ബസുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പ് വരുത്താന്‍ നിര്‍ദ്ദേശം

ഇന്ത്യയിലെ ട്രാന്‍സ്‌പോര്‍ട് ബസുകളിലെല്ലാം തന്നെ പുതിയ സുരക്ഷ ഫീച്ചറുകള്‍ എത്തുന്നു. ഫയര്‍ ഡിറ്റെക്ടറുകള്‍, എക്സ്റ്റിംഗ്വിഷര്‍, അലാറം തുടങ്ങിയ സംവിധാനങ്ങളോടെ ആയിരിക്കും ഇവ ട്രാന്‍സ്‌പോര്‍ട് ബസുകള്‍ ഇനി എത്തുക. ഏപ്രില്‍ ഒന്ന് മുതല്‍ നിരത്തിലോടുന്ന ബസുകളില്‍ 23 യാത്രക്കാരില്‍ അധികം ഉണ്ടെങ്കില്‍ അവ ഈ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.

ഇത് 2020 -ഓടെ എല്ലാ സ്‌ക്കൂള്‍ ബസുകള്‍ക്ക് കൂടി ബാധകമായിരിക്കും. തീപിടിത്തമുണ്ടായ പല അപകടങ്ങളും മുമ്പ് നടന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ പുതിയ നിര്‍ദ്ദേശം കൊണ്ട് വരാന്‍ കാരണം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പുതിയ ഫയര്‍ ഡിറ്റെക്ഷന്‍,അലാറം&സസ്‌പെന്‍ഷന്‍ സംവിധാനം (FDSS) , സെന്‍സറുകള്‍ ഉപയോഗിച്ച് എഞ്ചിനിലെ അഗ്നിബാധ കണ്ടെത്തുകയും മുന്‍കരുതലെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല, ഇത്തരത്തില്‍ കണ്ടെത്തുന്ന പാകപ്പിഴകള്‍ അലാറം മുഖേന ഡ്രൈവറെ അറിയിക്കാനും സംവിധാനത്തിന് കഴിയും.

യാത്രക്കാരില്‍ ആശങ്കയുണര്‍ത്താതെ ഈ അലാറം സംവിധാനം ഡ്രൈവര്‍ക്ക് ഓഫ് ചെയ്യാനും സാധിക്കും. ബസിന്റെ ഇന്‍സ്ട്രമെന്റ് കണ്‍സോളിലോ ഒറ്റപ്പെട്ട കണ്‍ട്രോള്‍ പാനലിലോ ഇത് സംബന്ധിച്ച മുന്നറിയിപ്പ് ഡ്രൈവര്‍ക്ക് ലഭിക്കും.

' ബസില്‍ ഘടിപ്പിക്കുന്ന ഫയര്‍ എക്സ്റ്റിംഗ്വിഷിങ് സിലിണ്ടറുകള്‍ ഒരു പൈപ്പിലൂടെ എഞ്ചിനുമായി ബന്ധിപ്പിക്കും. ഇത് അപായം കണ്ടെത്തുന്ന പക്ഷം സിലിണ്ടലറിലെ ദ്രാവകം തീയണയ്ക്കും.', അധികാരികള്‍ പറയുന്നു. രാജ്യത്തെ പ്രമുഖ ഓട്ടോമോട്ടിവ് നിര്‍മ്മാതാക്കളോടെല്ലാം ഇവര്‍ ഭാവിയില്‍ നിര്‍മ്മിക്കുന്ന വാഹനങ്ങളില്‍ ഈ സുരക്ഷ സംവിധാനം സജ്ജീകരിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് കര്‍ശനമാക്കുന്നതിനെക്കാള്‍ ഫലപ്രദം വാഹന നിര്‍മ്മാതാക്കള്‍ തന്നെ സ്വയം മുന്നിട്ടിറങ്ങി ചെയ്യുന്നതാണെന്നും അധികൃതര്‍ പറയുന്നു.

നിലവില്‍ ചില സര്‍ക്കാര്‍ ബസുകളിലും സ്വകാര്യ ബസുകളിലും FDSS ഉണ്ട്. 2018 ഏപ്രില്‍ മുതല്‍ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പ്പറേഷന്‍ തങ്ങളുടെ വോള്‍വോ, സ്‌കാനിയ ബസുകളില്‍ FDSS ഘടിപ്പിച്ചിട്ടുണ്ട്. ഈ ബസുകള്‍ക്ക് എഞ്ചിന്‍ പുറകിലായത് കൊണ്ട് തന്നെ അഗ്നിബാധ സംഭവിച്ചാല്‍ ഡ്രൈവര്‍ അറിയാനുള്ള സാധ്യത കുറവാണ്. എന്നാല്‍ FDSS ഈ സാഹചര്യം പ്രതിരോധിക്കുന്നു. രാജ്യത്തെ പ്രമുഖ ബസ് നിര്‍മ്മാതാക്കളായ അശോക് ലേലാന്‍ഡ്, വോള്‍വോ, ഐഷര്‍ എന്നിവരെല്ലാം തങ്ങളുടെ ബസുകളില്‍ ഈ സുരക്ഷ സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. മറ്റു ബസുകളിലും ഇത് ഉടന്‍ തന്നെ വരുമെന്ന് പ്രതീക്ഷിക്കാം.

Source: ET Auto

Most Read Articles

Malayalam
English summary
Transport Buses In India To Come With Fire Extinguishers And Alarm Systems: read in malayalam
Story first published: Tuesday, February 19, 2019, 19:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X