ഇന്ത്യയിൽ നിന്ന് ഏറ്റവും അധികം കയറ്റുമതി ചെയ്യുന്ന 10 കാറുകൾ

ജനറൽ മോട്ടോർസ് 2017 അവസാനത്തോടെ ഇന്ത്യയിലെ ആഭ്യന്തര വിൽപ്പന പ്രവർത്തനങ്ങൾ ഉപേക്ഷിച്ചെങ്കിലും, നിർമ്മാതാക്കളുടെ തലേഗോൺ സൗകര്യം ഇപ്പോഴും കയറ്റുമതിയ പ്രവർത്തനങ്ങൾ നിറവേറ്റുന്നു.

ഇന്ത്യയിൽ നിന്ന് ഏറ്റവും അധികം കയറ്റുമതി ചെയ്യുന്ന 10 കാറുകൾ

2020 ആദ്യ മാസത്തിൽ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത മോഡലാണ് ചെറു ഹാച്ച്ബാക്കായ ബീറ്റ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 7,150 യൂണിറ്റുകൾ കയറ്റുമതി ചെയ്ത സാഹചര്യത്തിൽ ഇത്തവണ 6,559 യൂണിറ്റുകളാണ് കയറ്റി അയച്ചിരിക്കുന്നത്.

ഇന്ത്യയിൽ നിന്ന് ഏറ്റവും അധികം കയറ്റുമതി ചെയ്യുന്ന 10 കാറുകൾ

ഗ്രേറ്റ് വാൾ മോട്ടോർസ് തങ്ങളുടെ പ്രാദേശിക പ്രവേശനത്തിനായി ഈ ഉൽ‌പാദന കേന്ദ്രം ഉപയോഗിക്കുന്നതിനാൽ ജനറൽ മോട്ടോർസിന് ഇന്ത്യയുമായി ഇനി യാതൊരു ബന്ധവുമുണ്ടാവില്ല.

ഇന്ത്യയിൽ നിന്ന് ഏറ്റവും അധികം കയറ്റുമതി ചെയ്യുന്ന 10 കാറുകൾ

അമേരിക്കൻ ബ്രാൻഡ് തായ്‌ലൻഡിലെ പ്ലാന്റ് GMC -ക്ക് വിൽക്കാനുള്ള ചർച്ചകൾ നടത്തിവരികയാണ്. ലാഭമല്ലാത്ത മിക്ക വിപണികളിൽ നിന്നും ഇതോടെ നിർമ്മാതാക്കൾ പിൻവാങ്ങി.

ഇന്ത്യയിൽ നിന്ന് ഏറ്റവും അധികം കയറ്റുമതി ചെയ്യുന്ന 10 കാറുകൾ

കഴിഞ്ഞ മാസം ബീറ്റ് വാർഷിക കയറ്റുമതിയിൽ 8 ശതമാനം ഇടിവ് നേരിട്ടപ്പോൾ ഇന്ത്യയിൽ പ്രതിസന്ധികളിൽ കൂടെ കടന്നു പോകുന്ന മറ്റൊരു വാഹന നിർമാതാക്കളായ ഫോർഡിന്റെ ഇക്കോസ്പോർട്ട് കയറ്റുമതി പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.

ഇന്ത്യയിൽ നിന്ന് ഏറ്റവും അധികം കയറ്റുമതി ചെയ്യുന്ന 10 കാറുകൾ

കോംപാക്റ്റ് എസ്‌യുവിയുടെ 4,559 യൂണിറ്റാണ് ഇത്തവണ കയറ്റുമതി ചെയ്തത്, 2019 -ൽ ഇതേ മാസത്തിൽ ഇത് 6,195 യൂണിറ്റായിരുന്നു. 26 ശതമാനം ഇടിവാണ് ഇക്കോസ്പോർട്ട് നേരിട്ടത്.

ഇന്ത്യയിൽ നിന്ന് ഏറ്റവും അധികം കയറ്റുമതി ചെയ്യുന്ന 10 കാറുകൾ

ഇന്ത്യയിൽ മഹീന്ദ്രയുമായി ഇതിനോടകം അമേരിക്കൻ നിർമ്മാതാക്കൾ ലയനം ഉറപ്പിച്ചു കഴിഞ്ഞു. രാജ്യത്തെ ആഭ്യന്തര പ്രവർത്തനങ്ങൾ മഹീന്ദ്രയ്ക്ക് കൈമാറിയിരിക്കുകയാണ് ഫോർഡ്.

Source: AutoPunditz

Exported Cars January 2020 January 2019 Growth (%)
Chevrolet Beat 6,559 7,150 -8
Ford Ecosport 4,559 6,195 -26
Hyundai Verna 4,496 5,156 -13
Nissan Sunny 4,255 2,500 70
Hyundai Creta 2,955 583 407
Kia Seltos 2,811 - -
Maruti Suzuki S-Presso 2,159 - -
Maruti Suzuki Baleno 2,005 4,185 -52
Maruti Suzuki Swift 1,387 171 711
Maruti Suzuki Dzire 1,363 938

45

ഇന്ത്യയിൽ നിന്ന് ഏറ്റവും അധികം കയറ്റുമതി ചെയ്യുന്ന 10 കാറുകൾ

അമേരിക്കൻ ബ്രാൻഡിന്റെ പ്ലാന്റും, തൊഴിലാളികളേയും മഹീന്ദ്ര ഏറ്റെടുക്കും. എന്നിരുന്നാലും, ഫോർഡ് ഇന്ത്യയിൽ തുടരും, പുതിയ മോഡലുകൾ, പ്രത്യേകിച്ച് എസ്‌യുവികൾ സംയുക്തമായി വികസിപ്പിച്ചെടുക്കാനും, വിവിധ തലങ്ങലിൽ പരസ്പരം കരുത്ത് പ്രയോജനപ്പെടുത്താനുമാണ് ഇരുവരുടേയും തീരുമാനം.

ഇന്ത്യയിൽ നിന്ന് ഏറ്റവും അധികം കയറ്റുമതി ചെയ്യുന്ന 10 കാറുകൾ

കയറ്റുമതിയിൽ 4,496 യൂണിറ്റുമായി മൂന്നാം സ്ഥാനത്താണ് ഹ്യുണ്ടായി വെർണ്ണ. 2019 ജനുവരിയിൽ 5,5156 യൂണിറ്റിനെ അപേക്ഷിച്ച്, 13 ശതമാനം ഇടിവാണ് വാഹനം നേരിടുന്നത്.

ഇന്ത്യയിൽ നിന്ന് ഏറ്റവും അധികം കയറ്റുമതി ചെയ്യുന്ന 10 കാറുകൾ

കയറ്റുമതിയിൽ 70 ശതമാനം വർധനയാണ് നിസാൻ സണ്ണി നേരിട്ടത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ2,500 യൂണിറ്റുകൾ കയറ്റിവിട്ട സ്ഥാനത്ത് ഇപ്പോൾ 4,255 യൂണിറ്റുകളാണ് അയച്ചിരിക്കുന്നത്.

ഇന്ത്യയിൽ നിന്ന് ഏറ്റവും അധികം കയറ്റുമതി ചെയ്യുന്ന 10 കാറുകൾ

583 യൂണിറ്റുകളിൽ നിന്ന് 2,955 യൂണിറ്റുകൾ കയറ്റി അയച്ചതിനാൽ ക്രെറ്റയുടെ വാർഷിക കയറ്റുമതിയും 407 ശതമാനം വർദ്ധിച്ചു. 2,811 യൂണിറ്റുകളുമായി സെൽറ്റോസ് ആറാം സ്ഥാനത്തെത്തി.

ഇന്ത്യയിൽ നിന്ന് ഏറ്റവും അധികം കയറ്റുമതി ചെയ്യുന്ന 10 കാറുകൾ

എന്നാൽ വരും മാസങ്ങളിൽ വാഹനത്തിന്റെ കയറ്റുമതിയുടെ എണ്ണം ഇനിയും ഉയരും. അവസാന നാല് സ്ഥാനങ്ങൾ അടുത്തിടെ പുറത്തിറങ്ങിയ എസ്-പ്രസ്സോ, ബലേനോ, സ്വിഫ്റ്റ്, ഡിസയർ എന്നിവ കൈവശപ്പെടുത്തി.

Most Read Articles

Malayalam
English summary
10 Top most exported cars from India in 2020 January. Read in Malayalam.
Story first published: Wednesday, February 26, 2020, 18:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X