Just In
- 1 hr ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 1 hr ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 2 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 2 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- News
'പ്രചാരണമഴിച്ചുവിട്ടിട്ട് ഇത്തരക്കാർക്ക് എന്ത് കിട്ടാനാണ്? ഇവരുടെ മനോനില ശവം തീനികൾക്ക് സമാനമാണ്';സലാം ബാപ്പു
- Movies
ഫിറോസും ഭാര്യ സജ്നയും ഇപ്പോള്‍ കളിക്കുന്ന കളി വെറും ചീപ്പ് ഷോയാണ്;രമ്യ പണിക്കര്‍ക്ക് പിന്തുണയുമായി ഒമര്‍ ലുലു
- Sports
IPL 2021: വെടിക്കെട്ടിന് അപ്പുറത്തുള്ള തകര്‍ത്തടിക്കല്‍, 4 മത്സരങ്ങളില്‍ പിറന്നത് 67 സിക്സറുകള്‍
- Finance
തിരിച്ചുവരവിന്റെ പാതയിൽ സമ്പദ്വ്യവസ്ഥ; രാജ്യത്തെ 59 ശതമാനം കമ്പനികളും ശമ്പള വർധനവിന് ഒരുങ്ങുന്നു
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2020 നവംബറിൽ മികച്ച വിൽപ്പന നേടിയ ഹാച്ച്ബാക്കുകൾ
ഇന്ത്യയിൽ ക്രോസ്ഓവറുകളുടെയും കോംപാക്ട് എസ്‌യുവികളുടെയും ജനപ്രീതി വർധിച്ചുകൊണ്ടിരിക്കുമ്പോഴും, ഹാച്ച്ബാക്കുകൾ നമ്മുടെ വിപണിയിലെ ഏറ്റവും ജനപ്രിയ വാഹന വിഭാഗമായി തുടരുന്നു.

അതിനുള്ള കാരണങ്ങൾ വളരെ ലളിതമാണ് - ഹാച്ച്ബാക്കുകൾ വളരെ താങ്ങാവുന്നതും ട്രാഫിക്കിൽ കൈകാര്യം ചെയ്യാൻ എളുപ്പവുമാണ്, മികച്ച ഇന്ധന ക്ഷമതയും ഇവ നൽകുന്നു. 2020 നവംബറിൽ, വിൽപ്പന ചാർട്ടുകളിൽ പ്രധാന ഭാഗം ഹാച്ച്ബാക്കുകളാണ് ആധിപത്യം പുലർത്തുന്നത്!

മൊത്തത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഹാച്ച്ബാക്കായി മാരുതി സ്വിഫ്റ്റ് മാറി, നവംബറിൽ മൊത്തം 18,498 യൂണിറ്റുകളാണ് മോഡൽ വിറ്റഴിച്ചത്.

17,872 യൂണിറ്റുകളുടെ വിൽപ്പനയോടെ മാരുതിയുടെ നെക്സ ഡീലർഷിപ്പുകളിലൂടെ റീട്ടെയിൽ ചെയ്യുന്ന ബാലെനോയാണ് ഇതിന് പിന്നിൽ. 16,256 യൂണിറ്റുകളുടെ വിൽപ്പനയോടെ മൂന്നാം സ്ഥാനം മാരുതി വാഗൺ-ആർ സ്വന്തമാക്കി.

നാലാം സ്ഥാനത്ത്, മാരുതി സുസുക്കി ആൾട്ടോയാണ്. മാരുതിയുടെ ഏറ്റവും താങ്ങാനാവുന്ന വാഹനം ഈ നവംബറിൽ 15,321 യൂണിറ്റ് വിൽപ്പന നേടി.

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന് അഞ്ചാം സ്ഥാനമുണ്ട്, മൊത്തം ചില്ലറ വിൽപ്പന 10,936 യൂണിറ്റാണ്. രസകരമെന്നു പറയട്ടെ, 2020 ഒക്ടോബറിലും ഇതേ വാഹനങ്ങൾ തന്നെയാണ് ആദ്യ അഞ്ച് സ്ഥാനങ്ങൾ കൈവശപ്പെടുത്തിയത്, അതും ഇതേ ക്രമത്തിൽ.

ആറാം സ്ഥാനത്ത്, കഴിഞ്ഞ മാസം ഇന്ത്യയിൽ അവതരിപ്പിച്ച ഹ്യുണ്ടായി i20 -ഉണ്ട്. കനത്ത വിലനിർണ്ണയം നടത്തിയിട്ടും വാഹനത്തിന് ഉപഭോക്താക്കളിൽ നിന്ന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. മാരുതി എസ്-പ്രസ്സോയാണ് ഇതിന് പിന്നിൽ ഏഴാം സ്ഥാനത്തുള്ളത്. ഈ മൈക്രോ എസ്‌യുവി 7,018 യൂണിറ്റ് വിൽപ്പന നേടി.

Rank | Model | Sales |
1 | Maruti Swift | 18,498 |
2 | Maruti Baleno | 17,872 |
3 | Maruti Wagonr | 16,256 |
4 | Maruti Alto | 15,321 |
5 | Hyundai Grand i10 | 10,936 |
6 | Hyudai i20 | 9,096 |
7 | Maruti S-Presso | 7,018 |
8 | Maruti Celerio | 6,533 |
9 | Tata Altroz | 6,260 |
10 | Tata Tiago | 5,890 |

മൊത്തം 6,533 യൂണിറ്റുകൾ വിൽപ്പനയുമായി മാരുതി സെലെറിയോ ഈ പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഏറ്റവും മികച്ച 10 ഹാച്ച്ബാക്കുകളിൽ ആറെണ്ണം മാരുതി കാറുകളായതിനാൽ, ഇന്തോ-ജാപ്പനീസ് നിർമ്മാതാക്കൾ ഹാച്ച്ബാക്ക് വിപണിയിൽ വീണ്ടും ആധിപത്യം സ്ഥാപിച്ചതായി നമുക്ക് കാണാം.

ഒൻപതാം സ്ഥാനത്ത്, ടാറ്റാ ആൾട്രോസാണ്, 2020 നവംബറിൽ മൊത്തം 6,260 യൂണിറ്റുകൾ വിൽക്കാൻ ആൾട്രോസിന് കഴിഞ്ഞു. പത്താം സ്ഥാനത്ത് ടാറ്റയുടെ എൻട്രി ലെവൽ ഹാച്ച്ബാക്കായ ടിയാഗോയാണ്, ഇതേ കാലയളവിൽ 5,890 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്.