ടാക്‌സി കുപ്പായത്തില്‍ ടാറ്റ ഹാരിയര്‍

UPDATE: ടാറ്റ ഹാരിയറില്‍ ടാക്‌സി രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റ് കാണപ്പെട്ടതുമായി ബന്ധപ്പെട്ട് ടാറ്റ മോട്ടോര്‍സ് ഡ്രൈവ്‌സ്പാര്‍ക്കിന് നല്‍കിയ ഔദ്യോഗിക പ്രസ്താവന ചുവടെ.

'ചുവടെ കാണുന്ന ചിത്രത്തിലെ ടാറ്റ ഹാരിയര്‍ എസ്‌യുവി ഒരു സെല്‍ഫ് ഡ്രൈവിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. നിയമപ്രകാരം സെല്‍ഫ് ഡ്രൈവ് രജിസ്‌ട്രേഷന് അപേക്ഷിക്കുന്നതിന് മുന്‍പ് വാഹനം ടാക്‌സി പെര്‍മിറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ശേഷമാണ് സെല്‍ഫ് ഡ്രൈവ് രജിസ്‌ട്രേഷന് വേണ്ടി അപേക്ഷ സമര്‍പ്പിക്കേണ്ടത്. സെല്‍ഫ് ഡ്രൈവ് രജിസ്‌ട്രേഷന്‍ ലഭിച്ച ഇതേ വാഹനത്തിന്റെ ചിത്രം ഇതോടൊപ്പം നല്‍കുന്നു.'

സ്വകാര്യ കാര്‍ വിപണിയില്‍ മാത്രമല്ല, ടാക്‌സി മേഖലയിലും ടാറ്റ ഹാരിയര്‍ പ്രചാരം നേടിത്തുടങ്ങി. ടാക്‌സി കുപ്പായമണിഞ്ഞ ആദ്യ ഹാരിയറിന്റെ ചിത്രങ്ങള്‍ രാജസ്താനില്‍ നിന്നും ഇപ്പോള്‍ പുറത്തുവരികയാണ്. പ്രാരംഭ XE വകഭേദത്തിന് തൊട്ടുമുകളിലുള്ള XM വകഭേദമാണ് ടാക്‌സി പരിവേഷത്തില്‍ കാണപ്പെടുന്നത്.

ടാക്‌സി കുപ്പായത്തില്‍ ടാറ്റ ഹാരിയര്‍

വരുംദിവസങ്ങളില്‍ സൂംകാര്‍, ഡ്രൈവ്‌സി തുടങ്ങിയ കാര്‍ വാടകയ്ക്ക് നല്‍കുന്ന കമ്പനികള്‍ ടാറ്റ ഹാരിയറിനെ നിരയില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരം. നിലവില്‍ സൂംകാര്‍ നിരയില്‍ മഹീന്ദ്ര XUV500 ലഭ്യമാണ്. ഇതേസമയം എംജി ഹെക്ടര്‍, കിയ സെല്‍റ്റോസ് മോഡലുകളുടെ അവതരണം മുന്‍നിര്‍ത്തി ഹാരിയറിനെ ചെറുതായി പുതുക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ.

ടാക്‌സി കുപ്പായത്തില്‍ ടാറ്റ ഹാരിയര്‍

വൈകാതെ ഹാരിയറിന് ഇരട്ടനിറം കമ്പനി സമര്‍പ്പിക്കും. ഒറ്റ നിറമുള്ള മോഡലുകളെ അപേക്ഷിച്ച് 20,000 രൂപ മുതല്‍ 25,000 രൂപ വരെ ഇരട്ടനിറമുള്ള ഹാരിയര്‍ മോഡലുകള്‍ക്ക് കൂടുതല്‍ പ്രതീക്ഷിക്കാം. ഏറ്റവും ഉയര്‍ന്ന XZ വകഭേദത്തില്‍ മാത്രമാവും ഇരട്ടനിറങ്ങള്‍ ടാറ്റ അവതരിപ്പിക്കുക.

ടാക്‌സി കുപ്പായത്തില്‍ ടാറ്റ ഹാരിയര്‍

പുതിയ ഇരട്ടനിറമുള്ള പതിപ്പിന്റെ വരവ് സൂചിപ്പിച്ച് ആദ്യ ടീസര്‍ കമ്പനി പുറത്തുവിട്ടുകഴിഞ്ഞു. നിലവില്‍ ഇടത്തരം എസ്‌യുവി ശ്രേണിയിലെ മിന്നുംതാരമാണ് ടാറ്റ ഹാരിയര്‍. ആകര്‍ഷകമായ വിലസൂചിക ഹാരിയറിന്റെ വിജയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാല്‍ അടുത്തിടെ ഹാരിയറിന്റെ വില കമ്പനി കൂട്ടുകയുണ്ടായി.

ടാക്‌സി കുപ്പായത്തില്‍ ടാറ്റ ഹാരിയര്‍

ഇപ്പോള്‍ 13 ലക്ഷം രൂപ മുതലാണ് ടാറ്റ ഹാരിയറിന് വില. ഏറ്റവും ഉയര്‍ന്ന ഹാരിയര്‍ XZ വകഭേദമാകട്ടെ 16.5 ലക്ഷം രൂപയ്ക്ക് ഷോറൂമുകളിലെത്തുന്നു. അടുത്തമാസം കിയ സെല്‍റ്റോസുംകൂടി വില്‍പ്പനയ്ക്ക് വരുന്നതോടെ ഇടത്തരം എസ്‌യുവി ശ്രേണിയില്‍ പോര് മുറുകുമെന്ന കാര്യമുറപ്പ്.

ടാക്‌സി കുപ്പായത്തില്‍ ടാറ്റ ഹാരിയര്‍

നിലവില്‍ ഹാരിയറിന് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്ലെന്നതാണ് ഉപഭോക്താക്കളില്‍ പലരും പോരായ്മയായി ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം മുന്‍നിര്‍ത്തി എസ്‌യുവിയില്‍ ആറു സ്പീഡുള്ള ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനെ അവതരിപ്പിക്കാനുള്ള തിടുക്കം കമ്പനിക്കുണ്ട്. ഉത്സവ സീസണ്‍ തുടങ്ങുന്നതിന് മുന്‍പേ പുതിയ ഹാരിയര്‍ ഓട്ടോമാറ്റിക്കിനെ വിപണിയില്‍ പ്രതീക്ഷിക്കാം.

ടാക്‌സി കുപ്പായത്തില്‍ ടാറ്റ ഹാരിയര്‍

ഹ്യുണ്ടായിയില്‍ നിന്നാണ് ഹാരിയറിനായുള്ള ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് യൂണിറ്റുകള്‍ കമ്പനി വാങ്ങുന്നത്. വൈകാതെ ഭാരത് സ്റ്റേജ് VI നിലവാരത്തില്‍ ഹാരിയറിനെ ആവിഷ്‌കരിക്കേണ്ട ചുമതലയും ടാറ്റയ്ക്കുണ്ട്. ഇപ്പോഴുള്ള 2.0 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ടര്‍ബ്ബോ ഡീസല്‍ എഞ്ചിനെ കമ്പനി കാര്യമായി പരിഷ്‌കരിക്കും.

ടാക്‌സി കുപ്പായത്തില്‍ ടാറ്റ ഹാരിയര്‍

ബിഎസ് VI നിലവാരമുള്ള ഹാരിയര്‍ 170 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതേസമയം ബിഎസ് VI പതിപ്പുകള്‍ വിപണിയില്‍ വില കൂടും. അന്‍പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ ബിഎസ് VI മോഡലുകള്‍ക്ക് വില വര്‍ധിക്കുമെന്നാണ് വിവരം.

ടാക്‌സി കുപ്പായത്തില്‍ ടാറ്റ ഹാരിയര്‍

അടുത്തിടെ വിപണിയിലെത്തിയ ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്കില്‍ ബിഎസ് VI നിലവാരമുള്ള 2.0 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനാണ് തുടിക്കുന്നത്.

Image Source: Team-BHP

Most Read Articles

Malayalam
English summary
Tata Harrier In Taxi Avatar. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X