പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടാറ്റയുടെ JTP എഡിഷനുകള്‍ വിപണിയില്‍

പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടിയാഗൊയുടെയും, ടിഗോറിന്റെയും പുതിയ JTP എഡിഷനുകളെ വിപണിയില്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോര്‍സ്. 2018 ഒക്ടോബറിലാണ് ടാറ്റ മോട്ടോര്‍സ് ഹാച്ച്ബാക്ക് വാഹനമായ ടിയാഗൊയുടെയും, സെഡാന്‍ വാഹനമായ ടിഗോറിന്റെയും കരുത്തുകൂടിയ JTP മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കുന്നത്.

പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടാറ്റയുടെ JTP എഡിഷനുകള്‍ വിപണിയില്‍

നവീകരിച്ച പുതിയ ടിയാഗൊ JTP പതിപ്പിന് 6.69 ലക്ഷം രൂപ മുതലും, ടിഗോര്‍ JTP പതിപ്പിന് 7.59 ലക്ഷം രൂപ മുതലുമാണ് വിപണിയിലെ പ്രാരംഭ വില. വിപണിയില്‍ ഉണ്ടായിരുന്ന ടിയാഗൊ JTP പതിപ്പില്‍ നിന്നും 30,000 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പില്‍ ഉണ്ടായിരിക്കുന്നത്.

പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടാറ്റയുടെ JTP എഡിഷനുകള്‍ വിപണിയില്‍

വിപണിയില്‍ ഉണ്ടായിരുന്ന ടിഗോര്‍ JTP പതിപ്പില്‍ നിന്നും 20,000 രൂപയുടെ വര്‍ധനവാണ് പുതിയ ടിഗോര്‍ പതിപ്പില്‍ വന്നിരിക്കുന്നത്. കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയം ഓട്ടോമോട്ടീവുമായി സഹകരിച്ചാണ് JTP മോഡലുകള്‍ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടാറ്റയുടെ JTP എഡിഷനുകള്‍ വിപണിയില്‍

പുതിയ അകത്തളമാണ് ഇരുമോഡലുകളുടെയും സവിശേഷത. ടിഗോര്‍ JTP -യില്‍ ലഭിച്ചിരുന്ന ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍ ഫീച്ചര്‍ ടിഗായെ JTP പുതിയ പതിപ്പിലും ഉള്‍പ്പെടുത്തി. പിയാനോ ബ്ലാക്ക് നിറത്തിലുള്ള ഷാര്‍ക്ക് ഫിന്‍ ആന്റിനയും ടിഗോറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടാറ്റയുടെ JTP എഡിഷനുകള്‍ വിപണിയില്‍

ഇരു മോഡലുകളിലും 7.0 ഇഞ്ച്, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സപ്പോര്‍ട്ട് ചെയ്യുന്ന വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്റ് സിസ്റ്റം ഉള്‍പ്പെടുത്തി. നിലവില്‍ വിപണിയില്‍ ഉള്ള മോഡലുകളില്‍ 5.0 ഇഞ്ചിന്റെ ഇന്‍ഫോടെയ്ന്റ് സിസ്റ്റമാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടാറ്റയുടെ JTP എഡിഷനുകള്‍ വിപണിയില്‍

ഈ ഫീച്ചറുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങളൊന്നും തന്നെ ഇരു മോഡലിലും ഉള്‍പ്പെടുത്തിയിട്ടില്ല. കൂടുതല്‍ പെര്‍ഫോമെന്‍സ് ആഗ്രഹിക്കുന്ന യുവാക്കളെ ലക്ഷ്യമിട്ടാണ് ടിഗോര്‍, ടിയാഗോ JTP മോഡലുകള്‍ കമ്പനി നിത്തിലെത്തിച്ചിരിക്കുന്നത്.

പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടാറ്റയുടെ JTP എഡിഷനുകള്‍ വിപണിയില്‍

നിലവില്‍ വിപണിയിലുള്ള ടിയാഗോ, ടിഗോര്‍ മോഡലിന്റെ സഹോദരങ്ങളാണ് ഈ പെര്‍ഫോമെന്‍സ് കാറുകള്‍. പുതിയ ഡിസൈനിലുള്ള ബമ്പറുകള്‍, സ്മോക്ക്ഡ് പ്രൊജക്റ്റര്‍ ഹെഡ്ലാമ്പ്, ഫോഗ് ലാമ്പ്, JTP ബാഡ്ജിങ്ങോടുകൂടിയ ബ്ലാക്ക് ഗ്രില്‍ മോഡലുകളുടെ സവിശേഷതയാണ്.

Most Read: ആഡംബര എംപിവി ശ്രേണിയിലേക്ക് വെല്‍ഫെയറിനെ അവതരിപ്പിച്ച് ടൊയോട്ട

പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടാറ്റയുടെ JTP എഡിഷനുകള്‍ വിപണിയില്‍

സൈഡ് സ്‌കേര്‍ട്ട്സ്, 15 ഇഞ്ച് അലോയി വീല്‍, ബോഡി കളര്‍ മിറര്‍, ഡ്യുവല്‍ എക്സ്ഹോസ്റ്റ്, ബ്ലാക്ക് റൂഫ് സ്പോയിലര്‍, ഡിഫ്യൂസര്‍, ബ്ലാക്ക് ലെതര്‍ അപ്ഹോള്‍സ്ട്രെ എന്നിവയാണ് JTP പതിപ്പിലെ മറ്റ് പ്രത്യേകതകള്‍.

Most Read: വൈറൽ വീഡിയോ; ഒരു ഓട്ടോയിൽ നിന്ന് വരിവരിയായി പുറത്തിറങ്ങിയത് 24 പേർ

പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടാറ്റയുടെ JTP എഡിഷനുകള്‍ വിപണിയില്‍

കറുപ്പില്‍ മുങ്ങിയ ഇന്റീരിയറും, ചുവന്ന വളയങ്ങളുള്ള എസി വെന്റുകള്‍, ലെതര്‍ ആവരണമുള്ള സ്റ്റീയറിങ് വീല്‍, സ്പോര്‍ട്ടി അലുമിനിയം പെഡലുകള്‍ എന്നിവയാണ് ഇന്റീരിയറിലെ ഫീച്ചറുകള്‍. സുരക്ഷക്കായി ഇരു മോഡലുകളിലും ഡ്യുവല്‍ എയര്‍ബാഗുകള്‍, ABD-EBD സംവിധാനം, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഹൈ-സ്പീഡ് അലേര്‍ട്ട്, സീറ്റ് ബെല്‍റ്റ് റിമെയ്ന്‍ഡര്‍ തുടങ്ങിയ സംവിധാനങ്ങളും കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നു.

Most Read: ബര്‍ഗ്മാന്‍ 180-യുമായി സുസുക്കി എത്തുന്നു

പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടാറ്റയുടെ JTP എഡിഷനുകള്‍ വിപണിയില്‍

ടാറ്റ കാറുകളില്‍ കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍ ലഭിക്കുന്ന ആദ്യ കാറുകള്‍ കൂടിയാണ് JTP എഡിഷന്‍. 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് രണ്ട് മോഡലുകള്‍ക്കും കരുത്ത്. 5000 rpm -ല്‍ 112.4 bhp പവറും 2000-4000 rpm -ല്‍ 150Nm torque -ഉം നല്‍കുന്നതാണ് ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് രണ്ടിലെയും ട്രാന്‍സ്മിഷന്‍.

പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടാറ്റയുടെ JTP എഡിഷനുകള്‍ വിപണിയില്‍

9.95 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ടിയാഗോ JTP -യ്ക്ക് സാധിക്കും. 10.38 സെക്കന്‍ഡില്‍ ടിഗോര്‍ JTP ഈ വേഗം കൈവരിക്കും. മണിക്കൂറില്‍ 160 കിലോമീറ്ററാണ് JTP മോഡലുകളുടെ വേഗത.

പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടാറ്റയുടെ JTP എഡിഷനുകള്‍ വിപണിയില്‍

സ്പോര്‍ട്ട്, സിറ്റി എന്നീ രണ്ട് ഡ്രൈവിങ് മോഡ് JTP പതിപ്പിനുണ്ടാകും. രണ്ട് കാറുകളുടെയും ടോപ്പ് എന്‍ഡ് വേരിയന്റാണ് JTP ആകുന്നത്. മാരുതി ബലേനോ RS, ഫോക്‌സ്‌വാഗണ്‍ പോളോ GT എന്നിവയാണ് ടിയാഗോ JTP-യുടെ പ്രധാന എതിരാളികള്‍.

Most Read Articles

Malayalam
English summary
Tata Tiago and Tigor JTP update launch price specs features details. Read more in Malayalam.
Story first published: Wednesday, August 14, 2019, 18:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X