ഓട്ടോമാറ്റിക് കാറുകളിലെ മൈലേജ് രാജാക്കന്മാര്‍

വിപണിയില്‍ എത്തുന്ന ഒട്ടുമിക്ക കാറുകള്‍ക്കുമുണ്ട് ഇപ്പോള്‍ എഎംടി പതിപ്പ്. ക്ലച്ച് ചവിട്ടാതെ എളുപ്പം ഓടിക്കാമെന്നതുകൊണ്ട് എഎംടി കാറുകള്‍ക്ക് രാജ്യത്ത് പ്രചാരമേറുന്നു. ഓട്ടോമാറ്റിക് കാറുകളുടെ ഗണത്തില്‍പ്പെടുമെങ്കിലും മാനുവല്‍ ഗിയര്‍ബോക്‌സാണ് എഎംടി കാറുകള്‍ക്കും ആധാരം. ഇക്കാരണത്താല്‍ മൈലേജിലും എഎംടി കാറുകള്‍ ഒട്ടും പിന്നിലല്ല.

അടുത്തകാലത്തായി മാനുവല്‍ കാറുകളോട് കിടപിടിക്കുന്ന മൈലേജ് ഓട്ടോമാറ്റിക് കാറുകളും അവകാശപ്പെടുന്നുണ്ട്. ഈ അവസരത്തില്‍ ARAI ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ മൈലേജ് കുറിച്ച പത്തു ഓട്ടോമാറ്റിക് കാറുകള്‍ പരിശോധിക്കാം.

ഓട്ടോമാറ്റിക് കാറുകളിലെ മൈലേജ് രാജാക്കന്മാര്‍

മാരുതി സ്വിഫ്റ്റ് ഡീസല്‍ - 28.4 കിലോമീറ്റര്‍

രാജ്യത്ത് ഏറ്റവും പ്രചാരമുള്ള ഹാച്ച്ബാക്കാണ് സ്വിഫ്റ്റ്. മൈലേജിന്റെ കാര്യത്തിലും സ്വിഫ്റ്റ് തന്നെ വിപണിയില്‍ കേമന്‍. ARAI ടെസ്റ്റില്‍ 28.4 കിലോമീറ്റര്‍ മൈലേജാണ് സ്വിഫ്റ്റ് ഡീസല്‍ ഓട്ടോമാറ്റിക്ക് രേഖപ്പെടുത്തിയത്. 74 bhp കരുത്തും 190 Nm torque ഉം സ്വിഫ്റ്റിലെ 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ സൃഷ്ടിക്കും. അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സാണ് കാറില്‍. 22 കിലോമീറ്റര്‍ മൈലേജ് സ്വിഫ്റ്റ് പെട്രോള്‍ എഎംടിയും അവകാശപ്പെടുന്നുണ്ട്.

ഓട്ടോമാറ്റിക് കാറുകളിലെ മൈലേജ് രാജാക്കന്മാര്‍

മാരുതി ഡിസൈര്‍ ഡീസല്‍ - 28.4 കിലോമീറ്റര്‍

സുസുക്കിയുടെ പുതുതലമുറ HEARTECT അടിത്തറ ഉപയോഗിക്കുന്ന ഡിസൈറും 28.4 കിലോമീറ്റര്‍ മൈലേജ് കുറിക്കുന്നു. മോഡലിന്റെ ഭാരം കുറയ്ക്കുന്നതില്‍ HEARTECT അടിത്തറ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. സ്വിഫ്റ്റിനെപോലെ 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 74 bhp കരുത്തും 190 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡാണ് എഎംടി ഗിയര്‍ബോക്‌സ്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തുടിക്കുന്ന ഡിസൈര്‍ എഎംടി പെട്രോള്‍ 22 കിലോമീറ്റര്‍ മൈലേജാണ് ARAI ടെസ്റ്റില്‍ കുറിച്ചത്.

ഓട്ടോമാറ്റിക് കാറുകളിലെ മൈലേജ് രാജാക്കന്മാര്‍

മാരുതി ആള്‍ട്ടോ K10 എഎംടി - 24.07 കിലോമീറ്റര്‍

മാരുതിയുടെ പ്രാരംഭ ഹാച്ച്ബാക്കായ ആള്‍ട്ടോയുടെ കൂടുതല്‍ കരുത്തുറ്റ പതിപ്പാണ് ആള്‍ട്ടോ K10. 24.07 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ARAI ടെസ്റ്റില്‍ കാര്‍ രേഖപ്പെടുത്തിയത്. ഹാച്ച്ബാക്കിലുള്ള 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 67 bhp കരുത്തും 90 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കാറിലുണ്ട്. 24.07 കിലോമീറ്റര്‍ മൈലേജ് ആള്‍ട്ടോ K10 മാനുവല്‍ പതിപ്പ് അവകാശപ്പെടുന്നു.

ഓട്ടോമാറ്റിക് കാറുകളിലെ മൈലേജ് രാജാക്കന്മാര്‍

മാരുതി സെലറിയോ എഎംടി - 23.10 കിലോമീറ്റര്‍

ഇന്ത്യയില്‍ എഎംടി വിപ്ലവത്തിന് തുടക്കമിട്ട കാറാണ് മാരുതി സെലറിയോ. ഹാച്ച്ബാക്കില്‍ മാരുതി വരിച്ച മാസ്മരിക വിജയം എഎംടി പതിപ്പുകളെ അവതരിപ്പിക്കാന്‍ മറ്റു നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചു. വാഗണ്‍ആര്‍, ആള്‍ട്ടോ K10 മോഡലുകളിലുള്ള 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ എഞ്ചിനാണ് സെലറിയോയിലും. മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കാറിലുണ്ട്. 23.10 കിലോമീറ്റര്‍ മൈലേജാണ് സെലറിയോയുടെ അഞ്ചു സ്പീഡ് എഎംടി പതിപ്പ് ARAI ടെസ്റ്റില്‍ കാഴ്ച്ചവെച്ചത്.

ഓട്ടോമാറ്റിക് കാറുകളിലെ മൈലേജ് രാജാക്കന്മാര്‍

റെനോ ക്വിഡ് 1.0 ലിറ്റര്‍ എഎംടി - 22.50 കിലോമീറ്റര്‍

മാരുതി ആള്‍ട്ടോ കഴിഞ്ഞാല്‍ പ്രാരംഭ ഹാച്ച്ബാക്ക് ശ്രേണിയില്‍ ഏറ്റവും പ്രചാരമുള്ള രണ്ടാമത്തെ മോഡലാണ് റെനോ ക്വിഡ്. 0.8 ലിറ്റര്‍, 1.0 ലിറ്റര്‍ പതിപ്പുകള്‍ ക്വിഡില്‍ ഒരുങ്ങുന്നുണ്ട്. ഇതില്‍ 1.0 ലിറ്റര്‍ പതിപ്പിന് മാത്രമെ എഎംടി സവിശേഷതയുള്ളൂ. 22.5 കിലോമീറ്റര്‍ കുറിച്ച ക്വിഡ് എഎംടിയാണ് പട്ടികയില്‍ അഞ്ചാമന്‍.

മാരുതി വാഗണ്‍ആര്‍ എഎംടി - 22.5 കിലോമീറ്റര്‍

രൂപഭാവത്തില്‍ മാറ്റങ്ങള്‍ കൈവരിച്ചെത്തിയ മാരുതി വാഗണ്‍ആര്‍ മൈലേജ് കാറുകളുടെ ഇടയില്‍ തങ്ങളുടെ നില ഭദ്രപ്പെടുത്തിയിട്ടുണ്ട്. അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സുള്ള 1.0 ലിറ്റര്‍, 1.2 ലിറ്റര്‍ വാഗണ്‍ആര്‍ പെട്രോള്‍ മോഡലുകള്‍ യഥാക്രമം 22.5 കിലോമീറ്റര്‍, 21.5 കിലോമീറ്റര്‍ ഇന്ധനക്ഷമത കുറിക്കുന്നു.

ഓട്ടോമാറ്റിക് കാറുകളിലെ മൈലേജ് രാജാക്കന്മാര്‍

ടാറ്റ ടിയാഗൊ പെട്രോള്‍ എഎംടി - 23.8 കിലോമീറ്റര്‍

ചെറു ഹാച്ച്ബാക്കുകളില്‍ ടാറ്റയുടെ ശക്തമായ സാന്നിധ്യമാണ് ടിയാഗൊ. പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ ടിയാഗൊയിലുണ്ടെങ്കിലും അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് പെട്രോള്‍ മോഡലുകളില്‍ മാത്രമെ ലഭ്യമാവുകയുള്ളൂ. 23.8 കിലോമീറ്റര്‍ മൈലേജാണ് ARAI ടെസ്റ്റില്‍ ടാറ്റ ടിയാഗൊയുടെ പ്രകടനം.

ഫോക്‌സ്‌വാഗണ്‍ അമിയോ ഡീസല്‍ ഓട്ടോമാറ്റിക് - 21.73 കിലോമീറ്റര്‍

ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ അവരിപ്പിക്കുന്ന ഏറ്റവും ചെറിയ മോഡലാണ് അമിയോ. വരുംഭാവയില്‍ കാറിന് നിരയില്‍ സ്ഥാനമുണ്ടാവില്ലെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു. എന്തായാലും നിലവില്‍ മൈലേജ് കാറുകളുടെ അമിയോയും ഇടംകണ്ടെത്തുന്നു.

1.5 ലിറ്റര്‍ TDI എഞ്ചിനുള്ള ഡീസല്‍ പതിപ്പിലാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് കമ്പനി നല്‍കുന്നത്. ബജറ്റ് കാറുകളില്‍ കണ്ടുവരുന്ന എഎംടി ഗിയര്‍ബോക്‌സല്ല അമിയോയില്‍. സങ്കീര്‍ണമായ ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സ് ഫോക്‌സ്‌വാഗണ്‍ സെഡാന്റെ മികവില്‍ നിര്‍ണായകമാവുന്നു. 22 കിലോമീറ്ററാണ് കാര്‍ കാഴ്ച്ചവെക്കുന്ന മൈലേജ്.

സ്‌കോഡ റാപ്പിഡ് ഡീസല്‍ DSG - 21.66 കിലോമീറ്റര്‍

21.66 കിലോമീറ്റര്‍ മൈലേജുമായി സ്‌കോഡ റാപ്പിഡ് ഡീസല്‍ മോഡലുമുണ്ട് പട്ടികയില്‍. 1.5 ലിറ്റര്‍ ടര്‍ബ്ബോ എഞ്ചിനുള്ള റാപ്പിഡ് ഡീസല്‍ പതിപ്പില്‍ ഏഴു സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്.

ടാറ്റ സെസ്റ്റ് ഡീസല്‍ എഎംടി - 21.58 കിലോമീറ്റര്‍

സെസ്റ്റിന്റെ 1.3 ലിറ്റര്‍ റെവടോര്‍ഖ് ഡീസല്‍ എഞ്ചിന്‍ പതിപ്പിലാണ് ഓപ്ഷനല്‍ എഎംടി ഗിയര്‍ബോക്‌സ് കമ്പനി നല്‍കുന്നത്. 21.58 കിലോമീറ്റര്‍ മൈലേജാണ് ARAI ടെസ്റ്റില്‍ സെസ്റ്റ് എഎംടി കാഴ്ച്ചവെച്ചത്.

Most Read Articles

Malayalam
English summary
Most Fuel-Efficient Automatic Cars in India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X