സ്വകാര്യ ഉപഭോക്താക്കള്‍ക്കായി ടാറ്റ ടിഗോര്‍ ഇലക്ട്രിക്ക് പതിപ്പ് എത്തുന്നു
ടാറ്റയുടെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക്ക് മോഡലാണ് ടിഗോര്‍ ഇവി. നിരത്തിലെത്തിയിട്ട് കുറച്ചുകാലമായെങ്കിലും സ്വകാര്യ ഉപഭോക്താക്കള്‍ക്കായി ഇതുവരെ ടിഗോര്‍ ഇലക്ട്രിക്ക് പതിപ്പ് വിപണിയില്‍ എത്തിയിട്ടില്ല.

പൊതുഗതാഗത മേഖലയിലും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റു വാണിജ്യ ഉപയോഗത്തിനും മാത്രമാണ് ഇപ്പോഴും ടിഗോര്‍ ഇവി വിപണിയില്‍ ലഭിക്കുക. എന്നാല്‍ നിലവില്‍ വിപണിയില്‍ ഉള്ളതിനേക്കാള്‍ ഇലക്ട്രിക്ക് കരുത്ത് കൂടിയ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

ഇലക്ട്രിക്ക് വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ പതിപ്പിനെ വിപണിയില്‍ എത്തിക്കുക. നിലവില്‍ 16.2 kWh ബാറ്ററി കരുത്തില്‍ ഒറ്റ ചാര്‍ജില്‍ 142 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ടിഗോറിന് സാധിക്കും.

എന്നാല്‍ സ്വകാര്യ ഉപഭോക്താക്കള്‍ക്കായി വിപണിയില്‍ അവതരിപ്പിക്കുന്ന മോഡല്‍ ഒറ്റ ചാര്‍ജില്‍ 200 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രിക്ക് റേഞ്ചിലുള്ള ഈ വ്യത്യാസം ഒഴിച്ചുനിര്‍ത്തിയാല്‍ വേറെ സവിശേഷതകളൊന്നും കമ്പനി മോഡലില്‍ ഉള്‍പ്പെടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അടുത്തിടെ ജിഎസ്ടിയില്‍ ഇളവ് അനുവദിച്ചതോടെ ടിഗോര്‍ ഇവി -യുടെ വില കുറയുമെന്ന് ടാറ്റാ മോട്ടോര്‍സ് അറിയിച്ചിരുന്നു. നേരത്തെ ഉണ്ടായിരുന്ന 12 ശതമാനത്തില്‍ നിന്നും 5 ശതമാനമായിട്ടാണ് ജിഎസ്ടിയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.

ഇതോടെ മോഡലില്‍ 80,000 രൂപ വരെയാണ് ഇളവ് ലഭിക്കുകയെന്ന് കമ്പനി അറിയിച്ചു. XE, XM, XT എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ വാഹനം ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. 11.58 രൂപ മുതല്‍ 11.92 രൂപ വരെയാണ് മോഡലുകള്‍ക്ക് വിപണിയിലെ വില. അതേസമയം ഇതില്‍ 10 ലക്ഷത്തിലേറെ വില മതിക്കുന്ന കാറുകള്‍ക്ക് ചുമത്തുന്ന ഒരു ശതമാനം ടിസിഎസ് ലെവി ഇതില്‍ ഉള്‍പ്പെടില്ല.

സബ്സിഡി കുറയുകയും ടിസിഎസ് ലെവി ചേരുകയും ചെയ്യുന്നതോടെ ടിഗോര്‍ ഇവി -യുടെ പുതിയ വില അടിസ്ഥാന മോഡലിന് 9.96 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 10.30 ലക്ഷം രൂപ വരെയും വിപണിയില്‍ വില പ്രതീക്ഷിക്കാം.
Most Read:പുതിയ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസിന്റെ ബുക്കിങ് ആരംഭിച്ചു

റഗുലര്‍ ടിഗോറിന്റെ രൂപത്തില്‍ നിന്നും ടിഗോര്‍ ഇവി മോഡലുകള്‍ക്ക് കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെയില്ല. എന്നാല്‍ XT -യില്‍ സ്റ്റീല്‍ വീലിനു പകരം 14 ഇഞ്ച് അലോയ് വീലാണു ടാറ്റ ഘടിപ്പിച്ചിരിക്കുന്നത്. വിലയിലെ പ്രീമിയത്തിന് പവര്‍ അഡ്ജസ്റ്റബ്ള്‍ വിങ് മിററുകളും ഈ മോഡലില്‍ നല്‍കിയിരിക്കുന്നു.
Most Read:കിയ സെല്‍റ്റോസ്; അറിയേണ്ടതെല്ലാം

രണ്ട് ഇടത്തരം വകഭേദങ്ങളില്‍, വെള്ള, നീല, സില്‍വര്‍ എന്നിങ്ങനെ മൂന്നു നിറങ്ങളിലാണ് ടിഗോര്‍ ഇലക്ട്രിക്ക് പതിപ്പ് വിപണിയിലുള്ളത്. മുന്നില്‍ ഇരട്ട എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം (ABS), പിന്നില്‍ പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങിയ അടിസ്ഥാന സുരക്ഷാ ക്രമീകരണങ്ങളോടെയാണു കാറിന്റെ വരവ്.
Most Read:2019 സുസുക്കി ജിക്‌സര്‍ 250SF മോട്ടോജിപി പതിപ്പ് വിപണിയില്‍

സാധാരണ ടിഗോര്‍ XM -ലെ പോലെ ബോഡിയുടെ നിറമുള്ള ബംപറും ഡോര്‍ ഹാന്‍ഡിലും, എല്‍ഇഡി ടെയില്‍ ലാമ്പ്, ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, പവര്‍ വിന്‍ഡോ, ബ്ലൂടൂത്ത്, യുഎസ്ബി, ഓക്സിലറി കണക്ടിവിറ്റിയുള്ള ഹര്‍മാന്‍ ഇരട്ട ഡിന്‍ ഓഡിയോ സംവിധാനം എന്നിവയൊക്കെ ടിഗോര്‍ ഇവി പതിപ്പിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

16.2 കിലോവാട്ട് അവര്‍ ബാറ്ററി പായ്ക്കാണ് വാഹനത്തിന് കരുത്തേകുന്നത്. 4,500 rpm ല്‍ 30 കിലോവാട്ട് (ഏകദേശം 41 bhp) കരുത്തും 2,500 rpm ല്‍ 105 Nm torque ഉം ആണ് കാറിലെ 72 വോള്‍ട്ട്, ത്രീ ഫെയ്സ്, എസി ഇന്‍ഡക്ഷന്‍ മോട്ടോര്‍ സൃഷ്ടിക്കുക. മുന്‍ വീല്‍ ഡ്രൈവ് ലേഔട്ടുള്ള കാറിന് ഓരോ ചാര്‍ജിങ്ങിലും 142 കിലോമീറ്റര്‍ റേഞ്ചാണ് ടാറ്റയയുടെ വാഗ്ദാനം.

സാധാരണ എസി സോക്കറ്റ് ഉപയോഗിച്ച് ആറു മണിക്കൂറിനുള്ളില്‍ കാറിലെ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാനാവും. 15 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജറിനാവട്ടെ 90 മിനിറ്റില്‍ 80 ശതമാനം ചാര്‍ജ് ഉറപ്പാക്കാനാവും. മൂന്നു വര്‍ഷം അല്ലെങ്കില്‍ ഒന്നേകാല്‍ ലക്ഷം കിലോമീറ്റര്‍ വാറന്റിയാണു കാറിനും ബാറ്ററി പായ്ക്കിനും നിര്‍മാതാക്കളുടെ വാഗ്ദാനം.


Click it and Unblock the Notifications








