2020 ടാറ്റ നെക്സോണിന്റെ കൂടുതൽ പരീക്ഷണ ചിത്രങ്ങൾ പുറത്ത്
2020 ഓട്ടോ എക്‌സ്‌പോയിൽ പ്രതീക്ഷിക്കുന്ന അരങ്ങേറ്റത്തിന് മുന്നോടിയായി പുതിയ ടാറ്റ നെക്‌സണിന്റെ പരീക്ഷണയോട്ടം ക്യാമറയിൽ പതിഞ്ഞു. ആകെ മൊത്തം മറച്ച നിലയിലാണ് ഇന്ത്യൻ തെരുവുകളിൽ വാഹനം പരീക്ഷണം നടത്തിയത്.

പുതിയ ബമ്പർ ഡിസൈൻ, മാറ്റം വരുത്തിയ ഫോഗ് ലാമ്പ് യൂണിറ്റുകൾ, പരിഷ്കരിച്ച ബോണറ്റ് ഡിസൈൻ, ഡേ ടൈം റണ്ണിങ് ലൈറ്റുകളുള്ള പുതിയ ഹെഡ്‌ലാമ്പുകൾ എന്നിവ ഉൾപ്പെടുന്ന ഒരു പുനർരൂപകൽപ്പന ചെയ്ത മുൻഭാഗവും സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. കൂടുതൽ സ്പോർടിയായ മുൻ ഗ്രില്ലും വാഹനത്തിൽ കാണപ്പെടുന്നു.

നവീകരിച്ച പിൻ ഡിസൈനും, പുതിയ അലോയ് വീലും പുതുതലമുറ നെക്‌സോണിൽ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, കോംപാക്ട്-എസ്‌യുവിയുടെ നിർമ്മാണശൈലി അതേപടി നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാഹനത്തിൽ കൂടുതൽ സവിശേഷതകൾ ചേർത്തുകൊണ്ട് 2020 നെക്‌സണിന്റെ ഇന്റീരിയറിലും ചെറിയ ഡിസൈൻ മാറ്റങ്ങൾ കമ്പനി വരുമെന്ന് പ്രതീക്ഷിക്കുന്നു.

നെക്സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ ബി.എസ്-VI കംപ്ലയിന്റ് പെട്രോൾ, ഡീസൽ എഞ്ചിൻ യൂണിറ്റുകളാവും നിർമ്മാതാക്കൾ നൽകുന്നത്. നിലവിലെ മോഡലിൽ വാഗ്ദാനം ചെയ്യുന്ന എഞ്ചിനുകൾ ബിഎസ്-VI നിലവാരത്തിന് അനുസൃതമായി ടാറ്റ പരിശഷ്കരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇപ്പോഴത്തെ നെക്‌സോണിന് രണ്ട് എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. 108 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ, 108 bhp കരുത്തും 260 Nm torque ഉം നൽകുന്ന 1.5 ലിറ്റർ നാല് സിലിണ്ടർ ടർബോ-ഡീസൽ എഞ്ചിൻ എന്നിവയാണ്.

അടിസ്ഥാനപരമായി ആറ് സ്പീഡ് മാനുവൽ, AMT ഓട്ടോമാറ്റിക്ക് ഗിയർബോക്സുകളാണ് വാഹനത്തിൽ വരുന്നത്. അതോടൊപ്പം ഇക്കോ, സിറ്റി, സ്പോർട് എന്നിങ്ങനെ മൂന്ന് ഡ്രൈവിങ് മോഡുകളും കോംപാക്ട്-എസ്‌യുവി വാഗ്ദാനം ചെയ്യുന്നു. അടുത്തിടെ വാഹനത്തിന്റെ ലിമിറ്റഡ് എഡിഷനായ ക്രാസ് നിർമ്മാതാക്കൾ വിപണിയിലെത്തിച്ചിരുന്നു.

പുതുതലമുറ നെക്‌സോണിന്റെ അകത്തളത്തിൽ പുതിയ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ യൂണിറ്റ് ടാറ്റ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മെച്ചപ്പെടുത്തിയ സ്മാർട്ട് കണക്റ്റിവിറ്റി സവിശേഷതകളുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാവും.

ഹ്യുണ്ടായ് വെന്യൂ, മഹീന്ദ്ര XUV300, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ എന്നിവയാവും 2020 നെക്‌സോണിന്റെ പ്രധാന എതിരാളികൾ. എതിരാളികളോട് മത്സരിക്കുന്നതിനായി ഫീച്ചറുകളാൽ നിറഞ്ഞിരിക്കുന്ന നെക്‌സണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലാവും ടാറ്റ ഒരുക്കുന്നതെന്ന് പ്രതീക്ഷിക്കാം.

അതോടൊപ്പം കോംബാക്ട്-എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് കൂടെ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ മോട്ടോർസ്. അടുത്തിടെ അവതരിപ്പിച്ച ‘സിപ്‌ട്രോൺ' ഇ.വി സാങ്കേതികവിദ്യയാണ് കമ്പനിയുടെ ഇലക്ട്രിക് വാഹനങ്ങൾക്ക് കരുത്ത് പകരുന്നത്.
Source: Rushlane


Click it and Unblock the Notifications








