പുതിയ നെക്സോണുമായി ടാറ്റ നിരത്തിലേക്ക് — ചിത്രങ്ങൾ പുറത്ത്
നെക്‌സോണിനെ പരിഷ്‌ക്കരിക്കമെന്ന വാര്‍ത്ത ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് മുമ്പ് സ്ഥിരീകരിച്ചതാണ്. എന്നാലിതാ പരിഷ്‌ക്കരിച്ച ടാറ്റ നെക്‌സോണ്‍ അടുത്ത് തന്നെ വിപണിയിലെത്തുമെന്ന സൂചനകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. പരീക്ഷണ ഓട്ടത്തിലേര്‍പ്പെടുന്ന പുത്തന്‍ ടാറ്റ നെക്‌സോണിന്റെ ചിത്രങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്.

പൂര്‍ണ്ണമായി ആവരണം ചെയ്ത നിലയിലാണ് ചിത്രങ്ങളിലെ എസ്‌യുവി കാണപ്പെടുന്നത്. ആള്‍ട്രോസിലും H2X അടിസസ്ഥാനമാക്കി വരുന്ന മൈക്രോ എസ്‌യുവിയിലും കാണപ്പെടുന്ന ഇംപാക്ട് 2.0 ഡിസൈന്‍ ശൈലി തന്നെയായിരിക്കും പുതിയ നെക്‌സോണിലും ടാറ്റ ഉപയോഗിക്കുകയെന്ന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍, എസ്‌യുവിയുടെ മുന്‍ഭാഗം നിലവിലുള്ള ടാറ്റ നെക്‌സോണിനെ തന്നെ അനുസ്മിരിപ്പിക്കുന്ന രീതിയിലാണുള്ളത്. ഉയര്‍ന്ന വകഭേദങ്ങളില്‍ കണ്ടു വരുന്ന 16 ഇഞ്ച് സില്‍വര്‍ കട്ട് അലോയ് വീലുകളാണ് പുതിയ നെക്‌സോണില്‍ കാണുന്നത്.
Most Read:ഇനി ലീസ് വ്യവസ്ഥയില്‍ ജീപ്പ് കോമ്പസ് വാങ്ങാം

ഭാരത് സ്‌റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ എല്ലാ കാര്‍ നിര്‍മ്മാതാക്കളും തങ്ങളുടെ നിലവിലുള്ള വാഹനങ്ങള്‍ പരിഷ്‌ക്കരിച്ച് കൊണ്ടിരിക്കുകയാണ്.

മാരുതി സുസുക്കി ഡീസല്‍ കാറുകള്‍ നിര്‍ത്തുന്നുവെന്ന് പ്രഖ്യാപിച്ചത് അടുത്തിടെയാണ്. പുതിയ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ക്കനുസരിച്ച് നിലവിലെ ഡീസല്‍ കാറുകള്‍ പരിഷ്‌ക്കരിക്കുന്നത് വന്‍ ചെലവാണെന്ന് രാജ്യത്ത് മിക്ക വാഹന നിര്‍മ്മാതാക്കളും ഒരുപോലെ സമ്മതിച്ച കാര്യമാണ്.

പത്ത് ലക്ഷത്തില്‍ താഴെ വിലയുള്ള കാറുകളായിരിക്കും ഇത് മറികടക്കാന്‍ പ്രയാസപ്പെടുക. താരതമ്യേന ഉയര്‍ന്ന വിലയുള്ള ടാറ്റ നെക്‌സോണിന്റെ പെട്രോള്‍, ഡീസല്‍ വിലകളുടെ അന്തരത്തെ പുതിയ ചട്ടങ്ങള്‍ ബാധിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ ഡീസല്‍ കാറുകളുടെ ഉത്പാദനം ടാറ്റ നിര്‍ത്താന്‍ സാധ്യത കുറവാണ്. മികച്ച വില്‍പ്പനുള്ള ഹാരിയര്‍, നെക്‌സോണ്‍ മോഡലുകളും വരാനിരിക്കുന്ന ബ്ലാക്ക്‌ബേര്‍ഡ് എസ്‌യുവിയും ഇതിന് ഉറപ്പു കൂട്ടുന്നു.

ആദ്യ ഘട്ടത്തില്‍ ടാറ്റ ആള്‍ട്രോസ് ഡീസല്‍ പതിപ്പില്‍ മാത്രമെ ലഭ്യമാവൂവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടാറ്റ നെക്‌സോണില്‍ കണ്ട് വരുന്ന ഡീ-ട്യൂണ്‍ ചെയ്ത 1.5 ലിറ്റര്‍ റിവോടോര്‍ഖ് എഞ്ചിനായിരിക്കും എസ്‌യുവിയിലുണ്ടാവുക.

ഇത് 90 bhp കരുത്തും 210 Nm torque ഉം കുറിക്കുന്നതായിരിക്കും. അഞ്ച് സ്പീഡായിരിക്കും മാനുവല്‍ ഗിയര്‍ബോക്‌സ്. ആള്‍ട്രോസില്‍ പെട്രോള്‍ വകഭേദം പിന്നീടായിരിക്കും കമ്പനി അവതരിപ്പിക്കുക. നിലവിലെ സാഹചര്യത്തില്‍ പരിഷ്‌ക്കരിച്ച എഞ്ചിന്‍ തന്നെയായിരിക്കും പുതിയ ടാറ്റ നെക്‌സോണില്‍ ടാറ്റ ഉള്‍പ്പെടുത്തുക. എസ്‌യുവിയുടെ ഇന്റീരിയറിലും എക്സ്റ്റീരിയറിലും കാര്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തുമെന്ന് പ്രതീക്ഷിക്കാം.
Source: Gaadiwaadi


Click it and Unblock the Notifications








