പെരെഗ്രിന്‍! സെഡാന്‍ ശ്രേണിയിലെ പുതിയ അവതാരത്തെ വെളിപ്പെടുത്തി ടാറ്റ

സെഡാന്‍ ശ്രേണിയിലേക്ക് പുതിയ വാഹനത്തെ അവതരിപ്പിക്കുമെന്ന് അടുത്തിടെയാണ് ടാറ്റ റിപ്പോര്‍ട്ട് ചെയ്തത്. അടുത്തിടെ വിപണിയില്‍ എത്തിയ ആള്‍ട്രോസിനെ അടിസ്ഥാനമാക്കിയാണ് പുതിയ വാഹനത്തിന്റെ നിര്‍മ്മണം.

പെരെഗ്രിന്‍! സെഡാന്‍ ശ്രേണിയിലെ പുതിയ അവതാരത്തെ വെളിപ്പെടുത്തി ടാറ്റ

ഹോണ്ട സിറ്റിയും ഹ്യുണ്ടായി വെര്‍ണയും മാരുതി സിയാസും അരങ്ങു തകര്‍ക്കുന്ന ശ്രേണിയിലേക്കാണ് പുതിയ വാഹനവുമായി എത്തുന്നത്. ഇപ്പോഴിതാ പുതിയ വാഹനത്തിന്റെ പേരും പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യന്‍ ഓട്ടോ ബ്ലാഗാണ് ഇത് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

പെരെഗ്രിന്‍! സെഡാന്‍ ശ്രേണിയിലെ പുതിയ അവതാരത്തെ വെളിപ്പെടുത്തി ടാറ്റ

റിപ്പോര്‍ട്ട് അനുസരിച്ച് പെരെഗ്രിന്‍ എന്നായിരിക്കും വാഹനത്തിന്റെ പേര്. ടാറ്റ X452 എന്ന കോഡ് നാമത്തിലാണ് വാഹനത്തിന്റെ നിര്‍മാണം. അതേസമയം, നിര്‍മാണവേളയില്‍ മാത്രമായിരിക്കും ഈ പേരില്‍ അറിയപ്പെടുകയെന്നും നിരത്തിലെത്തുമ്പോള്‍ മറ്റൊരു പേര് നല്‍കിയേക്കുമെന്നുമാണ് സൂചന.

പെരെഗ്രിന്‍! സെഡാന്‍ ശ്രേണിയിലെ പുതിയ അവതാരത്തെ വെളിപ്പെടുത്തി ടാറ്റ

ടാറ്റയില്‍നിന്ന് അടുത്തിടെ നിരത്തിലെത്തിയ പ്രീമിയം ഹാച്ച്ബാക്ക് വാഹനം നിര്‍മാണ വേളയില്‍ അക്വില എന്നാണ് അറിയപ്പെട്ടിരുന്നത്. ടാറ്റ X451 എന്നായിരുന്ന ആള്‍ട്രോസിന്റെ കോഡ്‌നാമം. ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആല്‍ട്രോസിന് എത്തുന്ന അതേ ആല്‍ഫ പ്ലാറ്റ്‌ഫോമിലാണ് പുതിയ സെഡാനും ഒരുങ്ങുന്നത്.

പെരെഗ്രിന്‍! സെഡാന്‍ ശ്രേണിയിലെ പുതിയ അവതാരത്തെ വെളിപ്പെടുത്തി ടാറ്റ

ടാറ്റയുടെ പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയാണ് പുതിയ വാഹനത്തിനും ടാറ്റ നല്‍കുക. 2018 ജനീവ ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ച ഇ-വിഷന്‍ കണ്‍സെപ്റ്റ് മോഡലിനോട് സാമ്യമുള്ള ഡിസൈനിലായിരിക്കും എത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്.

പെരെഗ്രിന്‍! സെഡാന്‍ ശ്രേണിയിലെ പുതിയ അവതാരത്തെ വെളിപ്പെടുത്തി ടാറ്റ

ലക്ഷ്വറി കാറുകളോട് കിടപിടിക്കുന്ന രൂപത്തിലായിരുന്നു ഇ-വിഷന്‍ കണ്‍സെപ്റ്റ് എത്തിയത്. നേര്‍ത്ത എല്‍ഇഡി ഹെഡ് ലാമ്പുകളാണ് മുന്‍വശത്തെ സവിശേഷത. ബംബറില്‍ ഇടംപിടിച്ചിരിക്കുന്ന ഡേ ടൈം റണ്ണിങ് ലാമ്പുകളും, അതിന് മുകളിലായി സ്ഥാനം കൈയ്യടക്കിയിരിക്കുന്ന ടാറ്റ ലോഗോയും വാഹനത്തിന്റെ സവിശേഷതയാണ്.

പെരെഗ്രിന്‍! സെഡാന്‍ ശ്രേണിയിലെ പുതിയ അവതാരത്തെ വെളിപ്പെടുത്തി ടാറ്റ

പിന്നില്‍ എല്‍ഇഡിയാണ് ടെയില്‍ ലാമ്പ്. ബൂട്ട് ലിഡിലാണ് ബാഡ്ജിങ്ങ് സ്ഥാനം പിടിച്ചിരിക്കുന്നത്. എഞ്ചിന്‍ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല. എന്നിരുന്നാലും നെക്സോണില്‍ കണ്ട പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ വാഹനത്തില്‍ ഇടംപിടിച്ചേക്കും.

പെരെഗ്രിന്‍! സെഡാന്‍ ശ്രേണിയിലെ പുതിയ അവതാരത്തെ വെളിപ്പെടുത്തി ടാറ്റ

1.5 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലുമായിരിക്കും സെഡാന്‍ എത്തുന്നത്. ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ ഈ വാഹനത്തില്‍ സ്ഥാനം പിടിച്ചേക്കും. ആള്‍ട്രോസില്‍ കണ്ടിരിക്കുന്ന ഫീച്ചറുകള്‍ പുതിയ സെഡാനിലും ഇടംപിടിച്ചേക്കും.

പെരെഗ്രിന്‍! സെഡാന്‍ ശ്രേണിയിലെ പുതിയ അവതാരത്തെ വെളിപ്പെടുത്തി ടാറ്റ

കോമ്പാക്ട് സെഡാന്‍ ശ്രേണിയിലേക്ക് ടിഗോറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടുത്തിടെയാണ് കമ്പനി വിപണിയില്‍ എത്തിക്കുന്നത്. 5.75 ലക്ഷം രൂപയാണ് പുതിയ പതിപ്പിന്റെ എക്‌സ്‌ഷോറും വില. പഴയ പതിപ്പില്‍ നിന്നും 10,000 രൂപയുടെ വര്‍ധനവാണ് ഫെയ്സ്‌ലിഫ്റ്റ് പതിപ്പില്‍ ഉണ്ടായിരിക്കുന്നത്.

പെരെഗ്രിന്‍! സെഡാന്‍ ശ്രേണിയിലെ പുതിയ അവതാരത്തെ വെളിപ്പെടുത്തി ടാറ്റ

ബിഎസ് VI പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തുന്നത്. 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 84 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍, എഎംടിയാണ് ഗിയര്‍ബോക്സ്. ടാറ്റയുടെ മുഖമുദ്ര തന്നെ മാറ്റിയ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയില്‍ തന്നെയാണ് പുതിയ പതിപ്പിന്റെയും ആകര്‍ഷണം.

Most Read Articles

Malayalam
English summary
Tata Peregrin Sedan Name Confirmed. Read in Malayalam.
Story first published: Thursday, March 12, 2020, 19:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X