പത്തില്‍ ഏഴും മാരുതി കാറുകള്‍, ജൂണിലെ താരങ്ങള്‍ ഇവര്‍

ഇന്ത്യന്‍ വാഹന ലോകം പ്രതിസന്ധിയിലൂടെ ഇഴയുകയാണ്. ഓരോ മാസംചെല്ലുന്തോറും വില്‍പ്പന താഴോട്ടു കൂപ്പുകുത്തുന്നു. കേവലം ഒന്നോ, രണ്ടോ കമ്പനികളുടെ അവസ്ഥയല്ലിത്. വാഹന നിര്‍മ്മാതാക്കള്‍ ഒന്നടങ്കം വില്‍പ്പനയില്ലാതെ ആശങ്കപ്പെടുകയാണ്. ജൂണിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ പഴയ വീറും വാശിയും മോഡലുകള്‍ തമ്മില്‍ കാണ്‍മാനില്ല.

പത്തില്‍ ഏഴും മാരുതി കാറുകള്‍, ജൂണിലെ താരങ്ങള്‍ ഇവര്‍

ആദ്യ പത്തില്‍ കയറിക്കൂടാനായെങ്കിലും കഴിഞ്ഞവര്‍ഷം കുറിച്ചതിനെക്കാള്‍ ഏറെ താഴെയാണ് ഇപ്പോള്‍ കാറുകളുടെയെല്ലാം കിടപ്പ്. ഈ വസ്തുത അറിഞ്ഞുവെച്ചുതന്നെ പോയമാസം വില്‍പ്പനയില്‍ മുന്നിട്ടു നില്‍ക്കുന്ന പത്തു കാറുകള്‍ പരിശോധിക്കാം. ഇക്കുറി സ്വിഫ്റ്റില്‍ നിന്നും ഒന്നാം സ്ഥാനം മാരുതി ആള്‍ട്ടോ പിടിച്ചെടുത്തു.

പത്തില്‍ ഏഴും മാരുതി കാറുകള്‍, ജൂണിലെ താരങ്ങള്‍ ഇവര്‍

നിലവില്‍ രാജ്യത്ത് ഏറ്റവും വില്‍പ്പനയുള്ള കാറാണ് ആള്‍ട്ടോ. പോയമാസം 18,733 യൂണിറ്റുകളുടെ വില്‍പ്പന ആള്‍ട്ടോയില്‍ കമ്പനി നേടി. മെയ് മാസം ഒന്നാമതെത്തിയ സ്വിഫ്റ്റിന് ജൂണില്‍ ഇതേ മികവ് പുലര്‍ത്താനായില്ല. ഫലമോ, ആള്‍ട്ടോയ്ക്ക് പിറകില്‍ രണ്ടാമനാവാനാണ് സ്വിഫ്റ്റിന് വിധി.

പത്തില്‍ ഏഴും മാരുതി കാറുകള്‍, ജൂണിലെ താരങ്ങള്‍ ഇവര്‍

പതിവുപോലെ ഡിസൈറും ബലെനോയും മൂന്ന്, നാല് സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു. ഇതേസമയം, മുന്‍വര്‍ഷം ഇതേകാലയളവിലെ കണക്കുകള്‍ നോക്കിയാല്‍ 39 ശതമാനം ഇടിവ് ഡിസൈര്‍ രേഖപ്പെടുത്തുന്നുണ്ട്. ബലെനോയ്ക്ക് സംഭവിച്ച തകര്‍ച്ചയാകട്ടെ 23 ശതമാനവും.

പത്തില്‍ ഏഴും മാരുതി കാറുകള്‍, ജൂണിലെ താരങ്ങള്‍ ഇവര്‍

കഴിഞ്ഞമാസം 14,868 ഡിസൈര്‍ യൂണിറ്റുകളാണ് വിപണിയില്‍ വിറ്റുപോയി. 13,689 യൂണിറ്റുകളുടെ വില്‍പ്പന ബലെനോ കുറിച്ചു. പുതുതലമുറ മാരുതി വാഗണ്‍ആറാണ് പട്ടികയില്‍ അഞ്ചാമന്‍. ജൂണില്‍ 10,228 പേരാണ് വാഗണ്‍ആര്‍ വാങ്ങിയത്. ആദ്യ അഞ്ച് സ്ഥാനങ്ങള്‍ മാരുതി കാറുകള്‍ കൈയ്യടക്കിയെങ്കില്‍ ആറാം സ്ഥാനത്ത് ഹ്യുണ്ടായി എലൈറ്റ് i20 -യാണ് തുടരുന്നത്.

പത്തില്‍ ഏഴും മാരുതി കാറുകള്‍, ജൂണിലെ താരങ്ങള്‍ ഇവര്‍

9,271 എലൈറ്റ് i20 യൂണിറ്റുകളെ പോയമാസം കമ്പനി വിറ്റു. ഏറ്റവുമധികം വില്‍പ്പനയുള്ള കാറുകളില്‍ മാരുതി ഈക്കോയും കയറിപ്പറ്റിയെന്നത് ശ്രദ്ധേയം. 9,265 യൂണിറ്റുകളുടെ വില്‍പ്പനയാണ് മാരുതി ഈക്കോ കൈയ്യടക്കിയത്. ഹ്യുണ്ടായി വെന്യുവിന്റെ കടന്നുവരവ് മാരുതി ബ്രെസ്സയുടെ താളമാകെ തെറ്റിച്ചു.

പത്തില്‍ ഏഴും മാരുതി കാറുകള്‍, ജൂണിലെ താരങ്ങള്‍ ഇവര്‍

ഇത്രയുംകാലം കോമ്പാക്ട് എസ്‌യുവികളില്‍ രാജാവായി വാണ ബ്രെസ്സ ഇപ്പോള്‍ വില്‍പ്പനയില്‍ പിടിച്ചുനില്‍ക്കാന്‍ നന്നെ പാടുപെടുകയാണ്. 8,871 ബ്രെസ്സ യൂണിറ്റുകളെയാണ് കഴിഞ്ഞമാസം മാരുതി വിറ്റത്. ബ്രെസ്സയ്ക്ക് തൊട്ടുപിറകില്‍ എട്ടാമനാണ് ഹ്യുണ്ടായി വെന്യു. 8,763 വെന്യു യൂണിറ്റുകളുടെ വില്‍പ്പന ഹ്യുണ്ടായി രേഖപ്പെടുത്തി.

പത്തില്‍ ഏഴും മാരുതി കാറുകള്‍, ജൂണിലെ താരങ്ങള്‍ ഇവര്‍

Model

Jun-19

Jun-18

Diff %

1

Maruti Alto

18,733

18,070

3.67

2

Maruti Swift

16,330

18,171

-10.13

3

Maruti Dzire

14,868

24,465

-39.23

4

Maruti Baleno

13,689

17,850

-23.31

5

Maruti WagonR

10,228

11,311

-9.57

6

Hyundai Elite i20

9,271

11,262

-17.68

7

Maruti Eeco

9,265

5,612

65.09

8

Maruti Vitara Brezza

8,871

10,713

-17.19

9

Hyundai Venue

8,763

-

-

10

Hyundai Creta

8,334

11,111

-24.99

പത്തില്‍ ഏഴും മാരുതി കാറുകള്‍, ജൂണിലെ താരങ്ങള്‍ ഇവര്‍

മുതിര്‍ന്ന ക്രെറ്റയെക്കാളും വില്‍പ്പന ഹ്യുണ്ടായി നേടിയെന്നതും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. നിലവില്‍ പത്താം സ്ഥാനത്താണ് ഹ്യുണ്ടായി ക്രെറ്റ. 8,334 യൂണിറ്റുകളുടെ വില്‍പ്പന പോയമാസം ക്രെറ്റയും കുറിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം ഇടിവാണ് ക്രെറ്റയ്ക്ക് സംഭവിച്ചിരിക്കുന്നത്.

Source: Auto Punditz

Most Read Articles

Malayalam
English summary
Top Selling Cars In June. Read in Malayalam.
Story first published: Monday, July 8, 2019, 18:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X