ബുക്കിംഗ് 10,000 കവിഞ്ഞു, ഹാരിയറിനായി കാത്തിരിക്കേണ്ടത് നാല് മാസം

ഈ വര്‍ഷം ജനുവരിയിലാണ് അഞ്ച് സീറ്റര്‍ ഹാരിയര്‍ എസ്‌യുവിയെ ടാറ്റ വിപണിയിലെത്തിച്ചത്. ഹാരിയറിനായി വളരെ മുമ്പ് തന്നെ ബുക്കിംഗുകള്‍ ആരംഭിച്ചിരുന്നു ടാറ്റ മോട്ടോര്‍സ്. ഇപ്പോഴിതാ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്, ഹാരിയറിന് വേണ്ടിയുള്ള ബുക്കിംഗുകളുടെ എണ്ണം 10,000 കടന്നുവെന്നാണ്. എന്നാല്‍ പുതിയ ഹാരിയര്‍ ബുക്ക് ചെയ്തവര്‍ നാല് മാസം കാത്തിരിക്കണം ഈ എസ്‌യുവി കയ്യില്‍ കിട്ടാന്‍.

ബുക്കിംഗ് 10,000 കവിഞ്ഞു, ഹാരിയറിനായി കാത്തിരിക്കേണ്ടത് നാല് മാസം

12.9 ലക്ഷം രൂപയാണ് പ്രാരംഭ വകഭേദമായ ഹാരിയര്‍ XE -യുടെ വില. ഉയര്‍ന്ന വകഭേദത്തിനാവട്ടെ 16.25 ലക്ഷം രൂപയും. ഇരുവിലകളും ദില്ലി എക്‌സ്‌ഷോറൂം പ്രകാരമാണ്.

ബുക്കിംഗ് 10,000 കവിഞ്ഞു, ഹാരിയറിനായി കാത്തിരിക്കേണ്ടത് നാല് മാസം

വിപണിയില്‍ പതിയെ ചുവടുറപ്പിച്ച ടാറ്റ ഹാരിയര്‍, വില്‍പ്പനയില്‍ എതിരാളികളായ മഹീന്ദ്ര XUV500, ജീപ്പ് കോമ്പസ്, നിസാന്‍ കിക്ക്‌സ് എന്നിവരെ ഇതിനകം തന്നെ പുറകിലാക്കിക്കഴിഞ്ഞു. 2018 ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ അവതരിപ്പിച്ച H2X കോണ്‍സെപ്റ്റാണ് പിന്നീട് ഹാരിയറായി രൂപം കൊണ്ടത്.

Most Read:സുമോ, ബോള്‍ട്ട്, നാനോ കാറുകള്‍ ടാറ്റ നിര്‍ത്തി

ബുക്കിംഗ് 10,000 കവിഞ്ഞു, ഹാരിയറിനായി കാത്തിരിക്കേണ്ടത് നാല് മാസം

കമ്പനിയുടെ ഏറ്റവും പുതിയ ഡിസൈന്‍ ശൈലിയായ ഇംപാക്ട് 2.0 -യില്‍ ഒരുങ്ങുന്ന ആദ്യ വാഹനമാണ് ഹാരിയര്‍. ലാന്‍ഡ് റോവറില്‍ നിന്നും ഉരുത്തിരിഞ്ഞ OMEGA പ്ലാറ്റ്‌ഫോമിലാണ് ഹാരിയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ബുക്കിംഗ് 10,000 കവിഞ്ഞു, ഹാരിയറിനായി കാത്തിരിക്കേണ്ടത് നാല് മാസം

ഫിയറ്റ്‌ നിര്‍മ്മിത 2.0 ലിറ്റര്‍ ക്രയോട്ടെക് ഡീസല്‍ എഞ്ചിനാണ് ഹാരിയറിലുള്ളത്. ഇത് 143 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കാന്‍ കഴിവുള്ളതാണ്. ആറ് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

ബുക്കിംഗ് 10,000 കവിഞ്ഞു, ഹാരിയറിനായി കാത്തിരിക്കേണ്ടത് നാല് മാസം

നിലിവില്‍ ഹാരിയറിന്റ് ഏഴ് സീറ്റ് പതിപ്പ് വിപണിയിലെത്തിക്കാനുള്ള തിരക്കിലാണ് ടാറ്റ മോട്ടോര്‍സ്. കസീനി എന്ന് വിളിക്കപ്പെടുന്ന ഈ ഏഴ് സീറ്റര്‍ എസ്‌യുവിയില്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സായിരിക്കും ഉണ്ടാവുക.

Most Read:മാരുതി ആള്‍ട്ടോ ഇലക്ട്രിക്ക് കാറാവുമ്പോള്‍

ബുക്കിംഗ് 10,000 കവിഞ്ഞു, ഹാരിയറിനായി കാത്തിരിക്കേണ്ടത് നാല് മാസം

2019 ജനീവ മോട്ടോര്‍ ഷോയില്‍ ബസെഡ് എന്ന പേരിലാണ് ടാറ്റ ഏഴ് സീറ്റര്‍ എസ്‌യുവിയെ അവതരിപ്പിച്ചത്. കമ്പനിയുടെ അടുത്ത ഫ്‌ളാഗ്ഷിപ്പ് മോഡലായിരിക്കും കസീനിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 170 bhp കരുത്ത് നല്‍കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനായിരിക്കും കസീനിയില്‍ ഉണ്ടാവുക. ഹാരിയറിന്റെ പെട്രോള്‍ പതിപ്പും ഉടന്‍ തന്നെ ടാറ്റ വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Tata Harrier Waiting Period Is Four Months For Base Variant — SUV Receives Over 10,000 Bookings: read in malayalam
Story first published: Thursday, April 11, 2019, 19:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X