ടിയാഗൊയാണ് താരം, ടാറ്റയ്ക്ക് വീണ്ടുമൊരു പൊന്‍തൂവല്‍

വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ടാറ്റ ടിയാഗൊ. ഇന്ത്യയില്‍ രണ്ടുലക്ഷം യൂണിറ്റുകളുടെ വില്‍പ്പന ടിയാഗൊ ഹാച്ച്ബാക്ക് കുറിച്ചു. വില്‍പ്പനയ്‌ക്കെത്തി മൂന്നുവര്‍ഷം കൊണ്ടാണ് ടിയാഗൊയുടെ ഈ നേട്ടം. 2016 ഏപ്രിലില്‍ ടാറ്റയുടെ പുതുതലമുറ കാറുകള്‍ക്ക് തുടക്കമിട്ട് കടന്നുവന്ന ടിയാഗൊ, കമ്പനിയുടെ നിര്‍ണായക മോഡലായി ഇന്നും തുടരുന്നു. IMPACT ഡിസൈന്‍ ശൈലി പിന്തുടരുന്ന ടിയാഗൊയില്‍ പുതുമ നിലനിര്‍ത്താന്‍ ടാറ്റ ഒരിക്കല്‍പോലും വിട്ടുപോയില്ല.

ടിയാഗൊയാണ് താരം, ടാറ്റയ്ക്ക് വീണ്ടുമൊരു പൊന്‍തൂവല്‍

അവതരിച്ച് അടുത്തവര്‍ഷംതന്നെ ടിയാഗൊയ്ക്ക് എഎംടി വകഭേദങ്ങള്‍ (XZA, XTA) ലഭിച്ചു. 2017 -ൽ ടിയാഗൊ വിസ്സ് എഡിഷനും വിപണി സാക്ഷിയായി. കഴിഞ്ഞവര്‍ഷം രണ്ടു പുതിയ പതിപ്പുകളെ ടിയാഗൊ ഹാച്ച്ബാക്കിന് കമ്പനി നല്‍കുകയുണ്ടായി. ഒന്ന് NRG എഡിഷനും മറ്റൊന്ന് ജെടിപി പെര്‍ഫോര്‍മന്‍സ് പതിപ്പും. 2018 ഡിസംബറില്‍ പുതിയ XZ പ്ലസ് മോഡലിനെ ടിയാഗൊയുടെ ഏറ്റവും ഉയര്‍ന്ന വകഭേദമായി ടാറ്റ വാഴിച്ചു.

ടിയാഗൊയാണ് താരം, ടാറ്റയ്ക്ക് വീണ്ടുമൊരു പൊന്‍തൂവല്‍

എന്തായാലും മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറം 22 വകഭേദങ്ങളാണ് ഹാച്ച്ബാക്കില്‍ അണിനിരക്കുന്നത്. ഏഴു നിറപ്പതിപ്പുകളും ടിയാഗൊയില്‍ നിറഞ്ഞുനില്‍ക്കുന്നു. ടാറ്റയുടെ പൂനെ, യുകെ, ഇറ്റാലിയന്‍ ഡിസൈന്‍ സ്റ്റുഡിയോകള്‍ ടിയാഗൊയുടെ രൂപകല്‍പ്പനയില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. IMPACT ഡിസൈന്‍ ശൈലി അവതരിപ്പിച്ച ആദ്യ ടാറ്റ മോഡല്‍ കൂടിയാണ് ടിയാഗൊ.

ടിയാഗൊയാണ് താരം, ടാറ്റയ്ക്ക് വീണ്ടുമൊരു പൊന്‍തൂവല്‍

ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ക്ലൈമറ്റ് കണ്‍ട്രോള്‍, അലോയ് വീലുകള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ ടിയാഗൊയില്‍ കമ്പനി നല്‍കുന്നുണ്ട്. മോഡലിന് എബിഎസില്ലെന്ന പരാതി അടുത്തിടെയാണ് കമ്പനി തീര്‍പ്പാക്കിയത്.

ടിയാഗൊയാണ് താരം, ടാറ്റയ്ക്ക് വീണ്ടുമൊരു പൊന്‍തൂവല്‍

ഇപ്പോള്‍ ടിയാഗൊയുടെ മുഴുവന്‍ വകഭേദങ്ങളിലും എബിഎസും ഇബിഡിയും അടിസ്ഥാന സജ്ജീകരണങ്ങളാണ്. നേരത്തെ XZ, XZA, XZ പ്ലസ് വകഭേദങ്ങള്‍ക്ക് മാത്രമെ എബിഎസ് ലഭിച്ചിരുന്നുള്ളൂ. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ ടിയാഗൊയില്‍ അണിനിരക്കുന്നുണ്ട്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 84 bhp കരുത്തും 114 Nm torque ഉം പരമാവധി കുറിക്കും. 69 bhp കരുത്തും 140 Nm torque -മാണ് 1.05 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ സൃഷ്ടിക്കുക.

ടിയാഗൊയാണ് താരം, ടാറ്റയ്ക്ക് വീണ്ടുമൊരു പൊന്‍തൂവല്‍

അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇരു എഞ്ചിന്‍ പതിപ്പുകളിലും അടിസ്ഥാനമായി ഒരുങ്ങുന്നു. അതേസമയം പെട്രോള്‍ പതിപ്പില്‍ എഎംടി ഓപ്ഷന്‍ തിരഞ്ഞെടുക്കാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. 4.20 ലക്ഷം രൂപ മുതലാണ് ടിയാഗൊയ്ക്ക് ഇന്ത്യയില്‍ വില.

ടിയാഗൊയാണ് താരം, ടാറ്റയ്ക്ക് വീണ്ടുമൊരു പൊന്‍തൂവല്‍

കഴിഞ്ഞവര്‍ഷം മാത്രം 92,726 ടിയാഗൊ യൂണിറ്റുകളാണ് വിപണിയില്‍ വിറ്റുപോയത്. മൂന്നുവര്‍ഷം കൊണ്ട് 2,05,774 യൂണിറ്റുകളുടെ ടിയാഗൊ വില്‍പ്പന കമ്പനി കുറിച്ചു. പ്രതിമാസം 8,041 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന ടിയാഗൊ നേടി വരികയാണ്. ഇന്ത്യയില്‍ മാരുതി വാഗണ്‍ആര്‍, റെനോ ക്വിഡ്, ഹ്യുണ്ടായി സാന്‍ട്രോ തുടങ്ങിയ മോഡലുകളുമായാണ് ടാറ്റ ഹാച്ച്ബാക്കിന്റെ മത്സരം. മത്സരം മുറുകുന്നത് പ്രമാണിച്ച് പുത്തന്‍ ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയില്‍ ഉടന്‍ പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Friday, February 15, 2019, 12:54 [IST]
English summary
Tata Tiago Sales Cross 2 Lakh. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X