മുഖം മിനുക്കി ടാറ്റ നെക്‌സോണ്‍ ബിഎസ് V1 പതിപ്പ്

വിപണിയില്‍ ടാറ്റയ്ക്ക് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കി കൊടുത്ത മോഡലാണ് നെക്സോണ്‍. അതുകൊണ്ട് തന്നെ മോഡലില്‍ നിരവധി പരീക്ഷണങ്ങളും മാറ്റങ്ങളും കമ്പനി പരീക്ഷിച്ചു. പല കാലയളവില്‍ പല പതിപ്പുകളെ അവതരിപ്പിച്ചു.

മുഖം മിനുക്കി ടാറ്റ നെക്‌സോണ്‍ ബിഎസ് V1 പതിപ്പ്

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ രണ്ടാമത്തെ എസ്‌യുവിയാണ് നെക്സോണ്‍.ഇപ്പോള്‍ നെക്സോണില്‍ ചെറിയ പരിഷ്‌കാരങ്ങള്‍ വരുത്തിയിരിക്കുകയാണ് ടാറ്റ. നെക്സോണിന്റെ തിരഞ്ഞെടുത്ത പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ ടാറ്റ പുതുക്കി.

മുഖം മിനുക്കി ടാറ്റ നെക്‌സോണ്‍ ബിഎസ് V1 പതിപ്പ്

നെക്സോണ്‍ XZ പ്ലസ്, XZA പ്ലസ് വകഭേദങ്ങള്‍ക്ക് പ്രത്യേക പവര്‍ ഔട്ട്ലെറ്റുകള്‍ പിന്‍ നിരയില്‍ ലഭിക്കും.നിലവില്‍ X1 പ്ലാറ്റ്ഫോമില്‍ എത്തുന്ന നെക്സോണിന്റെ അടുത്ത തലമുറ അല്‍ഫ പ്ലാറ്റ്ഫോമിലാണ് ഒരുങ്ങുന്നത്. ഹൈബ്രിഡ് വാഹനങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന പ്ലാറ്റ്‌ഫോമാണിതെന്നാണ് ടാറ്റ അവകാശപ്പെടുന്നത്.

മുഖം മിനുക്കി ടാറ്റ നെക്‌സോണ്‍ ബിഎസ് V1 പതിപ്പ്

അതിനൊപ്പം തന്നെ മലിനീകരണം നീയന്ത്രിക്കുന്ന എന്‍ജിന്‍ ബിഎസ് V1 നിലവാരത്തിലേക്ക് മാറുന്നുണ്ടെന്നതും രണ്ടാം തലമുറയിലെ സവിശേഷതകളിലൊന്നാണ്. ബിഎസ് V1 നിലവാരത്തിലേക്ക് മാറുന്നതിനൊപ്പം തന്നെ അകത്തളത്തിലും ടാറ്റ ചെറിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയൊരു സ്റ്റിയറിങ് വീലും അതിനൊപ്പം ക്രൂയിസ് കണ്‍ട്രാള്‍ സ്വിച്ചുകളും നല്‍കിയിരിക്കുന്നു.

മുഖം മിനുക്കി ടാറ്റ നെക്‌സോണ്‍ ബിഎസ് V1 പതിപ്പ്

ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിന്റെ അതേ മാതൃകയിലുള്ള സ്റ്റിയറിങ് വിലാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തുന്നതോടെ ഡ്രൈവര്‍ക്ക് സ്റ്റിയറിങ് വിലില്‍ തന്നെ വേയിസ് കണ്‍ട്രോള്‍ ചെയ്യുന്നതിനും, കോള്‍ അറ്റന്റ് ചെയ്യുന്നതിനും സാധിക്കുന്നു.

മുഖം മിനുക്കി ടാറ്റ നെക്‌സോണ്‍ ബിഎസ് V1 പതിപ്പ്

പരിഷ്‌കാരങ്ങളുടെ ഭാഗമായി XT, XZ, XZ പ്ലസ്, XZA പ്ലസ് മോഡലുകളില്‍ പുതിയ റൂഫ് റെയിലുകളും ഒരുങ്ങും. പുതിയ നെക്സോണ്‍ മോഡലുകളുടെ പിന്‍ എസി വെന്റുകളില്‍ പ്രത്യേക എസി എയര്‍ ഫ്ളോ സൗകര്യവും ടാറ്റ ഉറപ്പുവരുത്തുന്നുണ്ട്. മുന്നിലെ പ്രധാന എസി കണ്‍സോളില്‍ മുഖേനയാണ് പിന്‍ നിരയിലേക്കുള്ള എസി വെന്റുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനാവുക.

മുഖം മിനുക്കി ടാറ്റ നെക്‌സോണ്‍ ബിഎസ് V1 പതിപ്പ്

2020 ഏപ്രിലില്‍ ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതു മാനിച്ച് നെക്സോണ്‍ ഫെയ്സ്ലിഫ്റ്റിന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ തകൃതിയായി കമ്പനി നടത്തുന്നുണ്ട്. വെറും 22 മാസങ്ങള്‍ കൊണ്ട് ടാറ്റ ഒരു ലക്ഷം നെക്സോണ്‍ എസ്യുവികളുടെ ഉത്പാദനമാണ് നടത്തിയത്.

മുഖം മിനുക്കി ടാറ്റ നെക്‌സോണ്‍ ബിഎസ് V1 പതിപ്പ്

ആകര്‍ഷമായ പ്രീമിയം ഡിസൈന്‍, മൂന്ന് നിറങ്ങളിലുള്ള ഇന്റീരിയര്‍ ഡിസൈന്‍, 110 പിഎസ് ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്‍, മള്‍ട്ടി ഡ്രൈവ് മോഡ്, 2019 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, എട്ടു സ്പീക്കറോടുകൂടിയ ഇന്‍ഫോടെയ്ന്മെന്റ് സംവിധാനം, തുടങ്ങിയ സവിശേഷതകളോടെ 2018 -ലെ ഏറ്റവും അധികം പുരസ്‌കാരങ്ങള്‍ ലഭിച്ച കോംപാക്ട് എസ്‌യുവിയാണ് നെക്‌സോണ്‍.

മുഖം മിനുക്കി ടാറ്റ നെക്‌സോണ്‍ ബിഎസ് V1 പതിപ്പ്

തുടക്കത്തില്‍ സാധാരണക്കാരനും താങ്ങാവുന്ന വിലയിലാണ് തുടക്കത്തില്‍ നെക്സോണ്‍ വിപണിയില്‍ എത്തിയിരുന്നത്. അതുകൊണ്ട് തന്നെ മികച്ചൊരു തുടക്കം ടാറ്റയ്ക്ക് ലഭിക്കുകയും ചെയ്തു. കുറഞ്ഞ വിലയ്ക്ക് ദൃഢമായ നിര്‍മാണ മികവും, ഫീച്ചറുകള്‍ നിറഞ്ഞ അകത്തളവും വാഹനത്തിന്റെ വില്‍പ്പനയെ ഉയര്‍ത്തി.

മുഖം മിനുക്കി ടാറ്റ നെക്‌സോണ്‍ ബിഎസ് V1 പതിപ്പ്

ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ പൂര്‍ണ്ണ 5 -സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് നേടിയതാണ് നെക്‌സോണിന്റെ ഏറ്റവും വലിയ നേട്ടം. ഇത് നെക്‌സോണിനെ ഇന്ത്യയുടെ ഏറ്റവും സുരക്ഷിതമായ കാറാക്കി മാറ്റി. ഇന്ത്യയില്‍ ഈ നേട്ടം കൈവരിച്ച ഒരേയൊരു കാറാണ് നെക്‌സോണ്‍.

മുഖം മിനുക്കി ടാറ്റ നെക്‌സോണ്‍ ബിഎസ് V1 പതിപ്പ്

പെട്രോള്‍, ഡീസല്‍ വകഭേതങ്ങളില്‍ നെക്‌സോണ്‍ ലഭ്യമാണ്. രണ്ട് എഞ്ചിനുകളും ടര്‍ബോ ചാര്‍ജ്ഡാണ്. 108 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ യൂണിറ്റാണ് പെട്രോള്‍ എഞ്ചിന്‍. 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 108 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സുകള്‍ വാഹനത്തില്‍ ലഭ്യമാണ്.

മുഖം മിനുക്കി ടാറ്റ നെക്‌സോണ്‍ ബിഎസ് V1 പതിപ്പ്

പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി വാഹനത്തിന്റെ പരിഷ്‌കരിച്ച പതിപ്പിനെ അടുത്തിടെ ടാറ്റ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഹ്യുണ്ടായി വെന്യൂ, മഹീന്ദ്ര എസ്‌യുവി V300, മാരുതി സുസുക്കി വിറ്റാര ബ്രേസ, ഫോര്‍ഡ് ഇകോസ്പോര്‍ട് തുടങ്ങിയവരാണ് നെക്സോണിന്റെ എതിരാളികള്‍.

More from DriveSpark

Article Published On: Thursday, August 1, 2019, 19:49 [IST]
English summary
Tata Nexon with new steering wheel and cruise control spied. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X