ബജറ്റ് 2019: വൈദ്യുത വാഹനങ്ങള്‍ക്ക് നികുതി ആനുകൂല്യങ്ങള്‍ ഒന്നരലക്ഷം രൂപ വരെ

വൈദ്യുത വാഹനങ്ങള്‍ക്ക് നികുതിയിളവ് നല്‍കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. 2019-20 -കാലയളവിലെ കേന്ദ്ര ബജറ്റിലാണ് ധനകാര്യ മന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. ഉപഭോക്താക്കള്‍ക്ക് വൈദ്യുത വാഹനങ്ങള്‍ കൈയ്യിലൊതുങ്ങുന്ന നിരക്കില്‍ ലഭിക്കുന്നതിനാണിത്.

ബജറ്റ് 2019: വൈദ്യുത വാഹനങ്ങള്‍ക്ക് നികുതി ആനുകൂല്യങ്ങള്‍ ഒന്നരലക്ഷം രൂപ വരെ

വൈദ്യുത വാഹനങ്ങള്‍ വാങ്ങാന്‍ എടുക്കുന്ന വായ്പയുടെ പലിശയുടെ മേല്‍ 1.5 ലക്ഷം നികുതിയിളവ് നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. വൈദ്യുത വാഹനങ്ങളുടെ മേലുള്ള ചരക്ക് സേവന നികുതിയും (GST) 12 ശതമാനത്തില്‍ നിന്നും 5 ശതമാനത്തിലേക്ക് കുറയ്ക്കാന്‍ ജിഎസ്ടി കൗണസിലിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

ബജറ്റ് 2019: വൈദ്യുത വാഹനങ്ങള്‍ക്ക് നികുതി ആനുകൂല്യങ്ങള്‍ ഒന്നരലക്ഷം രൂപ വരെ

വൈദ്യുത വാഹന വിപണിക്ക് ഇതൊരു വലിയ ആശ്വാസമാണ്. FAME II പദ്ധതിയും മറ്റ് പ്രതിസന്ധികളും കാരണം കഴിഞ്ഞ നാളുകളായി രാജ്യത്തെ നിരവധി വൈദ്യുത വാഹന ഡീലര്‍മാരും കച്ചവടം അവസാനിപ്പിച്ചിരുന്നു.

ബജറ്റ് 2019: വൈദ്യുത വാഹനങ്ങള്‍ക്ക് നികുതി ആനുകൂല്യങ്ങള്‍ ഒന്നരലക്ഷം രൂപ വരെ

രാജ്യം മുഴുവന്‍ ഭാവിയുടെ പരിസ്ഥിത സൗഹൃദ വൈദ്യുത വാഹനങ്ങളിലേക്ക് മാറാനായി ഒരുങ്ങി നില്‍ക്കുന്ന സാഹചര്യത്തിലും മുന്‍ വര്‍ഷങ്ങളേക്കാള്‍ അപേക്ഷിച്ച് വൈദ്യുത കാര്‍ ഡീലര്‍മാരുടെ എണ്ണത്തില്‍ കാര്മായ കുറവാണ് സംഭവിച്ചിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ വര്‍ഷം 1,075 ഡീലര്‍ഷിപ്പുകള്‍ ഉണ്ടായിരുന്നിടത്ത് നിലവില്‍ 860 ഡീലര്‍ഷിപ്പുകള്‍ മാത്രമാണുള്ളത്. ഡീലര്‍ഷിപ്പുകളുടെ എണ്ണത്തില്‍ 20 ശതമാനത്തോളം ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

ബജറ്റ് 2019: വൈദ്യുത വാഹനങ്ങള്‍ക്ക് നികുതി ആനുകൂല്യങ്ങള്‍ ഒന്നരലക്ഷം രൂപ വരെ

വൈദ്യുത വാഹനങ്ങള്‍ക്കുള്ള ഫിനാന്‍സ് വ്യവസ്ഥകളുടെ സങ്കീര്‍ണതയും, രണ്ടാംഘട്ട FAME പദ്ധതിയിലെ നിര്‍ദ്ദേശങ്ങളും വാഹന സാരമായി ബാധിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ വൈദ്യുത വാഹനങ്ങള്‍ക്കുള്ള സബ്‌സിഡി ലഭിക്കാനും FAME -ലെ വ്യവസ്ഥ പാലിക്കേണ്ട് ആസ്ഥയാണ്.

ബജറ്റ് 2019: വൈദ്യുത വാഹനങ്ങള്‍ക്ക് നികുതി ആനുകൂല്യങ്ങള്‍ ഒന്നരലക്ഷം രൂപ വരെ

വൈദ്യുത വാഹനത്തില്‍ ചുരുങ്ങിയത് 50 സതാമനമെങ്കിലും പ്രാദേശിക സമാഹരണമാണെങ്കില്‍ മാത്രമാണ് FAME പദ്ധതിയനുസരിച്ച് ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നുള്ളൂ. രാജ്യത്തെ വാഹന നിര്‍മ്മാതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെട്ട ജഎസ്ടി ഇളവ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതിലൂടെ വൈദ്യുത വാഹന വിപണിക്ക് ഒരു പുതിയ ഊര്‍ജ്ജം ലഭിക്കുമെന്ന് കരുതാം.

ബജറ്റ് 2019: വൈദ്യുത വാഹനങ്ങള്‍ക്ക് നികുതി ആനുകൂല്യങ്ങള്‍ ഒന്നരലക്ഷം രൂപ വരെ

അതോടൊപ്പം പെട്രോളിനും ഡീസലിനും മേല്‍ ഒരു രൂപ വീതം സെസും, എക്‌സൈസ് ഡ്യൂട്ടിയും കൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. വിപണിയില്‍ ക്രൂഡോയിലിന്റെ വില താഴ്ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ സെസും എക്‌സൈസ് ഡ്യൂട്ടിയും കൂട്ടുന്നതുവഴി സര്‍ക്കാരിന്റെ വരുമാനം കൂട്ടുക എന്നതാണ് ലക്ഷ്യം.

ബജറ്റ് 2019: വൈദ്യുത വാഹനങ്ങള്‍ക്ക് നികുതി ആനുകൂല്യങ്ങള്‍ ഒന്നരലക്ഷം രൂപ വരെ

നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 17.98 രൂപ എക്‌സൈസ് ഡ്യൂട്ടിയും 14.98 രൂപ വാറ്റും ചേര്‍ത്ത് ഡീലര്‍മാരില്‍ നിന്ന് ലിറ്ററിന് 32.96 രൂപയാണ് വാങ്ങുന്നത്. ഡീസലിന് ലിറ്റിന് 13.83 രൂപ എക്‌സൈസ് ഡ്യൂട്ടിയും 9.47 രൂപ വാറ്റും ചേര്‍ത്ത് ഒരു ലിറ്ററിന് മേല്‍ 23.3 രൂപയുമാണ്.

Most Read Articles

Malayalam
English summary
Union govt reduces gst on electric vehicles. Read More Malayalam.
Story first published: Friday, July 5, 2019, 17:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X