ക്വിഡിലേതിന് സമാനമായ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുമായി ടാറ്റ ടിയാഗൊ ഫെയ്സ്ലിഫ്റ്റ്

ഭാരത് സ്റ്റേജ് VI മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിച്ച കാറുകളുടെ പരീക്ഷണ ഓട്ടത്തിലാണ് വാഹന നിര്‍മ്മാതാക്കള്‍. വാഹന വിപണി പ്രതിക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് ടാറ്റയുടെ മുഖം മിനുക്കിയെത്തുന്ന ടിയാഗൊ. നിരവധി മാറ്റങ്ങളോടെയും സുരക്ഷാ ക്രമീകരണങ്ങളോടെയും ആയിരിക്കും വാഹനം നിരത്തിലെത്തുക.

ക്വിഡിലേതിന് സമാനമായ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുമായി ടാറ്റ ടിയാഗൊ ഫെയ്സ്ലിഫ്റ്റ്

ടാറ്റയുടെ പുതിയ ആല്‍ഫ പ്ലാറ്റഫോമിലാണ് പുത്തന്‍ ടിയാഗൊ വിപണില്‍ എത്തുക. പരീക്ഷണ ഓട്ടത്തിനിടെ കാറിന്റെ ചിത്രം അടുത്തിടെ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ വാഹനത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്.

ക്വിഡിലേതിന് സമാനമായ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുമായി ടാറ്റ ടിയാഗൊ ഫെയ്സ്ലിഫ്റ്റ്

ഡിസൈനില്‍ നിലവിലെ മോഡലിനെക്കാളും പല മാറ്റങ്ങളുമായാണ് പുതിയ ടിയാഗൊ ഫെയസ്ലിഫ്റ്റ് എത്തുന്നത്. 2020 ഓട്ടോ എക്സപോയിലായിരിക്കും ടിയാഗൊ ഫെയ്സ്ലിറ്റിനെ ടാറ്റ അവതരിപ്പിക്കുക. പരിഷ്‌കരിച്ച സ്‌റ്റൈലിഷ് ഭാവത്തിലായിരിക്കും പുത്തന്‍ ടിയാഗൊ എത്തുക.

ക്വിഡിലേതിന് സമാനമായ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുമായി ടാറ്റ ടിയാഗൊ ഫെയ്സ്ലിഫ്റ്റ്

ടാറ്റയുടെ പുതിയ ഇംപാക്റ്റ് 2.0 ഡിസൈന്‍ ഭാഷയിലായിരിക്കും ടിയാഗൊയെ ഒരുക്കുക. ഇംപാക്റ്റ് 2.0 ഡിസൈനില്‍ ഇന്ത്യന്‍ നിരത്തുകളിലെത്തുന്ന ആദ്യ ടാറ്റ ഹാച്ച്ബാക്ക് ആള്‍ട്രോസ് ആയിരിക്കും. എന്നാല്‍ എക്സ്റ്റീരിയറില്‍ മാത്രം ഒതുങ്ങുന്നതല്ല പുതിയ ടിയാഗൊയുടെ മാറ്റങ്ങള്‍.

ക്വിഡിലേതിന് സമാനമായ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുമായി ടാറ്റ ടിയാഗൊ ഫെയ്സ്ലിഫ്റ്റ്

പുതിയൊരു ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ടാറ്റ ടിയാഗൊയിലെ മറ്റൊരു സവിശേഷത. ക്വിഡില്‍ കണ്ടിരിക്കുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിനോട് സമാനത പുലര്‍ത്തുന്നതാണ് ടിയാഗൊയിലെയും. വലിയ ഡിജിറ്റല്‍ സ്‌ക്രീനില്‍ എഞ്ചിന്‍ ആര്‍പിഎമ്മിന്റെ എല്‍ഇഡി ബാര്‍ ഡിസ്പ്ലേയും, വാഹനത്തിന്റെ ഇന്ധന സംബന്ധമായ വിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ക്വിഡിലേതിന് സമാനമായ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുമായി ടാറ്റ ടിയാഗൊ ഫെയ്സ്ലിഫ്റ്റ്

സീറ്റ് ബെല്‍റ്റിനുള്ള മുന്നറിയിപ്പ് ലൈറ്റുകളും, വലിയ സ്പീഡോമീറ്ററും, ഓഡോമീറ്റര്‍, ABS, ഡ്രൈവിങ് മോഡും വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. 2020 ടിയാഗൊയുടെ എല്ലാ വകഭേദങ്ങളും സിംഗിള്‍ എഞ്ചിന്‍ ഓപ്ഷനിലായിരിക്കും ലഭിക്കുക.

ക്വിഡിലേതിന് സമാനമായ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുമായി ടാറ്റ ടിയാഗൊ ഫെയ്സ്ലിഫ്റ്റ്

ടിയാഗൊ ഫെയ്സ്ലിഫ്റ്റിന്റെ ഹെഡ്‌ലാമ്പും, മുന്‍വശത്തെ ഗ്രില്ലും, 2019 ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ അരങ്ങേറ്റം കുറിച്ച ടാറ്റ ആള്‍ട്രോസിന്റേതിന് സമാനമായിരിക്കും. പുതുക്കിയ മുന്നിലെയും, പിന്നിലെയും ബമ്പറുകള്‍, ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍ എന്നിവയും ആള്‍ട്രോസില്‍ നിന്നും ഉള്ളതായിരിക്കും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന ഹാര്‍മാന്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തില്‍ ഇടം പിടിച്ചേക്കും.

ക്വിഡിലേതിന് സമാനമായ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുമായി ടാറ്റ ടിയാഗൊ ഫെയ്സ്ലിഫ്റ്റ്

പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ച്, 2020 ടിയാഗെ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡായി ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി എന്നിവ പോലുള്ള പ്രധാന സുരക്ഷാ സവിശേഷതകള്‍ വാഗ്ദാനം ഉള്‍പ്പെടുത്തും. സ്പീഡ് അലേര്‍ട്ട് സിസ്റ്റം, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്ക്, സീറ്റ് ബെല്‍റ്റ് അലേര്‍ട്ട്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍ എന്നിവയാണ് മറ്റ് പ്രധാന സുരക്ഷാ സവിശേഷതകള്‍.

ക്വിഡിലേതിന് സമാനമായ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുമായി ടാറ്റ ടിയാഗൊ ഫെയ്സ്ലിഫ്റ്റ്

ബിഎസ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നിലവിലെ ടിയാഗൊയിലെ ഡീസല്‍ എഞ്ചിന്‍ പരിഷ്‌കരിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. പരിഷ്‌കരിച്ചാലും ബിഎസ് VI ചട്ടങ്ങള്‍ പാലിക്കാന്‍ എഞ്ചിന്‍ പ്രാപ്തമാവില്ല എന്നത് കൊണ്ട് മാത്രമല്ലിത്, മറിച്ച് ഡീസല്‍ എഞ്ചിന് ഡിമാന്‍ഡ് കുറഞ്ഞ് വരുന്നു എന്നത് കൊണ്ടും കൂടിയാണ്.

ക്വിഡിലേതിന് സമാനമായ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുമായി ടാറ്റ ടിയാഗൊ ഫെയ്സ്ലിഫ്റ്റ്

മാത്രമല്ല വരാനിരിക്കുന്ന ബിഎസ് VI ചട്ടങ്ങള്‍ക്ക് അനുസൃതമായി എഞ്ചിന്‍ പരിഷ്‌കരിക്കണമെങ്കില്‍ ചെലവേറുകയും ചെയ്യും. ബിഎസ് VI ചട്ടങ്ങള്‍ നിലവില്‍ വരുന്നതോട് കൂടി ഡീസല്‍, പെട്രോള്‍ പതിപ്പുകള്‍ തമ്മിലെ അന്തരം വര്‍ധിക്കുകയും ചെയ്യും. ഇക്കാരണങ്ങളാല്‍ ഡീസല്‍ ഓപ്ഷന്‍ നിര്‍ത്തുന്നതാണ് ഉത്തമമെന്നാണ് റിപ്പോര്‍ട്ട്.

ക്വിഡിലേതിന് സമാനമായ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുമായി ടാറ്റ ടിയാഗൊ ഫെയ്സ്ലിഫ്റ്റ്

2020 ടിയാഗൊയിലെ മറ്റൊരു സുപ്രധാന മാറ്റമായി പ്രതീക്ഷിക്കുന്നത് നിലവിലെ XO പ്ലാറ്റഫോമില്‍ നിന്ന് ആല്‍ഫ പ്ലാറ്റ്ഫോമിലേക്കുള്ള ചേക്കേറലായിരിക്കും. പഴയ XO പ്ലാറ്റ്ഫോമിനേക്കാളും കൂടുതല്‍ സുരക്ഷിതം ആല്‍ഫയായിരിക്കുമെന്നാണ് കമ്പനി വാദിക്കുന്നത്. ഇലക്ട്രിഫിക്കേഷന്‍ സംവിധാനവും ആല്‍ഫ പ്ലാറ്റ്ഫോമിനുണ്ട്.

ക്വിഡിലേതിന് സമാനമായ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുമായി ടാറ്റ ടിയാഗൊ ഫെയ്സ്ലിഫ്റ്റ്

2016 -ലാണ് ടിയാഗെ ആദ്യമായി വിപണിയില്‍ അവതരിക്കുന്നത്. ടാറ്റ നിരയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പന ഉള്ളൊരു മോഡല്‍ കൂടിയാണ് ടിയാഗൊ. ഫെയ്സ്ലിഫ്റ്റ് മോഡലിനെ അവതരിപ്പിക്കുന്നതോടെ വിലപ്പനയില്‍ കൂടുതല്‍ വളര്‍ച്ച് നേടാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ക്വിഡിലേതിന് സമാനമായ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുമായി ടാറ്റ ടിയാഗൊ ഫെയ്സ്ലിഫ്റ്റ്

4.5 ലക്ഷം മുതല്‍ 6.67 ലക്ഷം വരെ വാഹനത്തിന് വിപണിയില്‍ വില പ്രതീക്ഷിക്കാം. ഹ്യുണ്ടായി സാന്‍ട്രോ, മാരുതു സുസുക്കി വാഗണ്‍ ആര്‍, ഡാറ്റ്‌സണ്‍ ഗോ ഫെയ്സ്ലിഫ്റ്റ്, എന്നിവര്‍ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാനാണ് ടിയാഗൊ ഫെയ്സ്ലിഫ്റ്റിലൂടെ ടാറ്റ ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
English summary
Tata Tiago facelift to get Renault Kwid like digital instrument panel. Read more in Malayalam.
Story first published: Friday, August 2, 2019, 17:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X