ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ഇലക്ട്രിക് കാറുകൾ

ഇലക്ട്രിക് കാറുകൾ വളരെ ചെലവേറിയതോ അല്ലെങ്കിൽ അവരുടെ ഇന്രേണൽ കംബസ്റ്റൻ എഞ്ചിൻ എതിരാളികളെ നേരിടാൻ പര്യാപ്തമല്ലാത്തവയോ ആയിരുന്ന ദിവസങ്ങൾ കഴിഞ്ഞു.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ഇലക്ട്രിക് കാറുകൾ

ഇന്ത്യൻ വാഹന വ്യവസായം കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി ഇലക്ട്രിക് കാർ ലോഞ്ചുകൾക്ക് സാക്ഷ്യം വഹിച്ചു, ഇനി തീർച്ചയായും ഒരു തിരിഞ്ഞുനോട്ടമില്ല.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ഇലക്ട്രിക് കാറുകൾ

ചാർജിംഗ് സംവിധാനങ്ങൾ ഇപ്പോഴും രാജ്യത്ത് വികസ്വരാവസ്ഥയിലാണെങ്കിലും, ആഭ്യന്തര നിർമാതാക്കളായ ടാറ്റ, മഹീന്ദ്ര എന്നിവരുൾപ്പെടെ ചില പ്രമുഖ നിർമ്മാതാക്കളെ സമ്പൂർണ്ണ ഇലക്ട്രിക് വാഹനങ്ങൾ രാജ്യത്ത് എത്തിക്കുന്നതിൽ നിന്ന് ഇത് തടഞ്ഞിട്ടില്ല. നിങ്ങൾക്ക് ഇപ്പോൾ ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന മികച്ച അഞ്ച് ഇലക്ട്രിക് കാറുകളുടെ ഒരു പട്ടിക ചുവടെ നൽകിയിരിക്കുന്നു:

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ഇലക്ട്രിക് കാറുകൾ

1. ടാറ്റ ടിഗോർ ഇവി

ടാറ്റയുടെ ആദ്യ ഇലക്ട്രിക് വാഹനമായിരുന്നു ടിഗോർ ഇവി, ഇത് മുമ്പ് സർക്കാർ ഉദ്യോഗസ്ഥർക്കും ടാക്സി ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും മാത്രമാണ് നൽകിയിരുന്നത്. എന്നിരുന്നാലും, ടാറ്റ കഴിഞ്ഞ ഒക്ടോബറിൽ വ്യക്തിഗതവും വാണിജ്യപരവുമായ ഉപയോഗത്തിനായി വാഹനം ലഭ്യമാക്കി.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ഇലക്ട്രിക് കാറുകൾ

21.5 കിലോവാട്ട്സ് ബാറ്ററി പായ്ക്ക് ഉൾക്കൊള്ളുന്ന ഈ കാറിൽ 40 bhp കരുത്തും 105 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ഇലക്ട്രിക് കാറുകൾ

നിലവിൽ 9.54 ലക്ഷം മുതൽ 9.85 ലക്ഷം രൂപ വരെയാണ് ടാറ്റ ടിഗോർ ഇവിയുടെ എക്സ്-ഷോറൂം വില. രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറുകളിലൊന്നാണിത്.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ഇലക്ട്രിക് കാറുകൾ

2. ടാറ്റ നെക്സോൺ ഇവി

ടാറ്റയുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവി സബ് കോംപാക്റ്റ് ണ നെക്‌സോണിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ കഴിഞ്ഞ മാസം രാജ്യത്ത് വിപണിയിലെത്തിയ സാധാരണ നെക്സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനേക്കാൾ ചില സൗന്ദര്യവർദ്ധക മാറ്റങ്ങളും ഇവിക്കു ലഭിക്കുന്നു.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ഇലക്ട്രിക് കാറുകൾ

30.2 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് കാറിന്റെ ഹൃദയം, ഇത് 129 bhp കരുത്തും 245 Nm torque ഉം പുറപ്പെടുവിക്കുന്ന ഇലക്ട്രിക് മോട്ടോറുമായി ഘടിപ്പിച്ചിരിക്കുന്നു.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ഇലക്ട്രിക് കാറുകൾ

312 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്ന നെക്സോൺ ഇവിക്ക് ഒരു മണിക്കൂറിനുള്ളിൽ DC ഫാസ്റ്റ് ചാർജർ വഴി 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. 3.3 കിലോവാട്ട് AC ഫാസ്റ്റ് ചാർജർ എട്ട് മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യും.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ഇലക്ട്രിക് കാറുകൾ

ടാറ്റ നിലവിൽ 13.99 ലക്ഷം രൂപയുടെ ആമുഖ വിലയ്ക്കാണ് നെക്സോൺ ഇവി വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഏറ്റവും ഉയർന്ന XZ+ ലക്‌സ് പതിപ്പിന് 15.99 ലക്ഷം രൂപയാണ്. സാധാരണ നെക്സോൺ എസ്‌യുവിയുടെ ഏറ്റവും ഉയർന്ന പതിപ്പിനേക്കാൾ 1.29 ലക്ഷം കൂടുതൽ രൂപ മാത്രമാണ് ഇവിക്ക് ചെലവാകുന്നത്.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ഇലക്ട്രിക് കാറുകൾ

3. എംജി ZS ഇവി

ഹെക്ടറിന് ശേഷം എം‌ജി മോട്ടോറിന്റെ രണ്ടാമത്തെ ഉൽ‌പ്പന്നമാണ് ZS എസ് ഇവി. ഇലക്ട്രിക് എസ്‌യുവിക്ക് 20.88 ലക്ഷം മുതൽ 23.58 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി കോണ ഇലക്ട്രിക്കിന്റെ പ്രധാന എതിരാിയാണ് ZS ഇവി.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ഇലക്ട്രിക് കാറുകൾ

44.5 കിലോവാട്ട്സ്, ലിക്വിഡ്-കൂൾഡ് IP67 റേറ്റഡ് ബാറ്ററിയാണ് ZS ഇവിയിൽ ഉള്ളത്. 340 കിലോമീറ്ററാണ് വാഹനത്തിന് ARAI സാക്ഷ്യപ്പെടുത്തുന്ന മൈലേജ്.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ഇലക്ട്രിക് കാറുകൾ

സിംഗിൾ സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് വഴി മുൻ വീലുകളിലേക്ക് 143 bhp കരുത്തും 353 Nm torque ഉം പുറപ്പെടുവിക്കുന്ന പെർമെനന്റ് മാഗ്നറ്റ് സിൻക്രൊണസ് മോട്ടോറാണ് വരുന്നത്. മികച്ച അക്സിലറേഷനാണ് വാഹനത്തിനുള്ളത്, 0-100 കിലോമീറ്റർ വേഗത 8.5 സെക്കൻഡുകൾ കൊണ്ട് ZS ഇവിക്ക് കൈവരിക്കാൻ കഴിയും.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ഇലക്ട്രിക് കാറുകൾ

ഹെക്ടറിനെപ്പോലെ, പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, എൽഇഡി ഡിആർഎല്ലുകളുള്ള ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, കീലെസ് എൻട്രി, കണക്റ്റഡ് കാർ സാങ്കേതിവിദ്യക്കൊപ്പം ഒരു ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഉൾപ്പെടെയുള്ള സവിശേഷതകളോടെയാണ് ZS ഇവി എത്തുന്നത്.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ഇലക്ട്രിക് കാറുകൾ

സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഒരു ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ക്യാബിനിലെ PM 2.5 ഫിൽട്ടർ, പനോരമിക് സൺറൂഫ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ തുടങ്ങിയവയാണ് വാഹനത്തിന്റെ മറ്റ് സവിശേഷതകൾ.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ഇലക്ട്രിക് കാറുകൾ

4. ഹ്യുണ്ടായി കോന ഇലക്ട്രിക്

കഴിഞ്ഞ വർഷം വിപണിയിലെത്തിയ കോന ഇലക്ട്രിക് ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഇലക്ട്രിക് എസ്‌യുവിയായി മാറി. 39.2 കിലോവാട്ട്സ് ബാറ്ററിയുള്ള ഈ കാറിൽ 452 കിലോമീറ്റർ മൈലേജാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ഇലക്ട്രിക് കാറുകൾ

കോണ ഇലക്ട്രിക്കിനൊപ്പം ഹ്യുണ്ടായ് നൽകുന്ന 7.2 കിലോവാട്ട് എസി വോൾ ചാർജർ, ആറ് മണിക്കൂർ 10 മിനിറ്റിനുള്ളിൽ 100 ശതമാനം ബാറ്ററി ചാർജ് ചെയ്യുന്നു.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ഇലക്ട്രിക് കാറുകൾ

എസ്‌യുവിക്ക് 136 bhp കരുത്തും 395 Nm torque ഉം പുറപ്പെടുവിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോർ ലഭിക്കുന്നു, കൂടാതെ 0-100 കിലോമീറ്റർ വരെ വേഗത 9.7 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ വാഹനത്തിന് സാധിക്കുന്നു.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ഇലക്ട്രിക് കാറുകൾ

അതേസമയം കോനയുടെ ടോപ്പ് സ്പീഡ് 155 കിലോമീറ്റർ ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. 23.71 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് ഹ്യുണ്ടായി കോണ ഇലക്ട്രിക് വിപണിയിൽ എത്തിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ഇലക്ട്രിക് കാറുകൾ

5. മഹീന്ദ്ര eKUV100

2018 ഓട്ടോ എക്‌സ്‌പോയിലാണ് മഹീന്ദ്ര ആദ്യം eKUV100 പ്രദർശിപ്പിച്ചിരുന്നുവെങ്കിലും ഈ മാസം ആദ്യം നടന്ന പരിപാടിയുടെ 15-ാം പതിപ്പിലേക്ക് ലോഞ്ച് കമ്പനി നീട്ടി വച്ചു.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ഇലക്ട്രിക് കാറുകൾ

ഫാസ്റ്റ് ചാർജിംഗ് ശേഷിയുള്ള 15.9 കിലോവാട്ട്സ് ബാറ്ററി പായ്ക്ക് ഉൾക്കൊള്ളുന്ന eKUV100 പൂർണ്ണ ചാർജിൽ 147 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു. eKUV100 ലെ ഇലക്ട്രിക് മോട്ടോർ 54 bhp കരുത്തും 120 Nm torque ഉം സൃഷ്ടിക്കുന്നു.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ഇലക്ട്രിക് കാറുകൾ

റിമോർട്ട് ഡയഗ്നോസ്റ്റിക്സ്, ക്യാബിൻ പ്രീ-കൂളിംഗ്, റിമോട്ട് ഡോർ ലോക്ക് / അൺലോക്ക്, ലൊക്കേഷൻ ട്രാക്കിംഗ്, ബാറ്ററി സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ എന്നിവ പോലുള്ള സവിശേഷതകൾ നൽകുന്ന കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ഇലക്ട്രിക് മൈക്രോ എസ്‌യുവിയിൽ ലഭ്യമാണ്.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ഇലക്ട്രിക് കാറുകൾ

8.25 ലക്ഷം രൂപയാണ് മഹീന്ദ്ര eKUV100 അടിസ്ഥാന എക്സ്-ഷോറൂം വില. നിലവിൽ കാറിന് ഇന്ത്യൻ വിപണിയിൽ നേരിട്ടുള്ള എതിരാളികളില്ല.

More from DriveSpark

Article Published On: Monday, March 9, 2020, 12:17 [IST]
English summary
Best electric cars available now in India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X