ടാറ്റ ആള്‍ട്രോസിന് ആദ്യം മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രം

കുറച്ച് നാളായി തങ്ങളുടെ പുതുവാഹന നിര കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ മോഡലുകള്‍ പുറത്തിറക്കുന്നതിനുമുള്ള ഒരുക്കങ്ങളിലാണ് ടാറ്റ. ലോകോത്തര നിലവാരമുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി പുതിയ പ്ലാറ്റഫോമുകള്‍, പവര്‍ടെറൈനുകള്‍, ഗിയര്‍ബോക്‌സുകള്‍ എന്നിവ വികസിപ്പിച്ചെടുക്കാന്‍ കമ്പനി വലിയ നിക്ഷേപം തന്നെയാണ് ചെയ്തിരിക്കുന്നത്. പുതിയ മോഡലുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ നൂതന ഡിസൈനുകളും കമ്പനി അവതരിപ്പിക്കുന്നു. ടാറ്റ ഹാരിയറില്‍ തുടങ്ങിയ ഈ മാറ്റത്തിന്റെ അലയോളി തുടരാനാണ് നിര്‍മ്മാതാക്കളുടെ നീക്കം.

ടാറ്റ ആള്‍ട്രോസിന് ആദ്യം മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രം

അടുത്തതായി ടാറ്റ പുറത്തിറക്കാന്‍ പോകുന്നത് ആള്‍ട്രോസ് എന്ന പ്രീമിയം ഹാച്ച് ബാക്കാണ്. ദീപാവലിയുടെ സമയത്ത് വാഹനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ മാരുതി ബലെനോയ്ക്ക് എതിരാളിയാവുന്ന ഓട്ടോമാറ്റിക്ക് പതിപ്പ് ടാറ്റ തുടക്കത്തില്‍ പുറത്തിറക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ടാറ്റ ആള്‍ട്രോസിന് ആദ്യം മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രം

ആദ്യം ആള്‍ട്രോസിന്റെ മാനുവല്‍ ഗിയര്‍ബോക്‌സുള്ള പതിപ്പ് മാത്രമാവും ടാറ്റ പുറത്തിറക്കുക. വാഹനത്തിന്റെ ഓട്ടോമാറ്റിക്ക് പതിപ്പില്‍ ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് (DCT) യൂണിറ്റാണ് കമ്പനി നല്‍കുന്നത്. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഇതാദ്യമായിട്ടാവും DCT യൂണിറ്റ് വരുന്നത്.

ടാറ്റ ആള്‍ട്രോസിന് ആദ്യം മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രം

ഓട്ടോമാറ്റിക്ക് വാഹനങ്ങള്‍ക്കുള്ള പ്രിയം വിപണിയില്‍ ദൈനംദിനം ഏറിവരുന്ന സാഹചര്യത്തില്‍ ഓട്ടോമാറ്റിക്ക് വകഭേദമില്ലാതെ അള്‍ട്രോസിനെ ടാറ്റ പുറത്തിറക്കുന്നത് വിപണിയില്‍ അല്പം ആശങ്ക ഉയര്‍ത്തുന്ന കാര്യമാണ്. ഒരുപക്ഷേ ഏഴ് സ്പീഡ് DCT യൂണിറ്റ് ഉല്‍പ്പാദനത്തിനായി പൂര്‍ത്തീകരിക്കാത്തതാവും ഓട്ടോമാറ്റിക്ക് പതിപ്പിനെ പുറത്തിറക്കാന്‍ കമ്പനി വൈകിപ്പിക്കുന്നത്.

ടാറ്റ ആള്‍ട്രോസിന് ആദ്യം മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രം

നിലവില്‍ ഹാരിയറിനും മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേ വിപണിയിലുള്ളൂ. ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് പതിപ്പ് അടുത്തിറങ്ങുന്ന പതിപ്പുകളില്‍ പുറത്തിറക്കുമെന്നാണ് കരുതുന്നത്. തുടക്കത്തില്‍ ആള്‍ട്രോസില്‍ ഡീസല്‍ എഞ്ചിനാവും ടാറ്റ അവതരിപ്പിക്കുന്നതെന്നും പെട്രോള്‍ പതിപ്പ് അതിന് ശേഷം മാത്രമേ ഇറങ്ങുകയൂള്ളൂ എന്നും ചില വാര്‍ത്തകളുണ്ട്.

ടാറ്റ ആള്‍ട്രോസിന് ആദ്യം മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രം

വിപണിയില്‍ മാരുതി ബലെനോ, ടൊയോട്ട ഗ്ലാന്‍സ, ഹ്യുണ്ടായി എലൈറ്റ് i20 എന്നിയില്‍ നിന്നും കടുത്ത പോരാട്ടം ആള്‍ട്രോസിന് നേരിടേണ്ടി വരും. നിരവധി പതിപ്പുകളില്‍ ഇവയ്‌ക്കെല്ലാം CVT ടൈപ്പ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് വരുന്നതിനാല്‍ ടാറ്റയ്ക്ക് വന്‍ തിരിച്ചടിയുമാവും.

ടാറ്റ ആള്‍ട്രോസിന് ആദ്യം മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രം

അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ഹോണ്ട ജാസിലും ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹീന്ദ്രയും XUV300 -ന്റെ ഓട്ടോമാറ്റിക്ക് പതിപ്പ് ഉടന്‍ പുറത്തിറക്കാനിരിക്കുന്ന സാഹചര്യത്തില്‍ വരും മാസങ്ങളില്‍ ടാറ്റ DCT ഗിയര്‍ബോക്‌സ് പുറത്തിറക്കിയില്ലെങ്കില്‍ വന്‍ തിടിച്ചടിയാവും നേരിടുക.

ടാറ്റ ആള്‍ട്രോസിന് ആദ്യം മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രം

ടാറ്റയുടെ ഏറ്റവും പുതിയ ഡിസൈനാണ് ആള്‍ട്രോസിനുള്ളത്. ഹ്യുണ്ടായി വെന്യൂ ടാറ്റ ഹാരിയര്‍ എന്നിവയെപ്പോലെ ഗ്രില്ലിന് വശങ്ങളിലായി കാണപ്പെടുന്ന ചെറിയ ലാമ്പുകളല്ലാതെ ഹെഡ്‌ലാമ്പുകളും ഫോഗ് ലാമ്പുകളും വേറിട്ട് നില്‍ക്കുന്ന തരത്തിലുള്ള ഡിസൈനാവും ആള്‍ട്രോസിന്റെ മുന്‍ഭാഗത്ത്. കൂടുതല്‍ അഗ്രസ്സീവ് ലുക്ക് നല്‍കുന്ന വലിയ ഫോഗ് ലാമ്പുകളാണ്.

ടാറ്റ ആള്‍ട്രോസിന് ആദ്യം മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രം

അതിനോടൊപ്പം ടാറ്റ നെക്‌സൊണിലെപ്പോലെ കോണ്ട്രാസ്റ്റിങ്ങ ബെല്‍റ്റ് ലൈനും ആള്‍ട്രോസിന് ലഭിക്കും. പിന്നില്‍ ടെയില്‍ ലാമ്പുകള്‍ക്ക് ചുറ്റുമുള്ള കറുത്ത ആവരണം ഇരു ടെയില്‍ ലാമ്പുകളേയും ബന്ധിക്കും. സര്‍വ്വോപരി ആള്‍ട്രോസിന്റേത് അത്യാകര്‍ഷകമായ മോഡേണ്‍ ഡിസൈനാണ്.

ടാറ്റ ആള്‍ട്രോസിന് ആദ്യം മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രം

ഉള്‍വശത്ത് നേക്‌സൊണ് സമാനമായ ഇന്‍ഫൊര്‍ടെയിന്‍മെന്റ് സിസ്റ്റമാവും ആള്‍ട്രോസിനും. ഹറിയറിലെപ്പോലെ ഡിജിറ്റല്‍ അനലോഗ് ഹൈബ്രിഡ് തരത്തിലാണ് മീറ്റര്‍ കണ്‍സോള്‍. വാഹന സംബന്ധമായ വിവരങ്ങള്ക്ക് 7 ഇഞ്ച് MID സ്‌ക്രീനും അനലോഗ് സ്പീഡോമീറ്ററുമാണ്.

ടാറ്റ ആള്‍ട്രോസിന് ആദ്യം മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രം

ആള്‍ട്രോസിന്റെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. എന്നിരുന്നാലും ബിഎസ് ഢക നിലവാരത്തിലുള്ള എഞ്ചിനാവും വാഹനത്തിന് കരുത്ത് നല്‍കുക. ടാറ്റ നെക്‌സണില്‍ ഉപയോഗിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്റെ പരിഷ്‌കരിച്ച പതിപ്പാവും ആള്‍ട്രോസിന്. നെക്‌സണില്‍ 108 bhp കരുത്തും 260 Nm torque ഈ എഞ്ചിന്‍ പ്രധാനം ചെയ്യുന്നുണ്ട്. താമസിയാതെ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും ആള്‍ട്രോസില്‍ ലഭിക്കും.

Most Read Articles

Malayalam
English summary
Tata to launch Altroz manual initially. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X