ഓട്ടോ എക്‌സ്‌പോ 2020: ഹെക്ടര്‍ പ്ലസുമായി എംജി മോട്ടോര്‍
നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ പുതിയ ആറ് സീറ്റര്‍ ഹെക്ടര്‍ പ്ലസ് പതിപ്പിനെ എംജി മോട്ടോര്‍ അനാവരണം ചെയ്തു. എസ്‌യുവിക്ക് മൂന്നാം നിര കിട്ടിയതൊഴിച്ചാല്‍ രൂപത്തിലും ഭാവത്തിലും നിലവിലെ ഹെക്ടര്‍ തന്നെയാണ് പുതിയ മോഡലും. ഇതേസമയം, പുറംമോടിയിലെ ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ ഹെക്ടര്‍ പ്ലസിന് പുതുമ സമര്‍പ്പിക്കും.

പുതിയ എസ്‌യുവിയില്‍ എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍ക്ക് വലുപ്പം കൂടി. ഹെഡ്‌ലാമ്പുകളുടെയും ഗ്രില്ലിന്റെയും ഘടന നിര്‍മ്മാതാക്കള്‍ അല്‍പ്പമൊന്ന് പുനഃക്രമീകരിച്ചു. പിറകില്‍ ടെയില്‍ ലാമ്പുകളിലും ബമ്പറിലും കാണാം മാറ്റം. മധ്യനിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളാണ് ഹെക്ടര്‍ പ്ലസിന് ലഭിക്കുന്നത്.മൂന്നാം നിരയില്‍ സീറ്റുകള്‍ വന്നതോടെ ഹെക്ടര്‍ പ്ലസിന്റെ ആകാരയളവ് കൂടി.

4,655 mm നീളമുണ്ട് എസ്‌യുവിക്ക്. വീതി 1,835 mm ഉം. 1,760 mm ഉയരവും 2,750 mm നീളത്തില്‍ വീല്‍ബേസും ഒരുങ്ങുന്ന സാഹചര്യത്തില്‍ പുതിയ അവതാരം ഹെക്ടറിനെക്കാള്‍ വലുപ്പം പറഞ്ഞുവെയ്ക്കും. എസ്‌യുവിയുടെ പ്രീമിയം പ്രതിച്ഛായയ്ക്ക് യാതൊരു മാറ്റവുമില്ല. സാധാരണ ഹെക്ടറിലെ സൗകര്യങ്ങളും സംവിധാനങ്ങളും ഹെക്ടര്‍ പ്ലസിനും കമ്പനി നല്‍കിയിട്ടുണ്ട്.

10.4 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും eSIM മുഖേനയുള്ള കണക്ടഡ് കാര്‍ ടെക്‌നോളജിയും ഹെക്ടര്‍ പ്ലസ് അവകാശപ്പെടും. പാനരോമിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ആറു എയര്‍ബാഗുകള്‍ തുടങ്ങിയവ എസ്‌യുവിയുടെ വിശേഷങ്ങളാണ്. മൂന്നാം നിരയില്‍ എസി വെന്റുകളും യുഎസ്ബി ചാര്‍ജ് പോര്‍ട്ടും നല്‍കാന്‍ എംജി തയ്യാറായതും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.

എഞ്ചിനില്‍ മാറ്റങ്ങളില്ല. ഹെക്ടറിലെ 1.5 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകളാണ് ഹെക്ടര്‍ പ്ലസിലും. ഇരു എഞ്ചിനുകളും ബിഎസ് VI നിലവാരം പുലര്‍ത്തും. ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡാണ് സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്‌സ്. സാധാരണ ഹെക്ടറില്‍ ആറു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സ് ഓപ്ഷനായി കമ്പനി സമര്‍പ്പിക്കുന്നുണ്ട്.

ജൂലായ് മാസം എംജി ഹെക്ടര്‍ പ്ലസ് വിപണിയില്‍ എത്തുമെന്നാണ് സൂചന. നിലവിലെ ഹെക്ടര്‍ എസ്‌യുവികളെക്കാള്‍ ഒരു ലക്ഷം രൂപ കൂടുതല്‍ ഹെക്ടര്‍ പ്ലസിന് വില പ്രതീക്ഷിക്കാം. 12.73 ലക്ഷം രൂപ മുതല്‍ 17.43 ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ എംജി ഹെക്ടര്‍ എസ്‌യുവികളുടെ വില.


Click it and Unblock the Notifications








