ടൊയോട്ടയുടെ ചെറു എസ്‌യുവി നാളെ വിപണിയിലെത്തും

നാളെ വിപണിയിലെത്തുന്നതിന് മുന്നോടിയായി ടൊയോട്ട റൈസ് കോംപാക്റ്റ് എസ്‌യുവിയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ പുറത്ത്. യുവത്വമാർന്ന സ്പോർട്ടി പാക്കേജിൽ വരുന്ന റൈസ് ഒപ്പം സൗകര്യവും, സാങ്കേതികതയും, സുരക്ഷയും ഉടനീളം പ്രദാനം ചെയ്യുന്ന നിരവധി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു.

ടൊയോട്ടയുടെ ചെറു എസ്‌യുവി നാളെ വിപണിയിലെത്തും

ഡൈഹത്‌സു റോക്കി എസ്‌യുവിയുടെ പുനർ‌നിർമ്മിച്ച പതിപ്പായി ടൊയോട്ട റൈസ് DNGA പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു. ടൊയോട്ടയുടെ നൂതന TNGA മോഡുലാർ ആർക്കിടെക്ചറിൻറെ ചെലവ് കുറഞ്ഞ ഒരു ഉത്പന്നമാണിത്, DNGA വഴക്കമുള്ളതും ഏഷ്യൻ വിപണികൾക്കായി പ്രത്യേകിച്ചും വികസിപ്പിച്ചതുമാണ്.

ടൊയോട്ടയുടെ ചെറു എസ്‌യുവി നാളെ വിപണിയിലെത്തും

റൈസ്, റോക്കി എന്നിവയുടെ അളവുകൾ ഒന്നുതന്നെയാണ് - 3,995 മില്ലീമീറ്റർ നീളവും 1,695 മില്ലീമീറ്റർ വീതിയും 1,620 മില്ലീമീറ്റർ ഉയരവുമാണ്. റൈസിന്റെ 369 ലിറ്റർ ബൂട്ട് സ്പെയിസ്, രണ്ട് ലെവൽ സ്റ്റോറേജ് സ്പേസ് ഉൾക്കൊള്ളുന്നു.

ടൊയോട്ടയുടെ ചെറു എസ്‌യുവി നാളെ വിപണിയിലെത്തും

രണ്ടാമത്തെ ലെവൽ ഫ്ലോറിന് താഴെയായി സ്ഥിതിചെയ്യുന്നു, ഇത് സാധാരണ നിലയിൽ നോക്കിയാൽ കാണാൻ കഴിയില്ല. അഞ്ച് മീറ്ററാണ് വാഹനത്തിന്റെ ടേണിങ് റേഡിയസ്.

ടൊയോട്ടയുടെ ചെറു എസ്‌യുവി നാളെ വിപണിയിലെത്തും

റൈസും റോക്കിയും പൊതുവായ സവിശേഷതകളും ഘടകങ്ങളും പങ്കിടുന്നുണ്ടെങ്കിലും ഇരു വാഹനങ്ങൾക്കും സവിശേഷമായ മുൻ, പിൻ ബമ്പറുകളാണ്.

ടൊയോട്ടയുടെ ചെറു എസ്‌യുവി നാളെ വിപണിയിലെത്തും

മെഷ് ഡിസൈൻ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡിആർഎൽ, എഡ്ജി ഫോഗ് ലാമ്പുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, ഫ്ലോട്ടിംഗ് D-പില്ലർ, വാഹനത്തിന്റെ താഴെ നിലയിൽ കട്ടിയുള്ള ക്ലാഡിങ്ങുള്ള കരുത്തുറ്റ ഒരു ബമ്പർ എന്നിവയുൾപ്പെടെ വലിയ ട്രപസോയിഡൽ ഗ്രില്ലുമായിട്ടാണ് റൈസ് വരുന്നത്.

ടൊയോട്ടയുടെ ചെറു എസ്‌യുവി നാളെ വിപണിയിലെത്തും

സുരക്ഷയുടെ കാര്യത്തിൽ, ഡ്യുവൽ എയർബാഗുകൾ, കർട്ടൻ എയർബാഗുകൾ, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, അഡാപ്റ്റീവ് ഡ്രൈവിംഗ് ബീം ഉള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, സ്മാർട്ട് പാർക്കിംഗ് സംവിധാനമുണ്ട്.

ടൊയോട്ടയുടെ ചെറു എസ്‌യുവി നാളെ വിപണിയിലെത്തും

കൂടാതെ കോർണറിംഗ് ലാമ്പുകൾ, പെഡസ്ട്രിയൻ ഡിറ്റക്ഷൻ സംവിധാനം എന്നിവ പോലുള്ള സവിശേഷതകൾ റൈസിൽ സജ്ജീകരിച്ചിരിക്കുന്നു. റൈസിന്റെ എല്ലാ വകഭേതങ്ങളിലും ഈ സവിശേഷതകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ടൊയോട്ടയുടെ ചെറു എസ്‌യുവി നാളെ വിപണിയിലെത്തും

എട്ട് സിംഗിൾ കളർ ഓപ്ഷനുകളും കുറഞ്ഞത് മൂന്ന് ഡ്യുവൽ-ടോൺ ഓപ്ഷനുകളും ഉണ്ടാകും. സിംഗിൾ കളർ ഓപ്ഷനുകളിൽ - ഷൈനിംഗ് വൈറ്റ് പേൾ, ബ്ലാക്ക് മൈക്ക മെറ്റാലിക്, ബ്രൈറ്റ് സിൽവർ മെറ്റാലിക്, ഫയർ ക്വാർട്സ് റെഡ് മെറ്റാലിക്, നാച്ചുറൽ ബീജ് മൈക്ക മെറ്റാലിക്, മസ്റ്റാർഡ് യെല്ലോ മൈക്ക മെറ്റാലിക്, ലേസർ ബ്ലൂ ക്രിസ്റ്റൽ ഷൈൻ, ടർക്കോയ്‌സ് ബ്ലൂ മൈക്ക മെറ്റാലിക് എന്നിവ ലഭിക്കുന്നു.

ടൊയോട്ടയുടെ ചെറു എസ്‌യുവി നാളെ വിപണിയിലെത്തും

വൈറ്റ്, ടർക്കോയ്‌സ് ബ്ലൂ കളർ ഓപ്ഷന് 33,000 യെൻ (21,500 രൂപ) അധിക തുക ഈടാക്കുന്നു. മൂന്ന് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിൽ - കറുത്ത റൂഫുള്ള സിൽവർ, കറുത്ത റൂഫുള്ള വൈറ്റ്, കറുത്ത റൂഫുള്ള ടർക്കോയ്‌സ് നീല എന്നിവ ലഭിക്കുന്നു. ഡ്യുവൽ ടോൺ വൈറ്റ് ബ്ലാക്ക് 77,000 യെൻ (50,000 രൂപ) അധിക തുക ഈടാക്കുന്നു, മറ്റ് രണ്ട് പേർക്ക് 55,000 യെൻ (35,850 രൂപ) ഈടാക്കുന്നു.

ടൊയോട്ടയുടെ ചെറു എസ്‌യുവി നാളെ വിപണിയിലെത്തും

അകത്തളത്തിൽ സ്റ്റിയറിങ് വീലിലും എസി വെന്റുകളിലും ഫോക്സ് ബ്രഷ്ഡ്-അലുമിനിയം ആവരണങ്ങളുമായിട്ടാണ് റൈസ് വരുന്നത്. മൂന്ന് സ്‌പോക്ക് സ്റ്റിയറിങ് വീൽ ഡൈഹത്‌സു റോക്കിയുടേതിന് സമാനമാണ്.

ടൊയോട്ടയുടെ ചെറു എസ്‌യുവി നാളെ വിപണിയിലെത്തും

റൈസിലെ ഉയർനന്ന പതിപ്പുകളിൽ റിവേഴ്സ് ക്യാമറയ്‌ക്കായി ഡിസ്‌പ്ലേ, പൂർണ്ണ ഡിജിറ്റൽ കോക്ക്പിറ്റ് മാതൃകയിലുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഉൾക്കൊള്ളുന്ന 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനവും ഉണ്ടായിരിക്കും.

Image Courtesy: Car Bazar/Facebook

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Raize SUV to be launched tomorrow. Read more Malayalam.
Story first published: Monday, November 4, 2019, 18:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X