ഓട്ടോ എക്‌സ്‌പോ 2020: ബിഎസ് VI എഞ്ചിന്‍ കരുത്തോടെ ഇഗ്നിസിനെ അവതരിപ്പിച്ച് മാരുതി

15-ാംമത് ഓട്ടോ എക്‌സ്‌പോയില്‍ ബിഎസ് VI എഞ്ചിന്‍ കരുത്തോടെ പുതിയ ഇഗ്നിസിനെ അവതരിപ്പിച്ച് മാരുതി സുസുക്കി. പുതിയ വാഹനത്തിനായുള്ള ബുക്കിങ് ഇന്നുമുതല്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

ഓട്ടോ എക്‌സ്‌പോ 2020: ബിഎസ് VI എഞ്ചിന്‍ കരുത്തോടെ ഇഗ്നിസിനെ അവതരിപ്പിച്ച് മാരുതി

ബിഎസ് VI എഞ്ചിന്‍ നല്‍കിയതിനൊപ്പം തന്നെ വാഹനത്തിന്റെ ഡിസൈനിലും ചെറിയ ചില പരിഷ്‌കാരങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. സുസുക്കിയുടെ 1.2 ലിറ്റര്‍ K12 ബിഎസ് VI എഞ്ചിനാണ് പുതിയ പതിപ്പിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 83 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കും.

ഓട്ടോ എക്‌സ്‌പോ 2020: ബിഎസ് VI എഞ്ചിന്‍ കരുത്തോടെ ഇഗ്നിസിനെ അവതരിപ്പിച്ച് മാരുതി

അഞ്ച് സ്പീഡ് മാനുവല്‍, എഎംടിയാണ് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. കരുത്തിലും ടോര്‍ഖിലും കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല. പഴയ ബിഎസ് IV പതിപ്പിലേതിന് സമാനമാണെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്. അതേസമയം പുതിയ പതിപ്പിന്റെ ഇന്ധനക്ഷമത കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഓട്ടോ എക്‌സ്‌പോ 2020: ബിഎസ് VI എഞ്ചിന്‍ കരുത്തോടെ ഇഗ്നിസിനെ അവതരിപ്പിച്ച് മാരുതി

പഴയ പതിപ്പില്‍ 20.89 കിലോമീറ്ററായിരുന്നു വാഹനത്തിന്റെ മൈലേജ്. വില സംബന്ധിച്ചും നിര്‍മ്മാതാക്കള്‍ പ്രഖ്യാപനം ഒന്നും തന്നെ നടത്തിയിട്ടില്ല. പുതിയ ഡിസൈനിലുള്ള ബമ്പറുകള്‍, ജിംനിയുടേതിന് സമാനമായ ഗ്രില്‍ എന്നിവയാണ് വാഹനത്തിന്റെ മുന്‍വശത്തെ പ്രധാന മാറ്റങ്ങള്‍.

ഓട്ടോ എക്‌സ്‌പോ 2020: ബിഎസ് VI എഞ്ചിന്‍ കരുത്തോടെ ഇഗ്നിസിനെ അവതരിപ്പിച്ച് മാരുതി

ഗ്രില്ലിന്റെ മാറ്റത്തിനൊപ്പം മുന്നിലേയും പിന്നിലേയും ബമ്പറുകളില്‍ സ്‌കിഡ് പ്ലേറ്റുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഫോഗ്‌ലാമ്പുകളുടെ സ്ഥാനം മാറിയതും മുന്നിലെ സവിശേഷതയാണ്.

ഓട്ടോ എക്‌സ്‌പോ 2020: ബിഎസ് VI എഞ്ചിന്‍ കരുത്തോടെ ഇഗ്നിസിനെ അവതരിപ്പിച്ച് മാരുതി

പിന്‍വശത്തേക്കു വരുമ്പോള്‍ പ്രധാനമാറ്റം ബമ്പറിലാണ്. സ്‌കിഡ് പ്ലേറ്റിന് പുറമെ, ബമ്പറിന്റെ രണ്ട് വശങ്ങളിലും റിഫ്‌ളക്ടറുകളും കമ്പനി നല്‍കിയിട്ടുണ്ട്. വീല്‍ ആര്‍ച്ച്, ബ്ലാക്ക് ഫിനീഷ് സൈഡ് മിറര്‍, ബ്ലാക്ക് B-പില്ലറുകള്‍, റൂഫ് റെയില്‍ എന്നിവ പുതിയ മോഡലിന്റെ മാറ്റങ്ങളാണ്.

ഓട്ടോ എക്‌സ്‌പോ 2020: ബിഎസ് VI എഞ്ചിന്‍ കരുത്തോടെ ഇഗ്നിസിനെ അവതരിപ്പിച്ച് മാരുതി

ലൂസെന്റ്ഓറഞ്ച്, ബ്ലൂ എന്നിങ്ങനെ പുതിയ കളര്‍ ഓപ്ഷനുകള്‍ക്ക് ഒപ്പം മൂന്ന് പുതിയ ഡ്യുവല്‍ ടോണ്‍ കളര്‍ കോമ്പിനേഷനുകളും ഇഗ്നിസിന്റെ പുതുമകളാണ്. അകത്തളത്തില്‍ കാര്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടില്ല. മാരുതിയുടെ ഏറ്റവും പുതിയ 7.0 ഇഞ്ച് സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഓട്ടോ എക്‌സ്‌പോ 2020: ബിഎസ് VI എഞ്ചിന്‍ കരുത്തോടെ ഇഗ്നിസിനെ അവതരിപ്പിച്ച് മാരുതി

പ്രീമിയം കാറുകളിലേതു പോലെ വോയ്‌സ് കമാന്‍ഡുകള്‍ ഉപയോഗിച്ച് ഇത് നിയന്ത്രിക്കാന്‍ സാധിക്കും. ടോള്‍ ബോയ് ഹാച്ച് സ്റ്റൈലില്‍ ക്ലാസിക് ലുക്കിനൊപ്പം വിദേശ നിരത്തുകളില്‍ സുപരിചതമായ രൂപത്തിലാണ് ഇഗ്‌നിസ് വിപണിയില്‍ എത്തുന്നത്. മാരുതി ശ്രേണിയില്‍ നിന്നും റിറ്റ്സിനെ പിന്‍വലിച്ചശേഷമാണ് ഇഗ്നിസിനിനെ കമ്പനി വിപണയില്‍ എത്തിക്കുന്നത്.

ഓട്ടോ എക്‌സ്‌പോ 2020: ബിഎസ് VI എഞ്ചിന്‍ കരുത്തോടെ ഇഗ്നിസിനെ അവതരിപ്പിച്ച് മാരുതി

റിവേഴ്സ് പാര്‍ക്കിങ് അസിസ്റ്റ് സിസ്റ്റം, കോ-ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ സ്പീഡ് അലേര്‍ട്ട് എന്നീ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ വകഭേദങ്ങളിലും സ്റ്റാന്റേര്‍ഡായി നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷനേഴ്സ്, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് ആങ്കര്‍ എന്നിവയും സുരക്ഷയ്ക്കായി വാഹനത്തിലുണ്ട്.

More from DriveSpark

Article Published On: Friday, February 7, 2020, 15:01 [IST]
English summary
2020 Maruti Ignis unveiled, pre-bookings open. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X