ടിഗോര്‍ ഇലക്ടിക്ക് പതിപ്പിന്റെ വിലയില്‍ ഇളവുമായി ടാറ്റ

ടാറ്റയുടെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക്ക് മോഡലാണ് ടിഗോര്‍ ഇവി. ജിഎസ്ടി (ചരക്ക്, സേവന നികുതി) യില്‍ ഇളവ് അനുവദിച്ചതോടെ ടിഗോര്‍ ഇവി -യുടെ വില കുറയ്ക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. നേരത്തെ ഉണ്ടായിരുന്ന 12 ശതമാനത്തില്‍ നിന്നും 5 ശതമാനമായിട്ടാണ് ജിഎസ്ടിയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.

ടിഗോര്‍ ഇലക്ടിക്ക് പതിപ്പിന്റെ വിലയില്‍ ഇളവുമായി ടാറ്റ

ഇതോടെ മോഡലില്‍ 80,000 രൂപ വരെയാണ് ഇളവ് ലഭിക്കുകയെന്ന് കമ്പനി അറിയിച്ചു. XE, XM, XT എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്. 11.58 ലക്ഷം രൂപ മുതല്‍ 11.92 ലക്ഷം രൂപ വരെയാണ് മോഡലുകള്‍ക്ക് വിപണിയിലെ വില.

ടിഗോര്‍ ഇലക്ടിക്ക് പതിപ്പിന്റെ വിലയില്‍ ഇളവുമായി ടാറ്റ

അതേസമയം ഇതില്‍ 10 ലക്ഷത്തിലേറെ വില മതിക്കുന്ന കാറുകള്‍ക്ക് ചുമത്തുന്ന ഒരു ശതമാനം ടിസിഎസ് ലെവി ഇതില്‍ ഉള്‍പ്പെടില്ല.അതുപോലെ ഇലക്ട്രിക്ക് വാഹന വ്യാപരത്തിനായുള്ള ഗവണ്‍മെന്റിന്റെ FAME II പദ്ധതിയും ഉള്‍പ്പെടുത്തിയിട്ടില്ല.

ടിഗോര്‍ ഇലക്ടിക്ക് പതിപ്പിന്റെ വിലയില്‍ ഇളവുമായി ടാറ്റ

ടിഗോര്‍ പോലുള്ള കോംപാക്ട് സെഡാനു ഫെയിം രണ്ടില്‍ 1.62 ലക്ഷം രൂപയുടെ സബ്‌സിഡിയാണ് കിട്ടുക. സബ്‌സിഡി കുറയുകയും ടിസിഎസ് ലെവി ചേരുകയും ചെയ്യുന്നതോടെ ടിഗോര്‍ ഇവി -യുടെ പുതിയ വില അടിസ്ഥാന മോഡലിന് 9.96 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 10.30 ലക്ഷം രൂപ വരെയും വിപണിയില്‍ വില പ്രതീക്ഷിക്കാം.

ടിഗോര്‍ ഇലക്ടിക്ക് പതിപ്പിന്റെ വിലയില്‍ ഇളവുമായി ടാറ്റ

പൊതുഗതാഗത മേഖലയിലും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റു വാണിജ്യ ഉപയോഗത്തിനും മാത്രമാണ് ഇപ്പോഴും ടാറ്റയുടെ ടിഗോര്‍ വിപണിയില്‍ ലഭിക്കുക. നേരത്തെ XM, XT പതിപ്പുകളില്‍ മാത്രം വിപണിയിലുണ്ടായിരുന്ന കാറിന് 12.35 ലക്ഷം രൂപ മുതല്‍ 12.71 ലക്ഷം രൂപ വരെയാണ് വില.

ടിഗോര്‍ ഇലക്ടിക്ക് പതിപ്പിന്റെ വിലയില്‍ ഇളവുമായി ടാറ്റ

സൗകര്യങ്ങളിലും സംവിധാനങ്ങളിലും കാര്യമായ വ്യത്യാസങ്ങള്‍ ഒന്നും തന്നെ കമ്പനി നല്‍കിയിട്ടില്ല. റഗുലര്‍ ടിഗോറിന്റെ രൂപത്തില്‍ നിന്നും ടിഗോര്‍ ഇവി മോഡലുകള്‍ക്ക് കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല. എന്നാല്‍ XT -യില്‍ സ്റ്റീല്‍ വീലിനു പകരം 14 ഇഞ്ച് അലോയ് വീലാണു ടാറ്റ ഘടിപ്പിച്ചിരിക്കുന്നത്.

ടിഗോര്‍ ഇലക്ടിക്ക് പതിപ്പിന്റെ വിലയില്‍ ഇളവുമായി ടാറ്റ

വിലയിലെ പ്രീമിയത്തിന് പവര്‍ അഡ്ജസ്റ്റബ്ള്‍ വിങ് മിററുകളും ഈ മോഡലില്‍ നല്‍കിയിരിക്കുന്നു. രണ്ട് ഇടത്തരം വകഭേദങ്ങളില്‍, വെള്ള, നീല, സില്‍വര്‍ എന്നിങ്ങനെ മൂന്നു നിറങ്ങളിലാണ് ടിഗോര്‍ ഇലക്ട്രിക്ക് പതിപ്പ് വിപണിയിലുള്ളത്.

ടിഗോര്‍ ഇലക്ടിക്ക് പതിപ്പിന്റെ വിലയില്‍ ഇളവുമായി ടാറ്റ

മുന്നില്‍ ഇരട്ട എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം (ABS), പിന്നില്‍ പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങിയ അടിസ്ഥാന സുരക്ഷാ ക്രമീകരണങ്ങളോടെയാണു കാറിന്റെ വരവ്. ടാക്‌സി, ടൂര്‍ മേഖലയുടെ ഉപയോഗത്തിനുള്ള മോഡലുകളുമായി താരതമ്യം ചെയ്താല്‍ അധിക സൗകര്യങ്ങളും സംവിധാനങ്ങളുമായാണ് ടിഗോര്‍ ഇവി -നിരത്തില്‍ എത്തുക.

ടിഗോര്‍ ഇലക്ടിക്ക് പതിപ്പിന്റെ വിലയില്‍ ഇളവുമായി ടാറ്റ

സാധാരണ ടിഗോര്‍ XM -ലെ പോലെ ബോഡിയുടെ നിറമുള്ള ബംപറും ഡോര്‍ ഹാന്‍ഡിലും, എല്‍ഇഡി ടെയില്‍ ലാമ്പ്, ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, പവര്‍ വിന്‍ഡോ, ബ്ലൂടൂത്ത്, യുഎസ്ബി, ഓക്‌സിലറി കണക്ടിവിറ്റിയുള്ള ഹര്‍മാന്‍ ഇരട്ട ഡിന്‍ ഓഡിയോ സംവിധാനം എന്നിവയൊക്കെ ടിഗോര്‍ ഇവി പതിപ്പിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടിഗോര്‍ ഇലക്ടിക്ക് പതിപ്പിന്റെ വിലയില്‍ ഇളവുമായി ടാറ്റ

സാധാരണ കാറില്‍ ബൂട്ടില്‍ 419 ലീറ്റര്‍ സംഭരണ സ്ഥലമുള്ളത് ഈ മോഡലില്‍ 89 ലീറ്ററായി കുറയും. 16.2 കിലോവാട്ട് അവര്‍ ബാറ്ററി പായ്ക്കാണ് വാഹനത്തിന് കരുത്തേകുന്നത്. 4,500 rpm ല്‍ 30 കിലോവാട്ട് (ഏകദേശം 41 bhp) കരുത്തും 2,500 rpm ല്‍ 105 Nm torque ഉം ആണ് കാറിലെ 72 വോള്‍ട്ട്, ത്രീ ഫെയ്‌സ്, എസി ഇന്‍ഡക്ഷന്‍ മോട്ടോര്‍ സൃഷ്ടിക്കുക.

ടിഗോര്‍ ഇലക്ടിക്ക് പതിപ്പിന്റെ വിലയില്‍ ഇളവുമായി ടാറ്റ

മുന്‍ വീല്‍ ഡ്രൈവ് ലേഔട്ടുള്ള കാറിന് ഓരോ ചാര്‍ജിങ്ങിലും 142 കിലോമീറ്റര്‍ റേഞ്ചാണ് ടാറ്റയയുടെ വാഗ്ദാനം. സാധാരണ എസി സോക്കറ്റ് ഉപയോഗിച്ച് ആറു മണിക്കൂറിനുള്ളില്‍ കാറിലെ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാനാവും.

ടിഗോര്‍ ഇലക്ടിക്ക് പതിപ്പിന്റെ വിലയില്‍ ഇളവുമായി ടാറ്റ

15 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജറിനാവട്ടെ 90 മിനിറ്റില്‍ 80 ശതമാനം ചാര്‍ജ് ഉറപ്പാക്കാനാവും. മൂന്നു വര്‍ഷം അല്ലെങ്കില്‍ ഒന്നേകാല്‍ ലക്ഷം കിലോമീറ്റര്‍ വാറന്റിയാണു കാറിനും ബാറ്ററി പായ്ക്കിനും നിര്‍മാതാക്കളുടെ വാഗ്ദാനം.

Most Read Articles

Malayalam
English summary
Tata Tigor EV price reduced by Rs. 80,000. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X