ബിഎസ് VI നിലവാരത്തിലേക്ക് കൊറോളയെ പരിഷ്കരിക്കില്ലെന്ന് ടൊയോട്ട

ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരാനിരിക്കുകയാണ്. ഇതിനാല്‍ തങ്ങളുടെ നിരയിലുള്ള വാഹനങ്ങളെല്ലാം തന്നെ ബിഎസ് VI നിലവാരത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ് രാജ്യത്തെ വിവിധ വാഹന നിര്‍മ്മാതാക്കള്‍. ഇന്ത്യയില്‍ വില്‍പ്പനയ്ക്കുള്ള കൊറോള ആള്‍ട്ടിസ് മോഡല്‍ ഭാരത് സ്‌റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട.

ബിഎസ് VI നിലവാരത്തിലേക്ക് കൊറോളയെ പരിഷ്കരിക്കില്ലെന്ന് ടൊയോട്ട

ഇതോടെ കൊറോള ആള്‍ട്ടിസിന്റെ ഉത്പാദനം കമ്പനി നിര്‍ത്തുമെന്നുള്ള കാര്യത്തില്‍ ഏറക്കുറെ ഉറപ്പായി. ഈ തീരുമാനത്തോടെ സെഡാന്‍ മാരുതി സുസുക്കി റീ ബാഡ്ജ് ചെയ്ത് വിപണിയിലെത്തിക്കുമെന്ന സാധ്യതകള്‍ കൂടിയാണ് ഇല്ലാതായത്.

ബിഎസ് VI നിലവാരത്തിലേക്ക് കൊറോളയെ പരിഷ്കരിക്കില്ലെന്ന് ടൊയോട്ട

തങ്ങളുടെ നിരയിലുള്ള വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ പരസ്പരം പങ്കുവയ്ക്കുമെന്ന് സുസുക്കിയും ടൊയോട്ടയും മുമ്പ് അറിയിച്ചിരുന്നു. മുന്‍നിശ്ചയിച്ച ധാരണ പ്രകാരമാണ് റീ ബാഡ്ജിംഗ് നടക്കുക.

ബിഎസ് VI നിലവാരത്തിലേക്ക് കൊറോളയെ പരിഷ്കരിക്കില്ലെന്ന് ടൊയോട്ട

മാരുതി നിരയിലെ ബലെനോ ഹാച്ച്ബാക്ക് ടൊയോട്ട ബാഡ്ജിലെത്തുമ്പോള്‍ ഗ്ലാന്‍സയെന്ന പേരാണ് സ്വീകരിക്കുന്നത്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായ ഗ്ലാന്‍സ, ഉടന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിഎസ് VI നിലവാരത്തിലേക്ക് കൊറോളയെ പരിഷ്കരിക്കില്ലെന്ന് ടൊയോട്ട

കോമ്പാക്റ്റ് എസ്‌യുവിയായ വിറ്റാര ബ്രെസ്സയെയും മാരുതി സുസുക്കി ഈ ധാരണ പ്രകാരം ടൊയോട്ടയുമായി പങ്കുവയ്ക്കും. ബെംഗളൂരുവിലുള്ള ടൊയോട്ട നിര്‍മ്മാണശാലയില്‍ വച്ചായിരിക്കും വിറ്റാര ബ്രെസ്സ എസ്‌യുവിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കമ്പനി നടത്തുക.

ബിഎസ് VI നിലവാരത്തിലേക്ക് കൊറോളയെ പരിഷ്കരിക്കില്ലെന്ന് ടൊയോട്ട

ഇരു കമ്പനികളും നിശ്ചയിച്ച ധാരണയില്‍ കൊറോളയെയും റീ ബാഡ്ജ് ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നു. കൂടാതെ കൊറോള ആള്‍ട്ടിസിന്റെ ഹൈബ്രിഡ് പതിപ്പ് വില്‍പ്പനയ്‌ക്കെത്തിക്കാനും ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രദേശികമായി നടത്താനും കമ്പനി പദ്ധതിയിട്ടിരുന്നു.

Most Read: ഒരേ നമ്പര്‍ പ്ലേറ്റില്‍ രണ്ട് വെര്‍ന സെഡാനുകള്‍, കസ്റ്റഡിയിലെടുത്ത് പൊലീസ് - വീഡിയോ

ബിഎസ് VI നിലവാരത്തിലേക്ക് കൊറോളയെ പരിഷ്കരിക്കില്ലെന്ന് ടൊയോട്ട

എന്നാല്‍, രാജ്യത്തെ C സെഗ്മന്റ് ശ്രേണി ഇടിവിലേക്കാണ് നീങ്ങുന്നതെന്ന് വിലയിരുത്തിയതാണ് ഇപ്പോള്‍ ഇത്തരത്തിലൊരു തീരുമാനം കൈക്കൊള്ളാന്‍ ടൊയോട്ടയെ പ്രേരിപ്പിച്ചതെന്നാണ് സൂചനകള്‍.

Most Read: 150 സിസിയ്ക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ നിരോധിക്കാന്‍ സാധ്യത - കാരണമിതാണ്‌

ബിഎസ് VI നിലവാരത്തിലേക്ക് കൊറോളയെ പരിഷ്കരിക്കില്ലെന്ന് ടൊയോട്ട

കൊറോള ആള്‍ട്ടിസ് ധാരണയില്‍ നിന്നും പുറത്തായതോടെ മാരുതി സുസുക്കിയ്ക്ക് ഹൈബ്രിഡ് സാങ്കേതികത നല്‍കുന്നതിലായിരിക്കും ടൊയോട്ട ശ്രദ്ധ ചെലുത്തുക.

Most Read: അഞ്ചു ലക്ഷം രൂപയ്ക്ക് ചമഞ്ഞൊരുങ്ങി ടാറ്റ നെക്‌സോണ്‍

ബിഎസ് VI നിലവാരത്തിലേക്ക് കൊറോളയെ പരിഷ്കരിക്കില്ലെന്ന് ടൊയോട്ട

കൊറോള ആള്‍ട്ടിസിന്റെ റീ ബാഡ്ജഡ് പതിപ്പ് വില്‍ക്കാന്‍ തീരുമാനിച്ചിരുന്ന മാരുതി സുസുക്കിയുടെ നെക്‌സ ഷോറൂമുകള്‍ക്കാണ് ഇപ്പോഴത്തെ തീരുമാനം തിരിച്ചടിയായിരിക്കുന്നത്. നിലവില്‍ ബലെനോയുടെ റീ ബാഡ്ജഡ് പതിപ്പായ ഗ്ലാന്‍സയെ വിപണിയിലെത്തിക്കുന്ന തിരക്കുകളിലാണ് കമ്പനി.

ബിഎസ് VI നിലവാരത്തിലേക്ക് കൊറോളയെ പരിഷ്കരിക്കില്ലെന്ന് ടൊയോട്ട

ജൂണ്‍ ആറിനായിരിക്കും ടൊയോട്ട ഗ്ലാന്‍സ വില്‍പ്പനയ്‌ക്കെത്തുക. വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി വിവിധ ഡീലര്‍ഷിപ്പുകളിലെത്തിയ ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ ഇതിനകം പുറത്തു വന്നിരുന്നു.

ബിഎസ് VI നിലവാരത്തിലേക്ക് കൊറോളയെ പരിഷ്കരിക്കില്ലെന്ന് ടൊയോട്ട

രണ്ട് വകഭേദങ്ങളിലെത്തുന്ന ഗ്ലാന്‍സ, നിലവില്‍ ബലെനോയിലുള്ള പെട്രോള്‍ എഞ്ചിന്‍ തന്നെയാവും തുടരുക. മുന്നിലെ ഗ്രില്ലില്‍ പതിഞ്ഞിരിക്കുന്ന ടൊയോട്ട ബാഡ്ജിംഗ് ഉള്‍പ്പടെയുള്ള ചില മാറ്റങ്ങളോടെയായിരിക്കും പുതിയ ഗ്ലാന്‍സയെത്തുക.

Source:ET Auto

More from DriveSpark

Article Published On: Friday, May 24, 2019, 17:21 [IST]
English summary
Toyota Will Not Update The Corolla Altis To BS-VI Norms — Suzuki To Miss Out On C-Segment Offering. Read In Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X