ഉടനടി വിപണിയിൽ എത്തുന്ന 10 വാഹനങ്ങൾ
മലിനീകരണ നിയന്ത്രണങ്ങൾക്ക് മുമ്പുള്ള അവസാന മാസം എന്ന നിലയിൽ തങ്ങളുടെ മോഡലുകളുടെ ബിഎസ് VI പതിപ്പുകൾ വിപണിയിൽ എത്തിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് പല നിർമ്മാതാക്കളും.

പരിഷ്കരിച്ച വാഹനങ്ങളുടെ വില ന്യായീകരിക്കാൻ മെച്ചപ്പെട്ട സവിശേഷതകൾ ഉൾപ്പെടുത്തി ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളാവും മിക്ക നിർമ്മാതാക്കളും അവതരിപ്പിക്കുന്നത്. ഈ മാസം ലോഞ്ച് ചെയ്യാൻ കാത്തിരിക്കുന്ന പത്ത് കാറുകൾ ഞങ്ങൾ ഇവിടെ പരിചയപ്പെടുത്താം:

1. ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ ഓൾസ്‌പേസ്:
ഫോക്സ്‍വാഗൺ ഇന്ത്യ ആഭ്യന്തര വിപണിയിൽ നിരവധി പുതിയ മോഡലുകൾ അണിനിരത്തിയിട്ടുണ്ട്, 2020 മാർച്ച് മാസത്തിൽ രണ്ട് പുതിയ മോഡലുകൾ കാണാനാകും. ഓൾസ്പേസ് പ്രധാനമായും പ്രീമിയം ടിഗുവാൻ എസ്‌യുവിയുടെ വലിയ പതിപ്പാണ്.

ഇത് ടൈഗണിനൊപ്പം 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രാദേശിക അരങ്ങേറ്റം നടത്തിയിരുന്നു. 180 bhp കരുത്തും 320 Nm torque ഉം വികസിപ്പിക്കുന്ന 2.0 ലിറ്റർ നാല് സിലിണ്ടർ TSI പെട്രോൾ എഞ്ചിനാണ്.

ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി മോട്ടോർ ബന്ധിപ്പിച്ചിരിക്കുന്നു. 32 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.

2. ഹ്യുണ്ടായി ട്യൂസൺ ഫെയ്‌സ്‌ലിഫ്റ്റ്:
ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ഹ്യുണ്ടായി ട്യൂസൺ ഓട്ടോ എക്‌സ്‌പോയുടെ 15-ാം പതിപ്പിൽ ജനങ്ങളെ വളരെയധികം ആകർഷിച്ച ഒരു മോഡലാണ്.

വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലിന് വ്യത്യസ്ഥമായി നിലവിലുള്ള മോഡലിന്റെ ജീവിതചക്രം നീട്ടാൻ സഹായകമാവുന്ന നിരവധി കോസ്മെറ്റിക്, ഇന്റീരിയർ സവിശേഷതകളോടെയാണ് ഇത് വരുന്നത്.

ബിഎസ് VI കംപ്ലയിന്റ് പെട്രോൾ, ഡീസൽ എഞ്ചിനുകളാണ് വാഹനത്തിന് കരുത്ത് പകരുന്നത്. പുതിയ ഡ്രൈവർ അസിസ്റ്റീവ്, സുരക്ഷാ സവിശേഷതകളും പാക്കേജിന്റെ ഭാഗമാണ്. വില ഏകദേശം 19.5 ലക്ഷം മുതൽ 26 ലക്ഷം രൂപ വരെയായിരിക്കും.

3. 2020 ഹ്യുണ്ടായി ക്രെറ്റ:
ഈ മാസം പകുതിയോടെ ഹ്യുണ്ടായി രണ്ടാം തലമുറ ക്രെറ്റയെ സമഗ്രമായ ബാഹ്യവും ആന്തരികവുമായ മെച്ചപ്പെടുത്തലുകളോടെ അവതരിപ്പിക്കും.

ഇന്റീരിയർ ഇന്ത്യ നിർദ്ദിഷ്ടമാണെങ്കിലും ബാഹ്യ രൂപകൽപ്പന ചൈനയിൽ വിൽപ്പനയ്ക്ക് എത്തുന്ന ഏറ്റവും പുതിയ ix25 ൽ നിന്നാണ്. പവർട്രെയിൻ ഓപ്ഷനുകൾ പോലുള്ളവ കിയ സെൽറ്റോസുമായി വാഹനം പങ്കിടുന്നു. ഏകദേശം 9.99 ലക്ഷം - 16 ലക്ഷം രൂപയോളം വില വരും.

4. 2020 ഹോണ്ട സിറ്റി:
സെഡാനുകളുടെ C-സെഗ്‌മെന്റിൽ ചൈതന്യം പുനരുജ്ജീവിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് പുതിയ സിറ്റി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്. ഡിസൈൻ പരിഷകരണങ്ങളിൽ പരിണാമപരമല്ലാതെ മറ്റൊന്നുമല്ല കൂടാതെ ക്യാബിന് ഓൺബോർഡിൽ ധാരാളം പുതിയ ഫീച്ചറുകൾ ലഭിക്കുന്നു.

മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളുള്ള ബിഎസ് VI കംപ്ലയിന്റ് i-VTEC പെട്രോൾ, i-DTEC ഡീസൽ എഞ്ചിനുകൾ എന്നിവ വാഹനത്തിന് കരുത്തേകും. വിലകൾ വിപണിയിൽ നിന്ന് പിൻവാങ്ങുന്ന സിറ്റിയേക്കാൾ ഉയർന്നതായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

5. ഹ്യുണ്ടായി വെർണ ഫെയ്‌സ്‌ലിഫ്റ്റ്:
അടുത്തിടെ റഷ്യയിൽ വിൽപ്പനയ്ക്ക് എത്തിയ സോളാരിസ് ഫെയ്‌സ്‌ലിഫ്റ്റിലെ സൗന്ദര്യവർദ്ധക മാറ്റങ്ങൾ പുനരുജ്ജീവിപ്പിച്ചുകൊണ്ട്, 2020 ഹ്യൂണ്ടായ് വെർന പുതിയ ഹോണ്ട സിറ്റിക്കു കടുത്ത മത്സരം നൽകുന്നതിനായി രംഗത്തെത്തും.

വാഹനത്തിന്റെ മുൻവശം മുമ്പത്തേക്കാളും മെലിഞ്ഞതായി മാറുന്നു, പിന്നിലും നിരവധി മാറ്റങ്ങൾ ലഭിക്കുന്നു. പരിഷ്കരിച്ച ഹ്യുണ്ടായി വെർണയിൽ വ്യത്യസ്‌തമായി ബ്ലൂ ലിങ്ക് കണക്റ്റിവിറ്റി അവതരിപ്പിക്കും.

6. ഫോക്സ്‍വാഗൺ T-റോക്ക്:
ഫോക്സ്‍വാഗൺ ഈ മാസം T-റോക്ക് ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിക്കും. ടിഗുവാൻ ഓൾസ്പേസ് പോലെ തന്നെ വാഹനത്തിനായുള്ള ബുക്കിംഗും നിർമ്മാതാക്കൾ ആരംഭിച്ചു.

വാഹനത്തിന്റെ ഏറ്റവും ഉയർന്ന പതിപ്പ് CBU ചാനൽ വഴി രാജ്യത്തേക്ക് കൊണ്ടുവരും. 1.5 ലിറ്റർ നാല് സിലിണ്ടർ TSI ഇവോ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 150 bhp കരുത്തും 240 Nm torque ഉം നിർമ്മിക്കുന്നു. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനിഷൽ മാത്രമേ വാഹനം ലഭിക്കുകയുള്ളൂ.

7. ഡാറ്റ്സൺ റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റ് ബിഎസ് VI:
റെഡി-ഗോയുടെ ഫെയ്‌സ്ലിഫ്റ്റ് പതിപ്പ് ഇതിനകം ഇന്ത്യൻ മണ്ണിൽ പരീക്ഷണയോട്ടം നടത്തിയിട്ടുണ്ട്. കോസ്മെറ്റിക് മാറ്റങ്ങളും ഇന്റീരിയർ പുതിയ ഫീച്ചറുകളുമായി ഈ മാസം ഇത് വിൽപ്പനയ്‌ക്കെത്തും.

ഏറ്റവും വലിയ അപ്‌ഡേറ്റ് ബിഎസ് VI കംപ്ലയിന്റ് എഞ്ചിനാണ്, ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT ഗിയർബോക്സുമായി ഇണചേരും.

8. റെനോ ഡസ്റ്റർ 1.3:
ഫെബ്രുവരി ആദ്യം നടന്ന ഓട്ടോ എക്‌സ്‌പോയിൽ ഇന്ത്യയിലെ ഡസ്റ്ററിന്റെ 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ പതിപ്പ് റെനോ പുറത്തിറക്കി.

കഴിഞ്ഞ വർഷം അവസാനം ഡസ്റ്ററിന് കോസ്മെറ്റിക് പരിഷ്കാരങ്ങൾ ലഭിച്ചതിനാൽ, 1.5 ലിറ്റർ K9K ഡീസൽ മോട്ടോറിനെ മാറ്റിസ്ഥാപിച്ച് പുതിയ എഞ്ചിൻ ഉൾപ്പെടുത്തുന്നത് മാത്രമാണ് മാറ്റം. ആറ് സ്പീഡ് മാനുവൽ, CVT ഗിയർബോക്സുകൾ ബിഎസ് VI എഞ്ചിനുമായി ഘടിപ്പിക്കുന്നു.

9. ഫോർസ് ഗൂർഖ:
വരാനിരിക്കുന്ന രണ്ടാം തലമുറ മഹീന്ദ്ര താറിന് മറുപടിയായി ഗൂർഖ ഓഫ് റോഡിംഗ് എസ്‌യുവി 2020 അവതാരത്തിൽ കനത്ത പരിഷ്കാരങ്ങൾക്ക് വിധേയമായിട്ടുണ്ട്. 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന പുതിയ ഗൂർഖയ്ക്ക് മുൻ ഡിസൈൻ മാറ്റങ്ങളോടെ ആധുനിക ബാഹ്യ രൂപം ലഭിക്കുന്നു.

അതേസമയം പരുക്കൻ രൂപം കേടുകൂടാതെയിരിക്കും. എസി വെന്റുകൾ, പുതിയ ഇൻസ്ട്രുമെന്റ് കൺസോൾ, ഡിജിറ്റൽ MID തുടങ്ങിയവയ്ക്കിടയിൽ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമുള്ള ഇന്റീരിയർ ഒരു പ്രധാന ആകർഷണമാണ്.

10. 2020 ബിഎംഡബ്ല്യു X1:
2020 ബിഎംഡബ്ല്യു X1 മാർച്ച് 3 ന് വിൽപനയ്‌ക്കെത്തും. ബിഎസ് VI ചട്ടങ്ങൾ പാലിക്കുന്നതിനായി 2.0 ലിറ്റർ ടർബോ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ എന്നിവ പരിഷ്കരിച്ചിരിക്കുന്നു.

പെട്രോൾ യൂണിറ്റ് 192 bhp കരുത്തും 280 Nm torque ഉം ഉത്പാദിപ്പിക്കുന്നു, ഡീസൽ 190 bhp കരുത്തും 400 Nm torque ഉം പുറപ്പെടുവിക്കുന്നു. സ്റ്റാൻഡേർഡ് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇരു എഞ്ചിനുകളും ജോടിയാക്കുന്നു.

ഫെയ്‌സ്‌ലിഫ്റ്റിന് നിരവധി ഹാഹ്യവും ആന്തരികവുമായ മാറ്റങ്ങൾ ലഭിക്കുന്നു. 39 ലക്ഷം രൂപ മുതൽ 46 ലക്ഷം രൂപ വരെയായിരിക്കുപം വാഹനത്തിന്റെ എക്സ്-ഷോറൂം വില.


Click it and Unblock the Notifications








