ഇലക്ടിക്ക് വാഹനങ്ങള്‍ക്ക് ചാര്‍ജിങ് സൗകര്യങ്ങളുമായി ടാറ്റ മോട്ടോര്‍സ്
ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ടിക്ക് വാഹനങ്ങള്‍ക്ക് ചാര്‍ജിങ് സൗകര്യങ്ങളുമായി ടാറ്റ മോട്ടോര്‍സ്. ഇന്ത്യയിലെ അഞ്ച് പ്രധാന മെട്രോ നഗരങ്ങളിലായി 300 ഫാസ്റ്റ് ചാര്‍ജിങ് സംവിധാനങ്ങളൊരുക്കുമെന്ന് കമ്പനി വ്യക്തമാക്കി. മുംബൈ, പൂനെ, ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലാണ് ആദ്യം ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക.

ആദ്യത്തെ ഏഴ് ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ പൂനെയില്‍ ആരംഭിച്ചു. അടുത്ത രണ്ട് മാസത്തിനുള്ളില്‍ അഞ്ച് നഗരങ്ങളിലായി 45 എണ്ണം കൂടി സ്ഥാപിക്കുമെന്ന് കമ്പനി അറിയിച്ചു. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന്, ടാറ്റ ഇലക്ട്രിക്ക് വാഹന ഉപഭോക്താക്കള്‍ക്ക് ആദ്യത്തെ മൂന്ന് മാസം സൗജന്യ ചാര്‍ജിങ് അനുവദിക്കുമെന്നും ടാറ്റ അറിയിച്ചു.

ടാറ്റ മോട്ടോര്‍സും ടാറ്റ പവറും ചേര്‍ന്നാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.ടാറ്റ പവറിനൊപ്പം ചേര്‍ന്ന് ഇങ്ങനൊരു സംഭംരത്തിന് തുടക്കം കുറിച്ചതില്‍ അഭിമാനമുണ്ടെന്ന് ടാറ്റ മോട്ടോര്‍സ് സിഇഒ ഗുണ്ടര്‍ ബട്ഷെക് പറഞ്ഞു.

ഈ പങ്കിളിത്തത്തോടെ പുതിയൊരു നാഴികകല്ലിനൊപ്പം, ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രോത്സഹനം കൂടിയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ടാറ്റ പവര്‍ ആയിരിക്കും പുതിയ ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം പ്രവര്‍ത്തിപ്പിക്കുക. ആദ്യത്തെ 50 ചാര്‍ജറുകള്‍ 15 കിലോവാട്ട് യൂണിറ്റ് ഭാരത് സ്റ്റാന്‍ഡേര്‍ഡിന് അനുസൃതമായി പ്രവര്‍ത്തിക്കും.

ശേഷിക്കുന്ന യൂണിറ്റുകള്‍, ചാര്‍ജിങ് സ്റ്റേഷനുകള്‍ 30-50 കിലോവാട്ട് ഡിസി CCS2 സ്റ്റാന്‍ഡേര്‍ഡിന് അനുസൃതമായി പ്രവര്‍ത്തിക്കും. ഈ ചാര്‍ജിങ് മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന കാറുകള്‍ ഉള്ള ഇലക്ട്രിക്ക് വാഹന ഉപയോക്താവിന് ഈ ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉപയോഗിക്കാം. ടാറ്റ പവര്‍ ഉം ടാറ്റ മോട്ടോഴ്സ് ചേര്‍ന്ന് ടാറ്റ ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ ചാര്‍ജിങ് നിരക്കുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ആവശ്യത്തിന് ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ഒരുക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. എന്നാല്‍ സ്ഥാപിച്ച മിക്ക ഇടങ്ങളിലും ഉപഭോക്താക്കള്‍ക്ക് എത്തിച്ചേരുന്നതിനുള്ള ബുദ്ധിമുട്ടും തിരിച്ചടിയായി. ഇതെല്ലാം പരിഹരിച്ചാണ് പുതിയ ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ വികസിപ്പികുക എന്നും ടാറ്റ അധികൃതര്‍ അറിയിച്ചു.

HPCL, IOCL, IGL തുടങ്ങി റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ വാണിജ്യ-തോതിലുള്ള ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രങ്ങളില്‍ ടാറ്റ പവര്‍ ഒപ്പുവച്ചു. പൊതു ഇടങ്ങളില്‍ ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതോടെ സംസ്ഥാനത്ത് ഇ-മൊബിലിറ്റി പ്രോത്സാഹിപ്പിക്കുകയെന്നും ടാറ്റ അറിയിച്ചു.

നിലവില്‍ ഇന്ത്യയിലുടനീളം ഒന്നിലധികം നഗരങ്ങളില്‍ 85 ചാര്‍ജിങ് പോയിന്റുകള്‍ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. അതില്‍ 42 ചാര്‍ജിങ് സ്റ്റേഷനുകള്‍ മുംബൈയിലും ബാക്കിയുള്ളവ ഹൈദരാബാദ്, ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലുമാണ്.

ജിഎസ്ടി (ചരക്ക്, സേവന നികുതി) യില്‍ ഇളവ് അനുവദിച്ചതോടെ ടാറ്റ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക്ക് മോഡലായ ടിഗോര്‍ ഇവി -യുടെ വില കുറക്കുമെന്ന് വ്യക്തമാക്കിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന 12 ശതമാനത്തില്‍ നിന്നും 5 ശതമാനമായിട്ടാണ് ജിഎസ്ടിയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.

ഇതോടെ മോഡലില്‍ 80,000 രൂപ വരെയാണ് ഇളവ് ലഭിക്കുകയെന്ന് കമ്പനി അറിയിച്ചു. XE, XM, XT എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്. 11.58 ലക്ഷം രൂപ മുതല്‍ 11.92 ലക്ഷം രൂപ വരെയാണ് മോഡലുകള്‍ക്ക് വിപണിയിലെ വില. അതേസമയം ഇതില്‍ 10 ലക്ഷത്തിലേറെ വില മതിക്കുന്ന കാറുകള്‍ക്ക് ചുമത്തുന്ന ഒരു ശതമാനം ടിസിഎസ് ലെവി ഇതില്‍ ഉള്‍പ്പെടില്ല.

ഇലക്ട്രിക്ക് വാഹന വ്യാപരത്തിനായുള്ള ഗവണ്‍മെന്റിന്റെ FAME II പദ്ധതിയും ഉള്‍പ്പെടുത്തിയിട്ടില്ല. ടിഗോര്‍ പോലുള്ള കോംപാക്ട് സെഡാനു FAME രണ്ടില്‍ 1.62 ലക്ഷം രൂപയുടെ സബ്‌സിഡിയാണ് കിട്ടുക.

സബ്‌സിഡി കുറയുകയും ടിസിഎസ് ലെവി ചേരുകയും ചെയ്യുന്നതോടെ ടിഗോര്‍ ഇവി -യുടെ പുതിയ വില അടിസ്ഥാന മോഡലിന് 9.96 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 10.30 ലക്ഷം രൂപ വരെയും വിപണിയില്‍ വില പ്രതീക്ഷിക്കാം.


Click it and Unblock the Notifications