ദോസ്ത് ബിഎസ് VI -ന്റെ പരീക്ഷണയോട്ടം ക്യാമറയില്‍; വീഡിയോ
ലഘുവാണിജ്യ വാഹന ശ്രേണിയില്‍ (LCV) അശോക് ലെയ്‌ലാന്‍ഡിന്റെ സംഭാവനയാണ് ദോസ്ത്. 2011 -ലാണ് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. 2015 -ല്‍ വാഹനത്തിന്റെ വില്‍പ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടു.

വിപണിയില്‍ ഈ ശ്രേണിയില്‍ മികച്ച വില്‍പ്പന വാഹനത്തിന് ലഭിക്കുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ മലിനീകരണ മാനദണ്ഡങ്ങള്‍ ദോസ്തിനും ബാധകമാണ്. 2020 ഏപ്രില്‍ ഒന്ന് മുതലാണ് രാജ്യത്ത് ബിഎസ് VI നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.

ഉടന്‍ തന്നെ വാഹനത്തിന്റെ ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തും എന്ന് വാര്‍ത്തകള്‍ നേരത്തെയും പുറത്തുവന്നിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോള്‍ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങലും വീഡിയോയും പുറത്തുവന്നിരിക്കുന്നത്.
പവര്‍ സ്‌ട്രോക്ക് എന്നൊരു യുട്യൂബ് ചാനലാണ് പരീതക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. മൂടികെട്ടിയായിരുന്നു വാഹനത്തിന്റെ പരീക്ഷണ ഓട്ടം. വാഹനത്തിന്റെ ഷീറ്റ് മെറ്റല്‍ ഭാഗത്ത് മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ല.

അതേസമയം വലിയ എയര്‍ ഡാമോടുകൂടിയ ബമ്പര്‍, റിഫ്‌ളക്ടറുകള്‍, ഫോഗ്‌ലാമ്പുകള്‍ എന്നിവയിലെല്ലാം മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വാഹനത്തിന് ഉള്ളില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നത് കാത്തിരുന്നു കാണണം. അതേകുറിച്ച് ഒന്നും തന്നെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.

1.5 ലിറ്റര്‍ ടര്‍ബോ ചാര്‍ജഡ് ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ കമ്പനി രണ്ട രീതിയിലാണ് ട്യുണ്‍ ചെയ്തിരിക്കുന്നതും. ഈ ശ്രേണിയില്‍ മത്സരം കടുത്തതോടെ ദോസ്ത് പ്ലസ് എന്നൊരു പതിപ്പിനെക്കൂടി കമ്പനി ഇടയ്ക്ക് അവതരിപ്പിച്ചിരുന്നു.

ഏകദേശം 1,475 കിലോ ഭാരം വരെ വഹിക്കാന്‍ ഉള്ള ശേഷി ഈ പതിപ്പിനുണ്ട്. ഈ പതിപ്പില്‍ ഈ എഞ്ചിന്‍ 60 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കും. എന്നാല്‍ സാധാരണ മോഡലില്‍ ഇത് 58 bhp കരുത്തും 157 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

രണ്ട് പതിപ്പുകളിലും അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. വാഹനത്തിന്റെ വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല. ഉടന്‍ തന്നെ വാഹനത്തിന്റെ പുതിയ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദോസ്തിനെക്കാളും 18 ശതമാനം അധിക ഭാരം വഹിക്കാന്‍ ദോസ്ത് പ്ലസിന് സാധിക്കുമെന്ന് അശോക് ലെയ്ലാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. അമിത ഭാരം താങ്ങുന്നതിനായി കൂടുതല്‍ ലീഫ് സ്പ്രിങ്ങുകളും പുതിയ ദോസ്ത് പ്ലസില്‍ ഇടംപിടിച്ചിട്ടുണ്ട്.

14 ഇഞ്ച് സ്റ്റീല്‍ വീലുകള്‍ക്ക് പകരം 15 ഇഞ്ച് സ്റ്റീല്‍ വീലുകളാണ് പുതിയ പതിപ്പില്‍ ഒരുങ്ങിയിരിക്കുന്നത്. 2,645 mm നീളവും 1,620 mm വീതിയുമാണ് ദോസ്ത് പ്ലസിനുള്ളത്. വൈറ്റ്, ഐറിഷ് ക്രീം, ഗ്രെയ് ബീജ് എന്നീ നിറഭേദങ്ങളിലാണ് പുതിയ ദോസ്ത് പ്ലസ് ലഭ്യമാവുക.

മൂന്ന് വകഭേദങ്ങളില്‍ എത്തുന്ന ദോസ്ത് പ്ലസിന്റെ ഉയര്‍ന്ന പതിപ്പില്‍ എയര്‍ കണ്ടീഷണിംഗും, പവര്‍ സ്റ്റീയറിംഗും, ഡ്യൂവല്‍-ടോണ്‍ ഇന്റീരിയറും ഇടംപിടിക്കുന്നുണ്ട്. രണ്ട് വര്‍ഷം/ഒരു ലക്ഷം കിലോമീറ്റര്‍ എന്ന അഡീഷണല്‍ വാറന്റിയ്ക്ക് ഒപ്പമാണ് ദോസ്ത് പ്ലസിനെ അവതരിപ്പിച്ചിരിക്കുന്നത്.


Click it and Unblock the Notifications








