മാരുതി ബലെനോയെ പുതിയ ഗ്ലാന്‍സയാക്കി ടൊയോട്ട, ഉത്പാദനം തുടങ്ങി

മാരുതി ബലെനോയെ അടിസ്ഥാനപ്പെടുത്തി ടൊയോട്ട പുറത്തിറക്കാനിരിക്കുന്ന പുതിയ പ്രീമിയം കാര്‍. 'ടൊയോട്ട ബലെനോയെ' ഒരുനോക്കു കാണാന്‍ ഇന്ത്യന്‍ വാഹന ലോകം ആകാംക്ഷയിലാണ്. ജൂണില്‍ കാര്‍ വില്‍പ്പനയ്‌ക്കെത്തും. അവതരണ വേളയില്‍ ബലെനോ എന്നായിരിക്കില്ല ഹാച്ച്ബാക്കിന് പേര്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗ്ലാന്‍സയായി (GLANZA) ടൊയോട്ടയുടെ ബലെനോ പതിപ്പ് അവതരിക്കും.

മാരുതി ബലെനോയെ പുതിയ ഗ്ലാന്‍സയാക്കി ടൊയോട്ട, ഉത്പാദനം തുടങ്ങി

ടൊയോട്ട ഗ്ലാന്‍സയുടെ ഉത്പാദനം ശാലയില്‍ തുടങ്ങിയതായാണ് വിവരം. ഈ മാസാവസാനം അല്ലെങ്കില്‍ അടുത്തമാസം ഗ്ലാന്‍സയെ കമ്പനി പ്രദര്‍ശിപ്പിക്കും. ആദ്യ ഘട്ടത്തില്‍ മാരുതി സുസുക്കിയുടെ ഗുജറാത്ത് ശാലയില്‍ നിന്ന് ഗ്ലാന്‍സ യൂണിറ്റുകള്‍ പുറത്തിറക്കാനാണ് ഇരു കമ്പനികളും തമ്മിലുള്ള ധാരണ.

Most Read: പുത്തനെന്നും പറഞ്ഞ് ഡീലർഷിപ്പ് വിറ്റത് തുരുമ്പിച്ച സ്കോർപിയോ, മഹീന്ദ്രയ്ക്ക് പിഴ വിധിച്ച് കോടതി

മാരുതി ബലെനോയെ പുതിയ ഗ്ലാന്‍സയാക്കി ടൊയോട്ട, ഉത്പാദനം തുടങ്ങി

പിന്നീട് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സിന്റെ ബിഡാദി ശാലയിലേക്ക് ഹാച്ച്ബാക്കിന്റെ ഉത്പാദനം ചുവടുമാറും. നിലവില്‍ ഗ്ലാന്‍സയ്ക്കായുള്ള പ്രാദേശിക സമാഹരണം ഉറപ്പുവരുത്താനുള്ള തിരക്കിലാണ് ബിഡാദി ശാല. ബലെനോയും ഗ്ലാന്‍സയും തമ്മിലുള്ള സാമ്യത കുറയ്ക്കാന്‍ കമ്പനി പരമാവധി ശ്രമിച്ചെന്നാണ് സൂചന. പുതിയ ഗ്രില്ലും പരിഷ്‌കരിച്ച മുന്‍ ബമ്പറും ഗ്ലാന്‍സയ്ക്ക് വേറിട്ട വ്യക്തിത്വം സമര്‍പ്പിക്കും.

മാരുതി ബലെനോയെ പുതിയ ഗ്ലാന്‍സയാക്കി ടൊയോട്ട, ഉത്പാദനം തുടങ്ങി

പിന്‍ ബമ്പറിലും അലോയ് വീലുകളിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഇതേസമയം, ക്യാബിന്‍ ഏറെക്കുറെ ബലെനോയുടെ തനിമയാകും പിന്തുടരുക. എന്നാല്‍, സീറ്റ് അപ്‌ഹോള്‍സ്റ്ററിയും ടൊയോട്ടയുടെ കൈയ്യൊപ്പുള്ള ഫീച്ചറുകളും ഗ്ലാന്‍സയുടെ പ്രീമിയം പകിട്ടുയര്‍ത്തും. പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇരട്ട മുന്‍ എയര്‍ബാഗുകള്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ മുതലായ ക്രമീകരണങ്ങള്‍ ഹാച്ച്ബാക്കില്‍ നിര്‍ബന്ധമായും ഒരുങ്ങേണ്ടതുണ്ട്.

മാരുതി ബലെനോയെ പുതിയ ഗ്ലാന്‍സയാക്കി ടൊയോട്ട, ഉത്പാദനം തുടങ്ങി

ബലെനോയുടെ സീറ്റ, ആല്‍ഫ വകഭേദങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ടൊയോട്ട ഗ്ലാന്‍സ അണിയറയില്‍ ഒരുങ്ങുന്നത്. ടൊയോട്ട നിരയില്‍ അവതരിക്കുമ്പോള്‍ വകഭേദങ്ങളുടെ പേരുമാറാം. 1.2 ലിറ്റര്‍ K12B എഞ്ചിന്‍ യൂണിറ്റ് മാത്രമേ ഗ്ലാന്‍സയിലുണ്ടാവുകയുള്ളൂ. ബലെനോയെ പോലെ പെട്രോള്‍ പതിപ്പില്‍ അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഗ്ലാന്‍സയില്‍ പ്രതീക്ഷിക്കാം.

Most Read: പുതിയ ആള്‍ട്രോസുമായി ടാറ്റ നിരത്തില്‍, ഭീഷണി മാരുതി ബലെനോയ്ക്ക്

മാരുതി ബലെനോയെ പുതിയ ഗ്ലാന്‍സയാക്കി ടൊയോട്ട, ഉത്പാദനം തുടങ്ങി

ഭാരത് സ്റ്റേജ് VI നിലവാരം എഞ്ചിന്‍ പുലര്‍ത്തും. 82 bhp കരുത്തും 115 Nm torque -മായിരിക്കും ഗ്ലാന്‍സയില്‍ സമന്വയിക്കുക. കഴിഞ്ഞ ദിവസമാണ് ബലെനോ ശ്രേണിയെ മാരുതി പുതുക്കിയത്. ഇപ്പോള്‍ പുതിയ ബലെനോ ഹൈബ്രിഡ് പതിപ്പും മാരുതി നിരയിലുണ്ട്. എന്നാല്‍, 1.2 ലിറ്റര്‍ ഡ്യൂവല്‍ജെറ്റ് എഞ്ചിന്‍ യൂണിറ്റിനൊപ്പമുള്ള പുതിയ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനം ടൊയോട്ട ഗ്ലാന്‍സയ്ക്ക് ലഭിക്കുമോയെന്ന കാര്യം കണ്ടറിയണം.

മാരുതി ബലെനോയെ പുതിയ ഗ്ലാന്‍സയാക്കി ടൊയോട്ട, ഉത്പാദനം തുടങ്ങി

90 bhp കരുത്തും 120 Nm torque ഉം സൃഷ്ടിക്കാന്‍ ബലെനോ സ്മാര്‍ട്ട് ഹൈബ്രിഡ് പതിപ്പ് പ്രാപ്തമാണ്. വിപണിയില്‍ ഹ്യുണ്ടായി എലൈറ്റ് i20, ഹോണ്ട ജാസ്സ്, മാരുതി ബലെനോ മോഡലുകളോട് ടൊയോട്ട ഗ്ലാന്‍സ മത്സരിക്കും. ബലെനോയെക്കാള്‍ ഉയര്‍ന്ന വിലയിലായിരിക്കും ഗ്ലാന്‍സയെ ടൊയോട്ട അവതരിപ്പിക്കുക.

Source: Autocar India

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Glanza Is The New Maruti Suzuki Baleno. Read in Malayalam.
Story first published: Tuesday, April 23, 2019, 14:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X