പുതിയ A8L സെക്യൂരിറ്റി ആർമേർഡ് പതിപ്പ് അവതരിപ്പിച്ച് ഔഡി
റഷ്യയിൽ പുതിയ A8L ആഡംബര ലിമോസിന്റെ ആർമേർഡ് പതിപ്പ് ഔഡി നിശബ്ദമായി വെളിപ്പെടുത്തി. പുതിയ A8L സെക്യൂരിറ്റി VR10 ലെവൽ ബാലിസ്റ്റിക് പരിരക്ഷ നൽകുന്നു, ഒപ്പം യാത്രക്കാരെ സംരക്ഷിക്കുന്നതിനായി നിരവധി സുരക്ഷാ സംവിധാനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.

A8L സെക്യൂരിറ്റി സ്റ്റാൻഡേർഡ് A8 -ന് സമാനമാണ്. ഗ്രില്ല്, പിൻ വിൻഡ്‌സ്ക്രീൻ പോലുള്ള സ്ഥലങ്ങളിൽ സ്ഥിതിചെയ്യുന്ന നീല എൽഇഡി സ്ട്രോബ് ലൈറ്റുകൾ പോലുള്ള ബിറ്റുകളും, വിൻഡോകളുടെ കട്ടിയുള്ള കറുത്ത ഔട്ട്‌ലൈനിംഗുമാണ് വാഹനത്തിനെ ആർമേർഡ് പതിപ്പ് എന്ന് അടയാളപ്പെടുത്തുന്നത്.

ബോഡി ഷെല്ലിന് പിന്നിൽ ഉയർന്ന കരുത്തുള്ള സ്റ്റീൽ, പ്രത്യേക അലുമിനിയം അലോയ് എന്നിവയുടെ മിശ്രിതത്തിൽ നിന്ന് നിർമ്മിച്ച കവചത്തിന്റെ പാളികൾ ഘടിപ്പിച്ചിരിക്കുന്നു. പ്രോജക്റ്റിലുകളെ നേരിടാൻ ഗ്ലാസും മൾട്ടി-ലേയറാണ്.
MOST READ: പുതിയ എഞ്ചിന്‍ കരുത്തില്‍ കുതിക്കാന്‍ ഇക്കോസ്‌പോര്‍ട്ട്; അവതരണം അടുത്ത വര്‍ഷം

അധിക ഹാർഡ്‌വെയറുകളിൽ സെക്യൂരിറ്റി പായ്ക്ക് ചെയ്യുന്നുണ്ടെങ്കിലും സാധാരണ A8 -ൽ നിന്ന് പ്രതീക്ഷിക്കുന്ന ആഢംബരവും സുഖസൗകര്യങ്ങളും ക്യാബിൻ വാഗ്ദാനം ചെയ്യുന്നു.

അധിക സുരക്ഷാ ഹാർഡ്‌വെയറിൽ കാറിനു പുറത്തുള്ള ആളുകളുമായി സ്പീക്കറുകൾ വഴി ആശയവിനിമയം നടത്താൻ അനുവദിക്കുന്ന ഒരു ഇന്റർകോം സിസ്റ്റം, അണ്ടർ ബോഡിയിൽ സ്ഥിതിചെയ്യുന്ന നോസിലുകളുള്ള ഒരു ഫയർ സപ്രഷൻ സിസ്റ്റം, അപകട ഘട്ടത്തിൽ ഡോറുകൾ ജാമാവുകയാണെങ്കിൽ ഡോർ ഹിഞ്ചുകൾ തകർക്കാൻ യാത്രക്കാരെ അനുവദിക്കുന്ന അടിയന്തര എക്സിറ്റ് സിസ്റ്റം എന്നിവ ഉൾപ്പെടുന്നു.

സുരക്ഷാ നടപടികളുടെ ഭാഗമായി അടിയന്തിര ശുദ്ധവായു സംവിധാനവും ഒരുക്കിയിരിക്കുന്നു. ഇത് സാഹചര്യങ്ങൾക്ക് അനുസരിച്ച് യാത്രക്കാർക്ക് ശുദ്ധവായു നൽകുന്നു. A8L സെക്യൂരിറ്റിക്ക് കാറിന്റെ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് വഴി നിയന്ത്രിക്കാൻ കഴിയുന്ന ഒരു വ്യക്തിഗത ഡോർ അൺലോക്ക് സിസ്റ്റവും ലഭിക്കുന്നു.

പാക്കേജിന്റെ ഭാഗമായി സ്വയം സീൽ ചെയ്യുന്ന ഇന്ധന ടാങ്ക്, ഫ്ലാറ്റായാലും പ്രവർത്തിപ്പിക്കാൻ കഴിയുന്ന ടയറുകളും വാഹനത്തിന് ലഭിക്കുന്നു. ഫ്ലാറ്റായിരിക്കുമ്പോൾ 80 കിലോമീറ്റർ വരെ മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ ഓടിക്കാൻ കഴിയും.
MOST READ: ജൂണ്‍ ഒന്നു മുതല്‍ 200 നോണ്‍ എസി ട്രെയിനുകള്‍; ബുക്കിങ് ഉടന്‍

കൂടാതെ ബൂട്ടിലെ ഒരു ആർമേർഡ് കമ്മ്യൂണിക്കേഷൻ ബോക്സ് പ്രധാനപ്പെട്ട ആശയവിനിമയ ഹാർഡ്‌വെയറും മറയ്ക്കുന്നു. കാറിൽ ബാക്കപ്പ് ഇലക്ട്രിക്കൽ സംവിധാനവുമുണ്ട്.

എല്ലാ അധിക സുരക്ഷാ സംവിധാനങ്ങളും ആർമറുകളും കാറിന്റെ ഭാരത്തെ സ്വാധീനിക്കുന്നു. സ്റ്റാൻഡേർഡ് മോഡലിന് രണ്ട് ടൺ ഭാരം വരുമ്പോൾ A8L സെക്യൂരിറ്റിക്ക് ഏകദേശം 3.9 ടണ്ണോളം ഭാരം വരുന്നു.
MOST READ: വെയർ എവർ യു ഗോ, ഐ ആം ദെയർ; ഊതി വീർപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് സ്കൂട്ടർ

4.0 ലിറ്റർ ടർബോ ചാർജ്ഡ് V8 എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് 571 bhp കരുത്തും 800 Nm torque ഉം പുറപ്പെടുവിക്കുന്നു. ക്വാട്രോ ഓൾ-വീൽ ഡ്രൈവ് പോലെ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് സ്റ്റാൻഡേർഡായി വരുന്നു. ഭാരം ഉണ്ടായിരുന്നിട്ടും, ആർമേർഡ് സെഡാന് 0-100 കിലോമീറ്റർ വേഗത വെറും 6.3 സെക്കൻഡിനുള്ളിൽ കൈവരിക്കാനാവും എന്ന് ഔഡി അവകാശപ്പെടുന്നു.

ആർമേർഡ് A8L സെക്യൂരിറ്റി 7 സീരീസ് ഹൈ സെക്യൂരിറ്റി, മെർസിഡീസ് ബെൻസ് S-ക്ലാസ് ഗാർഡ് എന്നിവയാണ് വാഹനത്തിന്റെ പ്രധാന എതിരാളികൾ.


Click it and Unblock the Notifications








