കൊവിഡ് ഒരു മുട്ടൻ പണി തന്നെ; ഏപ്രിൽ മാസം ഒരു യൂണിറ്റ് പോലും വിൽപ്പനയില്ലാതെ അശോക് ലെയ്‌ലാൻഡ്
കൊവിഡ്-19 മഹാമാരി കാരണം രാജ്യമങ്ങും വലിയ പ്രതിസന്ധിയിലാണ്. ഇതിനോടനുബന്ധിച്ച് വളരെയധികം പ്രയാസങ്ങൾ വാഹന വ്യസായ രംഗവും നേരിടുന്നു. വൈറസ് ബാധ മൂലം ഏപ്രിൽ മാസം ഒരു യൂണിറ്റ് പോലും വിൽപ്പന ഉണ്ടായിട്ടില്ല എന്ന് പ്രമുഖ വ്യവസായ വാഹന നിർമ്മാതാക്കളായ അശോക് ലെയ്‌ലാൻഡും റിപ്പോർട്ട് ചെയ്യുന്നു.

മെയ് നാലിനകം രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പിൻവലിണ്ടതായിരുന്നു എങ്കിലും നിലവിലെ സ്ഥിതി കണക്കിലെടുത്ത് സർക്കാർ ഇത് മെയ് 17 വരെ നീട്ടിയിരിക്കുകയാണ്.

ഇത് യഥാർത്ഥത്തിൽ അഭൂതപൂർവമായ സമയമാണ്, വ്യവസായരംഗത്തെ മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാൻ സർക്കാരും വ്യവസായ മേഘലയും വിതരണ ശൃംഖലയിലുടനീളം കൂടുതൽ അടുത്ത് പ്രവർത്തിക്കേണ്ടതുണ്ട്. മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് വാഹന വ്യവസായം നിർണായകമാണ്.
MOST READ: സ്ഥാപകർ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ 116 -ാം വാർഷികം ആഘോഷിച്ച് റോൾസ് റോയ്‌സ്

ഇന്ത്യയിലെ വാഹന വ്യവസായത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 2020 ഏപ്രിലിൽ ഒരു യൂണിറ്റ് പോലും വിൽപ്പനയില്ലാത്ത അവസ്ഥ തങ്ങൾ നേരിട്ടത് എന്ന് അശോക് ലെയ്‌ലാൻഡിന്റെ സിഇഒയും എംഡിയുമായ വിപിൻ സോന്ധി പറഞ്ഞു.

അശോക് ലെയ്‌ലാൻഡിനെപ്പോലെ, കോവിഡ് -19 മഹാമാരി മൂലം ഏപ്രിലിൽ ഹ്യൂണ്ടായിയും ആഭ്യന്തര വിപണിയിൽ പൂജ്യം വിൽപ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും ഈ മാസം 1,341 യൂണിറ്റ് കയറ്റുമതി ചെയ്തിട്ടുണ്ട്.
MOST READ: ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിയുടെ ആഢംബര വാഹന ശേഖരം

സർക്കാരും കയറ്റുമതി നിയന്ത്രണ അധികാരികളും നിശ്ചയിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് ഷിപ്പിംഗ് നടത്തിയതെന്ന് കമ്പനി അറിയിച്ചു. മറുവശത്ത്, മാരുതി സുസുക്കിയും ഏപ്രിൽ മാസത്തിൽ ആഭ്യന്തര വിൽപ്പന പൂജ്യമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നാൽ നിയമപ്രകാരം 632 യൂണിറ്റുകൾ മാത്രമേ കയറ്റുമതി ചെയ്യാൻ മാരുതിക്ക് കഴിഞ്ഞുള്ളൂ.

തങ്ങളുടെ അൽവാർ, ഭണ്ഡാര, പന്ത്നഗർ പ്ലാന്റുകളിൽ പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി ലഭിച്ചതായി അശോക് ലെയ്‌ലാൻഡ് നേരത്തെ അറിയിച്ചിരുന്നു.
MOST READ: ടാക്‌സി കാറുകളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ് പദ്ധതിയുമായി എറണാകുളം ജില്ല

എന്നിരുന്നാലും, വിപണി ആവശ്യകതയെ അടിസ്ഥാനമാക്കി ഉത്പാദനം ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. വാഹന നിർമ്മാതാക്കൾ അനുബന്ധ സപ്ലൈ മേഖലയെ ആശ്രയിച്ചിരിക്കുന്നു.

സമ്പൂർണ്ണ വിതരണ ശൃംഖലയുടെ സുഗമമായ ഒഴുക്ക് വാഹനങ്ങളുടെ ഉൽപാദനത്തിന് അത്യന്താപേക്ഷിതമാണ്. അതേസമയം, ഘട്ടം ഘട്ടമായി പ്രവർത്തനം പുനരാരംഭിക്കാൻ സർക്കാർ വാഹനമേഖലയ്ക്ക് അനുമതി നൽകിയിട്ടുണ്ട്.
MOST READ: അത്യാഢംബര ബുഗാട്ടി ഹൈപ്പർകാറുകൾ സ്വന്തമാക്കിയ ഇന്ത്യക്കാർ

ചില മാനദണ്ഡങ്ങളും വ്യവസ്ഥകളും അനുസരിച്ച് പ്രവർത്തനം പുനരാരംഭിക്കുന്നത് വ്യവസായത്തിന് ഇപ്പോഴും ഒരു വെല്ലുവിളിയായി തുടരുന്നു.

നിർമ്മാതാക്കളുടെ ഉൽപാദന യൂണിറ്റ് ഗ്രീൻ സോണിലായിരിക്കാം എന്നാൽ ഒരു ചെറിയ ഭാഗം വിതരണം ചെയ്യുന്ന അനുബന്ധ യൂണിറ്റ് റെഡ് സോണിലാണെങ്കിൽ പോലും, വാഹനത്തിന്റെ ഒരു ഘടകം ലഭ്യമല്ലാതാകുകയും അതുവഴി ഉൽപാദന പ്രക്രിയ അസാധ്യമാക്കുകയും ചെയ്യും. സുഗമമായ വിതരണ ശൃംഖല ഉറപ്പാക്കാൻ കമ്പനികൾ പ്രാദേശിക ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കേണ്ടതാണ്.


Click it and Unblock the Notifications








