ബിഎസ് IV വാഹനം വാങ്ങാന്‍ ഇത് നല്ലസമയം; 2 ലക്ഷം രൂപയുടെ ഓഫറുകള്‍ പ്രഖ്യാപിച്ച് റെനോ

മാര്‍ച്ച് 31 -ന് മുമ്പായി ബിഎസ് IV നിലവാരത്തിലുള്ള വാഹനങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള തിരക്കിലാണ് വാഹന നിര്‍മ്മാതാക്കള്‍. ഇതിന്റെ ഭാഗമായി മിക്ക മോഡലുകള്‍ക്കും വലിയ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കുകയും ചെയ്തു.

ബിഎസ് IV വാഹനം വാങ്ങന്‍ ഇത് നല്ലസമയം; 2 ലക്ഷം രൂപയുടെ ഓഫറുകള്‍ പ്രഖ്യാപിച്ച് റെനോ

ഇപ്പോഴിതാ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയും തങ്ങളുടെ ബിഎസ് IV മോഡുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഏകദേശം രണ്ട് ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളില്‍ കമ്പനി ഇളവ് നല്‍കുന്നത്.

ബിഎസ് IV വാഹനം വാങ്ങന്‍ ഇത് നല്ലസമയം; 2 ലക്ഷം രൂപയുടെ ഓഫറുകള്‍ പ്രഖ്യാപിച്ച് റെനോ

ക്വിഡ്

റെനോയില്‍ നിന്നുള്ള എന്‍ട്രി ലെവല്‍ വാഹനമാണിത്. അടുത്തിടെ വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. മാരുതിയുടെ മിനി എസ് യുവി എസ്-പ്രെസ്സോയാണ് വിപണിയില്‍ ക്വിഡിന്റെ എതിരാളി.

ബിഎസ് IV വാഹനം വാങ്ങന്‍ ഇത് നല്ലസമയം; 2 ലക്ഷം രൂപയുടെ ഓഫറുകള്‍ പ്രഖ്യാപിച്ച് റെനോ

ഇപ്പോള്‍ ക്വിഡിന്റെ ബിഎസ് IV മോഡലുകള്‍ക്ക് ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് റെനോ. 50,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും, 4,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും, 10,000 രൂപ ലോയല്‍റ്റി ബോണസും 4 വര്‍ഷത്തെ വാറന്റി പാക്കേജുമാണ് കമ്പനി നല്‍കുന്ന ഓഫറുകള്‍.

ബിഎസ് IV വാഹനം വാങ്ങന്‍ ഇത് നല്ലസമയം; 2 ലക്ഷം രൂപയുടെ ഓഫറുകള്‍ പ്രഖ്യാപിച്ച് റെനോ

ക്വിഡിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനും 10,000 രൂപയുടെ ഓഫര്‍ കമ്പനി വാഗ്ദ്‌നം ചെയ്യുന്നുണ്ട്. ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കള്‍ക്കായും പ്രത്യേക ഓഫറുകളാണ് റെനോ നല്‍കുന്നത്. കര്‍ഷകര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ക്ക് 4,000 രൂപയുടെ അധിക ഓഫറും ലഭിക്കും.

ബിഎസ് IV വാഹനം വാങ്ങന്‍ ഇത് നല്ലസമയം; 2 ലക്ഷം രൂപയുടെ ഓഫറുകള്‍ പ്രഖ്യാപിച്ച് റെനോ

ട്രൈബര്‍

രാജ്യത്തെ ഏറ്റവും വില കുറഞ്ഞ എംപിവിയാണ് ട്രൈബര്‍. അടുത്തിടെയാണ് വാഹനത്തിന്റെ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. അധികം വൈകാതെ തന്നെ എഎംടി പതിപ്പും വിപണിയില്‍ എത്തും.

ബിഎസ് IV വാഹനം വാങ്ങന്‍ ഇത് നല്ലസമയം; 2 ലക്ഷം രൂപയുടെ ഓഫറുകള്‍ പ്രഖ്യാപിച്ച് റെനോ

5,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും, 10,000 രൂപയുടെ ലോയല്‍റ്റി ഡിസ്‌കൗണ്ടുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കള്‍ക്കും ഈ ഓഫറുകള്‍ ലഭ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിഎസ് IV വാഹനം വാങ്ങന്‍ ഇത് നല്ലസമയം; 2 ലക്ഷം രൂപയുടെ ഓഫറുകള്‍ പ്രഖ്യാപിച്ച് റെനോ

2019 ഓഗസ്റ്റില്‍ വിപണിയില്‍ എത്തിയ എന്‍ട്രി ലെവല്‍ എംപിവി ട്രൈബര്‍ റെനോയ്ക്ക് മികച്ച വിജയമാണ് നേടിക്കൊടുത്തത്. ഒരു മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ മാത്രമാണ് അന്ന് വാഹനത്തില്‍ വാഗ്ദാനം ചെയ്തിരുന്നത്.

ബിഎസ് IV വാഹനം വാങ്ങന്‍ ഇത് നല്ലസമയം; 2 ലക്ഷം രൂപയുടെ ഓഫറുകള്‍ പ്രഖ്യാപിച്ച് റെനോ

ഇത് വലിയൊരു പോരായ്മയായി തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ഓട്ടോമാറ്റിക്ക് പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. 2020 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച് ഓട്ടോമാറ്റിക്ക് പതിപ്പ് ഉടന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ബിഎസ് IV വാഹനം വാങ്ങന്‍ ഇത് നല്ലസമയം; 2 ലക്ഷം രൂപയുടെ ഓഫറുകള്‍ പ്രഖ്യാപിച്ച് റെനോ

ഡസ്റ്റര്‍

ഫ്രഞ്ച് തറവാട്ടില്‍ നിന്നുള്ള ജനപ്രീയ എസ്‌യുവി മോഡലാണ് ഡസ്റ്റര്‍. ഏപ്രില്‍ 31 -ന് മുമ്പായി ബിഎസ് IV മോഡലുകളെ വിറ്റഴിക്കുന്നതിന്റെ ഭാഗമായി ഡസ്റ്ററിനും കമ്പനി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ബിഎസ് IV വാഹനം വാങ്ങന്‍ ഇത് നല്ലസമയം; 2 ലക്ഷം രൂപയുടെ ഓഫറുകള്‍ പ്രഖ്യാപിച്ച് റെനോ

ഡസ്റ്ററിന്റെ ബിഎസ് IV മോഡലുകള്‍ക്ക് ഒപ്പം ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ക്കും ഈ ഓഫര്‍ ലഭിക്കും. രണ്ട് ലക്ഷം രൂപയുടെ ഓഫറുകള്‍ക്ക് ഒപ്പം 10,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും, 20,000 രൂപയുടെ ലോയല്‍റ്റി ഡിസ്‌കൗണ്ടും ഉഫഭോക്താവിന് ലഭിക്കും.

ബിഎസ് IV വാഹനം വാങ്ങന്‍ ഇത് നല്ലസമയം; 2 ലക്ഷം രൂപയുടെ ഓഫറുകള്‍ പ്രഖ്യാപിച്ച് റെനോ

നിലവില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ റെനോയുടെ ഡസ്റ്റര്‍ വിപണിയില്‍ എത്തുന്നത്. എന്നാല്‍ ഈ പതിപ്പിനെ പിന്‍വലിച്ച് പുതിയ ടര്‍ബോ പെട്രോള്‍ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. 2020 ഓട്ടോ എക്‌സ്‌പോയില്‍ ഈ പതിപ്പിനെ കമ്പനി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

ബിഎസ് IV വാഹനം വാങ്ങന്‍ ഇത് നല്ലസമയം; 2 ലക്ഷം രൂപയുടെ ഓഫറുകള്‍ പ്രഖ്യാപിച്ച് റെനോ

155 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കുന്ന 1.3 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനിലാണ് പുതിയ ഡസ്റ്ററിന്റെ കടന്നുവരവ്. നിലവിലെ സ്റ്റാന്‍ഡേര്‍ഡ് പെട്രോള്‍ മോഡലിനെ അപേക്ഷിച്ച് 48 bhp കരുത്തും 108 Nm torque ഉം എസ്‌യുവി കൂടുതല്‍ സൃഷ്ടിക്കും.

ബിഎസ് IV വാഹനം വാങ്ങന്‍ ഇത് നല്ലസമയം; 2 ലക്ഷം രൂപയുടെ ഓഫറുകള്‍ പ്രഖ്യാപിച്ച് റെനോ

സിവിടി ഗിയര്‍ബോക്സ് മാത്രമേ ഡസ്റ്ററിന്റെ പുതിയ 1.3 ലിറ്റര്‍ ടര്‍ബ്ബോ പതിപ്പിലുള്ളൂ. സ്റ്റാന്‍ഡേര്‍ഡ് ഡസ്റ്ററില്‍ അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ കമ്പനി ലഭ്യമാക്കുന്നുണ്ട്.കരുത്തിന്റെ കാര്യത്തില്‍ ഇപ്പോഴുള്ള ഡീസല്‍ പതിപ്പിനെയും പുതിയ ഡസ്റ്റര്‍ കടത്തിവെട്ടും.

ബിഎസ് IV വാഹനം വാങ്ങന്‍ ഇത് നല്ലസമയം; 2 ലക്ഷം രൂപയുടെ ഓഫറുകള്‍ പ്രഖ്യാപിച്ച് റെനോ

1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തുടിക്കുന്ന ഡസ്റ്റര്‍ ഡീസല്‍ പതിപ്പ് 108 bhp കരുത്തും 245 Nm torque -മാണ് പരമാവധി സമര്‍പ്പിക്കുന്നത്. എഞ്ചിന്‍ നവീകരണത്തിനൊപ്പം തന്നെ പുറംമോടിയിലും കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ബിഎസ് IV വാഹനം വാങ്ങന്‍ ഇത് നല്ലസമയം; 2 ലക്ഷം രൂപയുടെ ഓഫറുകള്‍ പ്രഖ്യാപിച്ച് റെനോ

ക്യാപ്ച്ചര്‍

പ്രീമിയം ലുക്കില്‍ ഒരു എസ്‌യുവി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് റെനോ ക്യാപ്ച്ചറിനെ വിപണിയില്‍ എത്തിക്കുന്നത്. വിപണിയില്‍ ഹ്യുണ്ടായിയുടെ ക്രെറ്റയാണ് ക്യാപ്ച്ചറിന്റെ മുഖ്യഎതിരാളി.

ബിഎസ് IV വാഹനം വാങ്ങന്‍ ഇത് നല്ലസമയം; 2 ലക്ഷം രൂപയുടെ ഓഫറുകള്‍ പ്രഖ്യാപിച്ച് റെനോ

മികച്ച ഡിസൈനില്‍ വാഹനത്തെ കമ്പനി അവതരിപ്പിച്ചെങ്കിലും വിപണിയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ല. രണ്ട് ലക്ഷം രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് ഓഫറാണ് ബിഎസ് IV മോഡലുകള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ബിഎസ് IV വാഹനം വാങ്ങന്‍ ഇത് നല്ലസമയം; 2 ലക്ഷം രൂപയുടെ ഓഫറുകള്‍ പ്രഖ്യാപിച്ച് റെനോ

അതിനൊപ്പം തന്നെ 20,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും, ഗ്രാമീണ ഉപഭോക്താക്കള്‍ക്കായി 10,000 രൂപയുടെ ഓഫറുകളും ലഭ്യമാണെന്നും കമ്പനി അറിയിച്ചു. നിലവില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്.

ബിഎസ് IV വാഹനം വാങ്ങന്‍ ഇത് നല്ലസമയം; 2 ലക്ഷം രൂപയുടെ ഓഫറുകള്‍ പ്രഖ്യാപിച്ച് റെനോ

1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 5600 rpm -ല്‍ 104.5 bhp കരുത്തും, 142 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്.

ബിഎസ് IV വാഹനം വാങ്ങന്‍ ഇത് നല്ലസമയം; 2 ലക്ഷം രൂപയുടെ ഓഫറുകള്‍ പ്രഖ്യാപിച്ച് റെനോ

1.5 ലിറ്റര്‍ K9K ഡീസല്‍ എഞ്ചിന്‍ 4000 rpm -ല്‍ 108 bhp പവറും 245 Nm torque ഉം സൃഷ്ടിക്കും. ജീപ്പ് കോംമ്പസ്, ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയര്‍ എന്നിവരാണ് ക്യാപ്ച്ചറിന്റെ എതിരാളികള്‍.

ബിഎസ് IV വാഹനം വാങ്ങന്‍ ഇത് നല്ലസമയം; 2 ലക്ഷം രൂപയുടെ ഓഫറുകള്‍ പ്രഖ്യാപിച്ച് റെനോ

ലോഡ്ജി

റെനോയില്‍ നിന്നുള്ള മറ്റൊരു എംപിവിയാണ് ലോഡ്ജി. ബിഎസ് VI -ലേക്ക് വാഹനത്തെ പരിഷ്‌കരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ലോഡ്ജിയുടെ വില്‍പ്പന അവസാനിപ്പിച്ച് ഈ ശ്രേണിയില്‍ ട്രൈബറിന്റെ വില്‍പ്പനിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ പദ്ധതി.

ബിഎസ് IV വാഹനം വാങ്ങന്‍ ഇത് നല്ലസമയം; 2 ലക്ഷം രൂപയുടെ ഓഫറുകള്‍ പ്രഖ്യാപിച്ച് റെനോ

ലോഡ്ജിയുടെ വിവിധ വകഭേദങ്ങളില്‍ രണ്ട ലക്ഷം രൂപയുടെ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 10,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും, ഗ്രാമീണ ഉപഭോക്താക്കള്‍ക്കായി 10,000 രൂപയുടെ ഓഫറുകളും ഇതിനൊപ്പം ലഭ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
2 Lakh Discounts Offered On BS-4 Renault Cars. Read In Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X