ശനിദശ വിട്ടുമാറാതെ ടാറ്റ, ജൂണിലും അടിതെറ്റി

തുടര്‍ച്ചയായി മൂന്നാം മാസവും വാഹന വില്‍പ്പനയില്‍ കരകയറാനാവാതെ ടാറ്റ മോട്ടോര്‍സ്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസ പാദം (ഏപ്രില്‍ - ജൂണ്‍) 20 ശതമാനം തകര്‍ച്ചയോടെയാണ് ടാറ്റ ഉഴറുന്നത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ 164,579 വാഹന യൂണിറ്റുകള്‍ വിറ്റ ടാറ്റ, ഇക്കുറി 131,879 യൂണിറ്റുകള്‍കൊണ്ട് കച്ചവടം അവസാനിപ്പിച്ചിരിക്കുന്നു.

ശനിദശ വിട്ടുമാറാതെ ടാറ്റ, ജൂണിലും അടിതെറ്റി

പോയമാസം ആഭ്യന്തര വിപണിയിലും വലിയ നിരാശയാണ് കമ്പനിക്ക് സംഭവിച്ചത്. ആകെ 13,351 യൂണിറ്റുകള്‍ മാത്രമേ ടാറ്റയ്ക്ക് ഇന്ത്യയില്‍ വില്‍ക്കാനായുള്ളൂ. 2018 ജൂണില്‍ 18,213 യൂണിറ്റുകളുടെ വില്‍പ്പന കമ്പനി കുറിക്കുകയുണ്ടായി. വില്‍പ്പനയിടിവ് 27 ശതമാനം. 2019 ഏപ്രില്‍ – ജൂണ്‍ കാലയളവിലെ ആഭ്യന്തര വില്‍പ്പന വിലയിരുത്തിയാലും ചിത്രം ആശാവഹമല്ല.

ശനിദശ വിട്ടുമാറാതെ ടാറ്റ, ജൂണിലും അടിതെറ്റി

36,945 യൂണിറ്റുകള്‍ മാത്രമാണ് മൂന്നുമാസംകൊണ്ട് കമ്പനി വിറ്റത്. ഇടിവ് 30 ശതമാനം തൊടുന്നു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 52,937 യൂണിറ്റുകളായിരുന്നു കമ്പനി വിറ്റത്. ഇക്കുറി കയറ്റുമതിയിലും ടാറ്റയ്ക്ക് ചുവടുതെറ്റി. 2018 ജൂണിനെ അപേക്ഷിച്ച് 48 ശതമാനം ഇടിവാണ് കയറ്റുമതിയില്‍ കമ്പനിക്ക് സംഭവിച്ചത്.

ശനിദശ വിട്ടുമാറാതെ ടാറ്റ, ജൂണിലും അടിതെറ്റി

2,702 യൂണിറ്റുകള്‍ മാത്രമേ പോയമാസം വിദേശ വിപണികളിലെത്തിയുള്ളൂ. കമ്പനിക്ക് സ്വാധീനമുള്ള ബംഗ്ലാദേശ്, നേപ്പാള്‍, പൂര്‍വേഷ്യന്‍ വിപണികളിലും ഇപ്പോള്‍ ഡിമാന്‍ഡ് കുറവാണ്. ഒരുഭാഗത്ത് പാസഞ്ചര്‍ വാഹന വില്‍പ്പന നിലംപതിക്കുമ്പോള്‍ മറുഭാഗത്ത് ടാറ്റയുടെ വാണിജ്യ വാഹന നിരയിലും ആശങ്കകള്‍ നിഴലിക്കുന്നുണ്ട്.

ശനിദശ വിട്ടുമാറാതെ ടാറ്റ, ജൂണിലും അടിതെറ്റി

ജൂണില്‍ 35,722 യൂണിറ്റുകള്‍ വിറ്റെങ്കിലും ഏഴു ശതമാനം ഇടിവ് ഈ നിരയിലും കമ്പനിക്ക് സംഭവിച്ചിരിക്കുന്നു. 2018 ജൂണില്‍ 38,560 യൂണിറ്റുകളാണ് ടാറ്റ വിറ്റിരുന്നത്. വിപണിയില്‍ മറ്റു നിര്‍മ്മാതാക്കളുടെയും ചിത്രം വ്യത്യസ്തമല്ല. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി 16.7 ശതമാനം തകര്‍ച്ചയോടെയാണ് ജൂണ്‍ പിന്നിട്ടിരിക്കുന്നത്.

ശനിദശ വിട്ടുമാറാതെ ടാറ്റ, ജൂണിലും അടിതെറ്റി

പോയവര്‍ഷം 1.35 ലക്ഷം യൂണിറ്റുകള്‍ വിറ്റ മാരുതി, കഴിഞ്ഞമാസം 1.13 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയില്‍ ഒതുങ്ങി. തുടര്‍ച്ചയായി ഇതു മൂന്നാം മാസമാണ് മാരുതിയും വിപണിയില്‍ തിരിച്ചടി നേരിടുന്നത്. പ്രാരംഭ ചെറു കാര്‍ നിരയിലെന്നും നിറഞ്ഞുനിന്നിട്ടുള്ള മാരുതിക്ക് അടുത്തകാലത്തായി ഇവിടെയും ചുവടുപിഴയ്ക്കുകയാണ്.

ശനിദശ വിട്ടുമാറാതെ ടാറ്റ, ജൂണിലും അടിതെറ്റി

36.2 ശതമാനം ഇടിവ് ചെറു കാറുകളുടെ വിപണിയില്‍ നിന്നുമാത്രം കമ്പനിക്ക് സംഭവിച്ചു. ഈ നിരയില്‍ മാരുതി ആകെ വിറ്റത് 18,733 യൂണിറ്റുകളാണ്. വാഗണ്‍ആര്‍, സെലറിയോ, ഇഗ്നിസ്, സ്വിഫ്റ്റ്, ബലെനോ, ഡിസൈര്‍ മോഡലുകള്‍ അടങ്ങുന്ന ഇടത്തരം ഹാച്ച്ബാക്ക് നിരയിലും ചിത്രം മാറുന്നില്ല. തകര്‍ച്ച 12.1 ശതമാനത്തില്‍ നില്‍ക്കുന്നു.

ശനിദശ വിട്ടുമാറാതെ ടാറ്റ, ജൂണിലും അടിതെറ്റി

7.9 ശതമാനം ഇടിവ് നേരിടുന്നുണ്ടെങ്കിലും മാരുതി ബ്രെസ്സയുള്‍പ്പെടുന്ന യൂട്ടിലിറ്റി നിരയാണ് പിന്നെയും ഭേദം. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയും പോയമാസം നിരാശപ്പെടുത്തി. 7.3 ശതമാനം ഇടിവാണ് വില്‍പ്പനയില്‍ ഹ്യുണ്ടായി നേരിടുന്നത്.

ശനിദശ വിട്ടുമാറാതെ ടാറ്റ, ജൂണിലും അടിതെറ്റി

കഴിഞ്ഞമാസം ആകെ 42,007 യൂണിറ്റുകള്‍ മാത്രമേ ഇന്ത്യയില്‍ ദക്ഷിണ കൊറിയന്‍ കമ്പനി വിറ്റുള്ളൂ. ഇതേസമയം വിദേശ കയറ്റുമതിയില്‍ ഹ്യുണ്ടായി നില മെച്ചപ്പെടുത്തിയെന്നത് ശ്രദ്ധേയം.

Most Read Articles

Malayalam
English summary
Tata June Sales. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X