്ടതായുണ്ട്.

ടാറ്റ ഹാരിയറിന്റെ സര്‍വീസിന് എന്തു ചിലവുണ്ട്? ഒപ്പം വാറന്റി വിവരങ്ങളും

വിപണിയില്‍ ജീപ്പ് കോമ്പസിനും മഹീന്ദ്ര XUV500 -യ്ക്കും ഹ്യുണ്ടായി ക്രെറ്റയ്ക്കും ഒരുപോലെ ഭീഷണി മുഴക്കിയാണ് ഹാരിയര്‍ അണിനിരക്കുന്നത്. ലാന്‍ഡ് റോവറില്‍ നിന്നും ഉരുത്തിരിഞ്ഞ ഒമേഗ ആര്‍ക്ക് പ്ലാറ്റ്‌ഫോമാണ് ടാറ്റ ഹാരിയറിന് ആധാരമാവുന്നത്. 4,598 mm നീളവും 1,894 mm വീതിയും 1,706 mm ഉയരവും ഹാരിയര്‍ കുറിക്കുന്നു. വീല്‍ബേസ് 205 mm.

ടാറ്റ ഹാരിയറിന്റെ സര്‍വീസിന് എന്തു ചിലവുണ്ട്? ഒപ്പം വാറന്റി വിവരങ്ങളും

ബോണറ്റുമായി ചേര്‍ന്ന ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ബമ്പറിലെ വിഭജിച്ച പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ് ഘടനയും കൂടി വ്യത്യസ്തമായ രൂപഭാവമാണ് ഹാരിയറിന് കല്‍പ്പിക്കുന്നത്. ടാറ്റയുടെ ഹെക്‌സഗണല്‍ ഡിസൈന്‍ ശൈലി വലിയ ഗ്രില്ലില്‍ നിറഞ്ഞനുഭവപ്പെടും. മുന്നില്‍ സില്‍വര്‍ നിറമുള്ള സ്‌കിഡ് പ്ലേറ്റുമുണ്ട് എസ്‌യുവിക്ക്. വലുപ്പത്തില്‍ XUV500 -യെ ഹാരിയര്‍ പിന്നിലാക്കും.

ടാറ്റ ഹാരിയറിന്റെ സര്‍വീസിന് എന്തു ചിലവുണ്ട്? ഒപ്പം വാറന്റി വിവരങ്ങളും

ബോഡിയ്ക്ക് അടിവരയിട്ട് പോകുന്ന പ്ലാസ്റ്റിക് ക്ലാഡിംഗ് ഹാരിയറിന്റെ ഡിസൈന്‍ സവിശേഷതയാണ്. 16 ഇഞ്ച് സ്റ്റീല്‍ വീലുകള്‍ അല്ലെങ്കില്‍ 17 ഇഞ്ച് അലോയ് വീലുകള്‍ മോഡലില്‍ തിരഞ്ഞെടുക്കാം.

ടാറ്റ ഹാരിയറിന്റെ സര്‍വീസിന് എന്തു ചിലവുണ്ട്? ഒപ്പം വാറന്റി വിവരങ്ങളും

കറുത്ത C പില്ലറും ഒഴുകിയിറങ്ങുന്ന മേല്‍ക്കൂരയും ഹാരിയറിലേക്ക് കാഴ്ച്ചക്കാരുടെ ശ്രദ്ധ പിടിച്ചിരുത്തും. പിറകില്‍ വീതികുറഞ്ഞ ടെയില്‍ലാമ്പുകള്‍ ആകര്‍ഷണീയത കൂട്ടുന്നു. പിറകിലുമുണ്ട് സില്‍വര്‍ നിറമുള്ള സ്‌കിഡ് പ്ലേറ്റ്.

ടാറ്റ ഹാരിയറിന്റെ സര്‍വീസിന് എന്തു ചിലവുണ്ട്? ഒപ്പം വാറന്റി വിവരങ്ങളും

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഇന്‍ഡിക്കേറ്ററുകളായും പ്രവര്‍ത്തിക്കുന്ന ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സര്‍ എന്നിവയെല്ലാം ഹാരിയര്‍ മോഡലുകളുടെ അടിസ്ഥാന വിശേഷങ്ങളാണ്.

Source: Rushlane

More from DriveSpark

Article Published On: Tuesday, January 29, 2019, 16:44 [IST]
English summary
Tata Harrier’s Service Cost, Maintenance & Warranty Packages Improve Its Desirability Even Further. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X