2020 ഓട്ടോ എക്സ്പോയിൽ മാറ്റുരയ്ക്കാൻ എത്തുന്ന എസ്‌യുവികൾ
ഓട്ടോ എക്‌സ്‌പോ 2020 ഫെബ്രുവരിയിൽ ഇന്ത്യയിൽ നടക്കും. കുറച്ച് പുതിയ ലോഞ്ചുകൾക്കും നിരവധി വാഹനങ്ങളുടെ അരങ്ങേറ്റത്തിനും ഇത് സാക്ഷ്യം വഹിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ എക്സിബിഷനിൽ നിർമ്മാതാക്കൾ അവരുടെ വരാനിരിക്കുന്ന മോഡലുകൾ അണിനിരക്കും.

2020 ഓട്ടോ എക്‌സ്‌പോയിൽ ഏതെല്ലാം കാറുകളാണ് നിങ്ങൾക്ക് കാണാൻ കഴിയുക? അടുത്ത വർഷം ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുന്ന എസ്‌യുവികളുടെ പട്ടിക ഇതാ.

1. ഹ്യുണ്ടായി ക്രെറ്റ
ഇന്ത്യൻ വിപണിയിലെ ഏറ്റവും വിജയകരമായ കാറുകളിൽ ഒന്നാണ് ഹ്യുണ്ടായി ക്രെറ്റ. എന്നിരുന്നാലും, അടുത്തിടെ പുറത്തിറങ്ങിയ പുതിയ കിയ സെൽറ്റോസ് മിഡ്-സൈസ് എസ്‌യുവിയുടെ മൊത്തത്തിലുള്ള വിൽപ്പനയെ ബാധിച്ചു.

ചൈനീസ് വിപണിയിൽ അവതരിപ്പിച്ച മോഡലിന് സമാനമായി ഹ്യൂണ്ടായ് ഇന്ത്യൻ വിപണിയിൽ പുതുതലമുറ ക്രെറ്റയും പരീക്ഷിച്ചുതുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ സെൽറ്റോസുമായി 2020 ക്രെറ്റ എഞ്ചിനും ഗിയർബോക്സും പങ്കിടും. ഈ വിഭാഗത്തിൽ കടുത്ത മത്സരമാണ് വരും കാലങ്ങളിൽ ഉണ്ടാവാൻ പോവുന്നത്.

2. ടാറ്റ ബസാർഡ്
ജനീവ മോട്ടോർ ഷോയിൽ വെളിപ്പെടുത്തിയ ടാറ്റ ബസാർഡ് അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ വിപണിയിലെത്തും. അതിനുമുമ്പ്, 2020 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോഴ്‌സ് വാഹനത്തിന്റെ നിർമ്മാണയോഗ്യമായ പതിപ്പ് ഔദ്യോഗികമായി വെളിപ്പെടുത്തും.

പുതിയ ബസാർഡ് പലവിധത്തിൽ ഹാരിയറിനോട് സാമ്യമുള്ളതും അതേ എഞ്ചിൻ തന്നെയാണ് ഉപയോഗിക്കുന്നതും. എന്നിരുന്നാലും, ഏഴ് പേർക്ക് ഇടം നൽകുന്ന എസ്‌യുവി ഇന്ത്യൻ വിപണിയിൽ ടാറ്റയിൽ നിന്നുള്ള ഏറ്റവും ചെലവേറിയ വാഹനമാണ്.

3. ടാറ്റ H2X
ഈ വർഷം ആദ്യം നടന്ന ജനീവ മോട്ടോർ ഷോയിലും എച്ച് 2 എക്സ് പ്രദർശിപ്പിച്ചിരുന്നു. പ്രൊഡക്ഷൻ വേഷത്തിൽ 2020 ലെ ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ വാഹനത്തെ മിക്കവാറും നിർമ്മാതാക്കൾ പ്രദർശിപ്പിക്കും.

ഹോൺബിൽ എന്ന് കമ്പനിക്കുള്ളിൽ വാഹനത്തിന് നാമകരണം നൽകിയിട്ടുണ്ട്. മൈക്രോ എസ്‌യുവിയായ ഹോൺബിൽ കമ്പനിയുടെ വാഹന നിരയിൽ സബ് -4 മീറ്റർ എസ്‌യുവികൾക്ക് താഴെയാവും സ്ഥാനം.

വിപണിയിൽ ഹാച്ച്ബാക്കിന് ബദലായിട്ട് ഒരു ശ്രേണി വാഹനം ഒരുക്കുന്നു. ടാറ്റയുടെ ഇംപാക്റ്റ് 2.0 ഡിസൈൻ ഫിലോസഫിക്ക് അനുസൃതമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, പുതിയ ആൽഫ പ്ലാറ്റ്‌ഫോമിലാവും മൈക്രോ എസ്‌യുവിയുടെ നിർമ്മാണം.

4. കിയ QYI
ഇന്ത്യൻ വിപണിയിൽ വിജയകരമായ സെൽറ്റോസ് അവതരിപ്പിച്ച ശേഷം കിയ ഇന്ത്യൻ വിപണിയിൽ കാർണിവൽ എംപിവി പുറത്തിറക്കും. 2020 ഓട്ടോ എക്‌സ്‌പോയിൽ ഫോർഡ് ഇക്കോസ്‌പോർട്ട്, ഹ്യുണ്ടായ് വെന്യു എന്നിവയെ നേരിടാൻ പുതിയ QYI നാലു മീറ്ററിൽ താഴെയുള്ള കോംപാക്റ്റ് എസ്‌യുവിയും പ്രദർശിപ്പിക്കും.

2020 ഓഗസ്റ്റിനോട് അടുത്ത് വാഹനം പുറത്തിക്കുമെങ്കിലും അതിനുമുമ്പ് 2020 ഓട്ടോ എക്‌സ്‌പോയിൽ കമ്പനി ഇത് പ്രദർശിപ്പിക്കും. ഹ്യൂണ്ടായ് വെന്യുവിന് കരുത്ത് നൽകുന്ന 1.0 ലിറ്റർ എഞ്ചിനാണ് വാഹനത്തിൽ കിയ നൽകാൻ സാധ്യത.

5. റെനോ HBC
2020 ൽ ഇന്ത്യയിൽ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ ആഗോള തലത്തിൽ അരങ്ങേറ്റം കുറിക്കുന്ന CMF-A+ അധിഷ്ഠിത എസ്‌യുവിയായിരിക്കും റെനോ HBC.ഫോർഡ് ഇക്കോസ്പോർട്ട്, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ എന്നിവയാവും ഇന്ത്യൻ വിപണിയിൽ വാഹനത്തിന്റെ പ്രധാന എതിരാളികൾ.

HBC -യുടെ പ്രൊഡക്ഷൻ പതിപ്പിന്റെ ഇന്റീരിയർ റിനോ ട്രൈബറിന് സമാനമായിരിക്കാം, മാത്രമല്ല എസ്‌യുവിക്ക് ട്രൈബറിന്റെ എഞ്ചിനും സമാന സവിശേഷതകളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

6. ടാറ്റ നെക്സോൺ
ടാറ്റ നിലവിൽ നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഉയർന്ന പ്രദേശങ്ങളിൽ പരീക്ഷിക്കുകയാണ്. പുതിയ ബിഎസ് VI കംപ്ലയിന്റ് എഞ്ചിനാണ് എസ്‌യുവി വരുന്നത്.

നെക്സോൺ സമഗ്രമായി പരിഷ്കരിക്കുകയും പുതിയ മുൻ ഡിസൈൻ വാഗ്ദാനം ചെയ്യുകയും ചെയ്യും, ഇത് കാറിന്റെ നിലവിലെ പതിപ്പിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കും.

പുതിയ നെക്‌സോണിന് ക്യാബിനുള്ളിൽ കുറച്ച് അധിക സവിശേഷതകളും ലഭിക്കുന്നു. 2020 ഓട്ടോ എക്‌സ്‌പോയിൽ നെക്‌സണിന്റെ EV പതിപ്പും ടാറ്റ പ്രദർശിപ്പിക്കും.

7. മഹീന്ദ്ര ഥാർ
മഹീന്ദ്ര പുതിയ 2020 ഥാർ വിപണിയിലെത്തിക്കാനുള്ള പ്രവർത്തനത്തിലാണ്, നിലവിൽ ഇത് ഇന്ത്യയിലുടനീളമുള്ള പൊതു റോഡുകളിൽ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

പുതുതലമുറ ഥാർ നിലവിലെ മോഡലിനേക്കാളും വളരെ വലുതാണ്. മാത്രമല്ല വാഹനത്തിന്റെ നിലവിലെ പതിപ്പിനേക്കാൾ യാത്ര വളരെ സുഖകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഹാർഡ്‌ടോപ്പ്, സോഫ്റ്റ് ടോപ്പ് എന്നിങ്ങനെ രണ്ട് രൂപത്തിലാണ് ഇത് ഇന്ത്യൻ വിപണിയിൽ വിപണിയിലെത്തുക. നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അടുത്ത തലമുറ 2.0 ലിറ്റർ ഡീസൽ എഞ്ചിനാവും മഹീന്ദ്ര വാഹനത്തിൽ നൽകുക.

8. എംജി ZS EV
എംജി മോട്ടോഴ്‌സ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവി ഇന്ത്യൻ വിപണിയിൽ ZS EV -യുടെ രൂപത്തിൽ വിപണിയിലെത്തിക്കും. പുതിയ ഹ്യുണ്ടായ് കോന EV -യുടെ പ്രധാന എതിരാളിയായിരിക്കും ഇത്.

ഒറ്റ ചാർജിൽ 300 കിലോമീറ്റർ ദൂരം വാഗ്ദാനം ചെയ്യും. ഹ്യൂണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവരെ നേരിടാൻ എംജി ZS -ന് ഇന്ത്യൻ വിപണിയിൽ ഇൻടെണൽ കംബസ്റ്റൻ എഞ്ചിനും ലഭിച്ചേക്കാം.

9. മാരുതി സുസുക്കി വിറ്റാര
മാരുതി സുസുക്കി വിറ്റാര ഇന്ത്യയിൽ ആദ്യമായി അടുത്തിടെ പരീക്ഷണം നടത്തിയിരുന്നു. പുതിയ എസ്‌യുവിയും ഇന്ത്യൻ വിപണിയിലെ ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയർ തുടങ്ങിയവയുമായി മത്സരിക്കും.

നിർമ്മാതാവിൽ നിന്നുള്ള ഏറ്റവും ചെലവേറിയ കാറായി ഇത് സ്ഥാനം പിടിക്കുകയും ചെയ്യും. വരാനിരിക്കുന്ന വിറ്റാരയുടെ എഞ്ചിൻ ഓപ്ഷൻ വ്യക്തമായി അറിയില്ല, എന്നാലും 1.5 ലിറ്റർ പെട്രോൾ എഞ്ചിനാവും എന്ന് കരുതാം.

10. മഹീന്ദ്ര സ്കോർപിയോ
പുതുതലമുറ സ്കോർപിയോയും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര. കൂടാതെ നിരവധി തവണ കനത്ത മറവിൽ വാഹനം ഇന്ത്യൻ നിരത്തുകളിൽ പരീക്ഷിക്കപ്പെട്ടു.

പുതിയ സ്കോർപിയോയ്ക്കും നിലവിലെ പതിപ്പിനേക്കാൾ വ്യത്യസ്തമായ ആകൃതി ലഭിക്കും. പുതിയ 2.0 ലിറ്റർ എഞ്ചിനാവും എസ്‌യുവിയിൽ. പുതിയ സ്കോർപിയോയും ഓട്ടോ എക്സ്പോയിൽ നിർമ്മാതാക്കൾ പ്രദർശിപ്പിക്കും.


Click it and Unblock the Notifications








